- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുക്ക് ശരിയാക്കാൻ ലാൽ വീണ്ടും ചികിൽസയിൽ! 'ന്യൂസ് മേക്കർ' പുരസ്‌കാര ചടങ്ങിൽ സൂപ്പർ താരം എത്തില്ല; തടി കുറയ്ക്കൽ നടന്റെ ആരോഗ്യത്തെ തളർത്തിയോ എന്ന ആശങ്ക പങ്കുവച്ച് ആരാധകർ; കൊച്ചിയിലെ മൊബൈൽ കട ഉദ്ഘാടനത്തിന് ചുള്ളനായെത്തിയ താരം എങ്ങോട്ട് മറഞ്ഞു? മോഹൻലാലിന് ആരോഗ്യ പ്രശ്നമൊന്നും ഇല്ലെന്ന് വെളിപ്പെടുത്തി സുഹൃത്തുക്കളും; മനോരമയുടെ വേദിയിൽ ഒടിയൻ മാണിക്യം എത്തുമോ?
കൊച്ചി: ചിത്രം പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ വി. എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ഒടിയൻ. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒടിയനിലെ കാഷായ വേഷധാരി മാണിക്യനായുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ളീൻ ഷേവ് ചെയ്ത മുഖവുമുള്ള മാണിക്യനായി മോഹൻലാൽ പിന്നീട് പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ശ്രീകുമാർ മേനോനെ സംവിധായക സ്ഥാനത്ത് മാറ്റുമെന്ന അഭ്യൂഹവുമെത്തി. ഇതും അസ്ഥാനത്താണെന്ന് തെളിഞ്ഞു. ഇപ്പോഴിതാ പുതിയ ആശങ്കകൾ. അത് ലാലിന്റെ ആരോഗ്യത്തെ കുറിച്ചാണ്. ചിത്രത്തിലെ മുപ്പത് വയസ്സുകാരനായുള്ള മോഹൻലാലിന്റെ വേഷപ്പകർച്ചയ്ക്ക് ഗ്രാഫിക്സ് വേണ്ടെന്നാണ് അണിയറ പ്രവത്തകർ തീരുമാനിച്ചത്. അതിന്റെ ഭാഗമായി മോഹൻലാലിന്റെ ശരീരഭാരം കുറയ്ക്കാൻ ഫ്രാൻസിൽ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. നാൽപത്തിയഞ്ച് ദിവസമാണ് ഈ മേക്കോവറിന് വേണ്ടിവരുമെന്ന് അറിയിച്ചിരുന്നത്. പറഞ്ഞതു പോ
കൊച്ചി: ചിത്രം പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ വി. എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ഒടിയൻ. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒടിയനിലെ കാഷായ വേഷധാരി മാണിക്യനായുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ളീൻ ഷേവ് ചെയ്ത മുഖവുമുള്ള മാണിക്യനായി മോഹൻലാൽ പിന്നീട് പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ശ്രീകുമാർ മേനോനെ സംവിധായക സ്ഥാനത്ത് മാറ്റുമെന്ന അഭ്യൂഹവുമെത്തി. ഇതും അസ്ഥാനത്താണെന്ന് തെളിഞ്ഞു. ഇപ്പോഴിതാ പുതിയ ആശങ്കകൾ. അത് ലാലിന്റെ ആരോഗ്യത്തെ കുറിച്ചാണ്.
ചിത്രത്തിലെ മുപ്പത് വയസ്സുകാരനായുള്ള മോഹൻലാലിന്റെ വേഷപ്പകർച്ചയ്ക്ക് ഗ്രാഫിക്സ് വേണ്ടെന്നാണ് അണിയറ പ്രവത്തകർ തീരുമാനിച്ചത്. അതിന്റെ ഭാഗമായി മോഹൻലാലിന്റെ ശരീരഭാരം കുറയ്ക്കാൻ ഫ്രാൻസിൽ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. നാൽപത്തിയഞ്ച് ദിവസമാണ് ഈ മേക്കോവറിന് വേണ്ടിവരുമെന്ന് അറിയിച്ചിരുന്നത്. പറഞ്ഞതു പോലെ മോഹൻലാൽ പൊതുവേദിയിലെത്തി. കൊച്ചിയിൽ മൊബൈൽ കടയുടെ ഉദ്ഘാടനത്തിനെത്തിയ മോഹൻലാലിനെ കണ്ട് പലരും മൂക്കത്ത് കൈവച്ചു. 20 കിലോ കുറച്ച ലാലിനെ കണ്ടാൽ പ്രായം മുപ്പതേ പറയൂ. പക്ഷേ സ്വാഭാവിക മുഖം നഷ്ടമായെന്ന വിമർശനവും എത്തി. കടുത്ത കൈയായിപോയെന്ന് ചില ആരാധകരും പറഞ്ഞു. ഇതിനിടെയാണ് ലാലിന്റെ ആരോഗ്യത്തിലെ ആശങ്കകൾ ശക്തമാകുന്നത്.
