കൊച്ചി: മോഹൻലാലിന്റെ ഒടിയൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സോഷ്യൾ മീഡിയയിൽ സജീവമായി ചർച്ച ചെയ്യുന്നത്. നീല ജീൻസും ടീഷർട്ടും ധരിച്ച് ക്ലീൻ ഷേവ് ചെയ്ത് കൂളിങ് ഗ്ലാസ് ധരിച്ച് ഇടപ്പെള്ളിയിലെ വേദിയിൽ ഉദ്ഘാടനത്തിന് എത്തിയ മോഹൻലാലിനെ കണ്ട് പലരും അന്തം വിട്ടു. വളരെ ചെറുപ്പക്കാരനായി മോഹൻലാൽ മാറിയെന്നായരുന്നു ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെട്ടത്. എന്നാൽ, ലാലിന്റെ പുതിയ ലുക്കിന് പിന്നിൽ എന്തെങ്കിലും തട്ടിപ്പുണ്ടോ? ഈ തട്ടിപ്പും ഇപ്പോൾ കണ്ടുപിടിച്ചിരിക്കയാണ് സോഷ്യൽ മീഡിയ.

പൊതുവേ കുടവയറാനായ മോഹൻലാൽ വയർ കുറയ്ക്കാൻ വേണ്ടി ബെൽറ്റ് കെട്ടിവെച്ചു എന്നതാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. കൊച്ചിയിൽ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ മോഹൻലാൽ ബനിയൻ ധരിച്ചായിരുന്നു എത്തിയത്. ഇങ്ങനെ പൊതുവേദിയിൽ എത്തിയപ്പോൾ കുടവയർ കാണാതിരിക്കാൻ ലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചു എന്നതാണ് ആക്ഷേപം. ലാലേട്ടന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നീല ടീഷർട്ടിന് അടിയിലായി ലാൽ ബെൽറ്റ് പോലൊരു വസ്തു ധരിച്ചതായി ചിത്രങ്ങളിൽ കാണം. ഇത് ചിത്രങ്ങളിൽ വ്യക്തമാണ് താനും. വളരെ പ്രയാസപ്പെട്ടാണ് ലാൽ വേദിയിൽ കാണപ്പെട്ടതെന്നും ആരോപിക്കുന്നു. പൊതുവേദികളിൽ സ്വാഭാവികമായി പെരുമാറുന്ന പ്രകൃതമാണ് ലാലിന്റേത്. ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാൽ, ഇടപ്പള്ളിയിൽ വെച്ച് മോഹൻലാലിന്റെ സ്വാഭാവികത നഷ്ടപ്പെടുകയായിരുന്നു.

വയർ കാണാതിരിക്കാൻ വേണ്ടി ശ്വാസം പിടിച്ചാണ് ലാൽ നിന്നതെന്നുമാണ് ആക്ഷേപം. ഒടിയൻ ലുക്കിന് വേണ്ടി ലാലേട്ടനെ വെറുതേ വേഷം കെട്ടിക്കുകയാണ് ശ്രീകുമാറും കൂട്ടരും ചെയ്തതെന്നാണ് മറ്റൊരു ആരോപണം. താരത്തെ എന്തിനാണ് ഇങ്ങനെ ശ്വാസം മുട്ടിച്ചതെന്നും ഒരു വിഭാഗം ആരാധകർ ചോദിക്കുന്നു. ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

57 വയസ്സുള്ള മോഹൻലാൽ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷർട്ടും നീല ജീൻസും കൂളിംങ് ഗ്ലാസ്സുമണിഞ്ഞാണ് വേദിയിൽ എത്തിയത്. മോഹൻലാലിന് രഞ്ജിനി മൈക്ക് കൈമാറി. പ്രിയപ്പെട്ടവരേ.... എന്നു വിളിച്ചതോടെ കരഘോഷങ്ങളും ആർപ്പുവിളികളും മാണിക്യൻ വിളികളും മുഴങ്ങുകയായിരു്‌നു.

വൈകാതെ പുറത്തേക്ക് ഇറങ്ങിയ മോഹൻലാലിനെ ബൗൺസേഴ്‌സിന്റെ സഹായത്തോടെയാണ് തിരിച്ച് കാറിലേക്ക് കയറ്റിയത്. ഒടിയൻ മേക്ക് ഓവറിൽ ആദ്യമായാണ് മോഹൻലാൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഇടപ്പള്ളിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് മോഹൻലാൽ എത്തിയത്.മോഹൻലാൽ പോയിട്ടും നിലക്കാതെ മാണിക്യാ.... വിളികൾ ഇടപ്പള്ളിയിലെങ്ങും മുഴങ്ങുന്നുണ്ടായിരുന്നു.
ഡിസംബർ 13 നാണ് ഞെട്ടിക്കുന്ന മേക്ക് ഓവറോടെ ഒടിയൻ ആദ്യ ടീസർ മോഹൻ ലാലിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ആദ്യരണ്ട് ദിവസത്തിനുള്ളിൽ തന്നെ 22 ലക്ഷത്തോളം ആളുകളാണ് മോഹൻലാലിന്റെ പേജിൽ നിന്ന് മാത്രമായി ടീസർ കണ്ടത്. കാലമേ നന്ദി എന്ന് തുടങ്ങുന്ന മാസ്സ ഡയലോഗാണ് ടീസറിലൂടെ പുറത്ത് വന്നത്.

പിന്നാലെ മോഹൻലാലിന്റെ ഒടിയൻ ലൂക്കിലുള്ള നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വലിയ ആവേശത്തോടെയാണ് ആരാധകർ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ഉടൻ ഷൂട്ടിംങ് ആരംഭിക്കാനിരിക്കുന്ന ഭീമനിലേക്കുള്ള മാറ്റം കൂടിയാണ് ഒടിയനിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിനിമ രംഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ഒടിയൻ മാണിക്യന്റെ ലുക്കിലേക്ക് മോഹൻലാലിനെ എത്തിച്ചതിന്റെ ഫുൾ ക്രെഡിറ്റ് ഫ്രാൻസിൽ നിന്ന് താരത്തിന് പരിശീലനം നൽകാനെത്തിയ വിദഗ്ദ സംഘത്തിനാണ്.

ഏകദേശം 18 കിലോയോളം ശരീരഭാരം കുറച്ചാണ് മോഹൻലാൽ ഒടിയൻ മാണിക്യനായത്. അൻപതോളം ദിവസം നീണ്ടു നിന്ന പരിശീലനമുറ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ പൂർത്തിയാക്കിയത്. ഒടിയൻ മാണിക്യനായുള്ള മോഹൻലാലിന്റെ പരകായപ്രവേശം സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഫ്രാൻസിൽ നിന്ന് ഫിസിയോ തെറാപ്പിസ്റ്റ് ഉൾപ്പടെയുള്ള 25 അംഗ സംഘമാണ് മോഹൻലാലിനെ പരിശീലനമുറ പഠിപ്പിക്കാനെത്തിയത്.