2016ൽ മനോരമയുടെ ന്യൂസ് മേക്കറായിരുന്നു ലാൽ. ഇതുമായി ബന്ധപ്പെട്ട പുരസ്‌കാരദാന ചടങ്ങ് ഈ മാസം അവസാനം മനോരമ നിശ്ചയിച്ചിരുന്നു. ഈ ചടങ്ങിൽ എത്താനാകില്ലെന്ന് ലാലുമായി ബന്ധപ്പെട്ടവർ മനോരമയെ അറിയിച്ചുവെന്നാണ് സൂചന. ഇക്കാര്യം ലാലിന്റെ ഫാൻസുകാർ അറിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ളതു കൊണ്ട് ലാൽ ചികിൽസയിലെന്നാണ് ഇവർക്ക് ലഭിച്ച സൂചന. ഇതോടെയാണ് അഭ്യൂഹങ്ങൾ ചർച്ചായാകുന്നത്. മനോരമയുടെ പരിപാടിക്ക് പോലും എത്താനാകാത്ത എന്ത് പ്രശ്‌നമാണ് ലാലിനുള്ളതെന്നാണ് ഉയരുന്ന ചോദ്യം. ലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂർ പോലും ലാലിന്റെ കാര്യത്തിൽ പ്രതികരിക്കുന്നില്ല. എന്തായാലും തൽകാലം മോഹൻലാൽ പൊതു സമൂഹത്തിൽ പ്രത്യക്ഷപ്പെടില്ലെന്നാണ് സൂചന. ഇതും സംശയങ്ങളുടെ ശക്തികൂട്ടുന്നു.
കൊച്ചിയിലെ ചടങ്ങിനെത്തിയ ലാൽ ചികിൽസ പൂർത്തിയാക്കിയിരുന്നില്ല. ഇനിയും ആഴ്ചകളുടെ കഠിന പരിശീലനവും വ്യായാമവും ആവശ്യമാണ്. നേരത്തെ ഏറ്റ ചടങ്ങായിരുന്നു കൊച്ചിയിലേത്. അതുകൊണ്ടാണ് വന്നത്. ഒടിയന്റെ മെയ്‌ക് ഓവറിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ലാൽ. അതുകൊണ്ട് തന്നെ തൽകാലം ലാൽ പുറത്തിറങ്ങില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ട. പൂർണ്ണ സംതൃപ്തനാണ് അദ്ദേഹം. സിനിമയ്ക്ക് വേണ്ടിയുള്ള സ്വയം സമർപ്പണത്തിലാണ് ലാൽ. ഒടിയൻ മാണിക്യൻ പുതിയൊരു ചരിത്രമാകും-ലാലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളോട് അദ്ദേഹത്തോട് ഏറെ അടുപ്പമുള്ളവർ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. മനോരമയുടെ ചടങ്ങിൽ മോഹൻലാൽ എത്തുമോ എന്ന് ഇവർക്കും സ്ഥിരീകരിക്കാനാകുന്നില്ല.
കൊച്ചിയിലെ ചടങ്ങിൽ താരമെത്തിയത് പല തരത്തിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. വയറിൽ ബെൽറ്റ് ധരിച്ചാണ് താരമെത്തിയതെന്ന് സോഷ്യൽ മീഡിയയും ചർച്ചയാക്കി. ഇതെല്ലാം അനാവശ്യമാണ്. ജനുവരിയിൽ ഒടിയന്റെ സെറ്റിൽ ലാൽ എത്തും. അപ്പോൾ സുമുഖനും സുന്ദരനുമായ ലാലിനെ കാണാമെന്നും അടുപ്പക്കാർ പറയുന്നു. എന്നാൽ ലാൽ ഇപ്പോൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ ആരും പറയുന്നുമില്ല. ഒടിയനുമായി ബന്ധപ്പെട്ട പ്രെമോഷനുകളിൽ അണിയറക്കാരെ സഹായിക്കുന്ന ഇടപെടലാണ് മനോരമ നടത്തിയത്. ഒടിയൻ മെയ്‌ക് ഓവറിലെ രഹസ്യം പോലും മനോരമയോടാണ് ലാൽ പങ്കുവച്ചത്. അതുകൊണ്ട് കൂടിയാണ് ന്യൂസ് മേക്കറിന്റെ അവാർഡ് ചടങ്ങിൽ ലാൽ വിട്ടുനിൽക്കുന്നത് അസ്വാഭാവികമായി കാണുന്നതും ചർച്ചകൾ സജീവമാകുന്നതും.
ദിവസങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ആണ് താരം കൊച്ചിയിൽ വന്നത്. പിന്നീടു ചെന്നൈയ്ക്ക് തിരിച്ചു പോകുകയും ചെയ്തു. ഒടിയൻ ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ പൊതുപരിപാടിയിൽ പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങൾക്ക് വിരാമമായിരുന്നു. സ്പെഷ്യൽ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയർന്നത്. എന്നാൽ പൊതുപരിപാടിയിൽ ലുക്ക് വെളിപ്പെടുത്തിയതോടെ വിമർശകരുടെ വായടച്ചു.
കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പോയ മോഹൻലാൽ അവധി ആഘോഷിക്കുന്ന പുതിയ ചിത്രങ്ങളും് ഇപ്പോൾ പുറത്ത് വന്നിരിന്നു്. സുചിത്ര, പ്രണവ് എന്നിവരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക. മോഹൻലാലിന്റെ നിർബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാർ പറഞ്ഞിരുന്നു. ഒടിയനിൽ യുവാവായ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിനാണ് തീർത്തും വ്യത്യസ്തവും കൂടുതൽ എനർജറ്റിക്കുമായ രൂപം മോഹൻലാലിന് വേണ്ടിയിരുന്നത്. ഇതിന് പിന്നാലെയാണ് മനോരമയുടെ പരിപാടിയിൽ നിന്ന് ലാൽ പിന്മാറുമെന്ന സൂചന വന്നതും ചർച്ചകൾ സജീവമായതും.
മഞ്ജു വാര്യരാണ് ഒടിയനിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. സാബു സിറിൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്.