- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയന്റെ തേർവാഴ്ചയിൽ മോഹൻലാലിന് സ്‌പെഷ്യൽ സമ്മാനവുമായി സിനി റോയൽ സിനിമാ അധികൃതർ; ഒടിയൻ പോസ്റ്ററിന്റെ സാന്റ് ആർട്ട് ചിത്രം തിയേറ്റർ അധികൃതർ ലാലേട്ടന് സമ്മാനമായി നൽകി; ചിത്രം ആരാധകർക്കായി പങ്കുവച്ച സൂപ്പർതാരം സമ്മാനത്തിന് നന്ദി അറിയിച്ചു
സമ്മിശ്ര പ്രതികരണത്തിനിടയിലും ബോക്‌സ് ഓഫീസിൽ പ്രകമ്പനം തീർത്ത് മുന്നേറുന്ന ഒടിയനിലെ ഒടിയൻ മാണിക്യന് സ്‌പെഷ്യൽ സമ്മാനവുമായി സിനി റോയൽ സിനിമാ അധികൃതർ. ഒടിയൻ പോസ്റ്ററിന്റെ സാന്റ് ആർട്ട് ചിത്രമാണ് അബുദാബിയിലെ പ്രശസ്ത തിയ്യറ്ററായ സിനി റോയൽ സിനിമ സമ്മാനമായി നൽകിയിരിക്കുന്നത്. തനിക്ക് ലഭിച്ച വിലപ്പെട്ടതും മനോഹരവുമായ ഈ സമ്മാനത്തിന്റെ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ വർണ്ണങ്ങൾക്കായി മണലുകൾ ശേഖരിച്ചിരിക്കുന്നത് ഏറെ കൗതുകം ഉണർത്തുന്ന കാര്യമാണ്. എമിറേറ്റ്സ് രാജ്യങ്ങളിൽ നിന്നുമാണ് മണൽ തരികൾ എത്തിച്ചിരിക്കുന്നത്. ചുവന്ന നിറത്തിന് ഉപയോഗിച്ചിരിക്കുന്നത് ഷാർജയിൽ നിന്നുമുള്ള മണലാണ്. വെള്ള നിറം അബുദാബിയിൽ നിന്നുമുള്ള മണലാണ്. അജ്മാനിൽ നിന്നുമുള്ള മണലാണ് ഗ്രേയ്ക്കായി ഉപയോഗിച്ചത്. ഫുജൈറയിലെ മണലാണ് കറുപ്പ് നിറം പകരുന്നതെങ്കിൽ ഇളം ചുവപ്പ് ദുബായിലെ മണലാണ്. റാസൽ ഖൈമയിലെ മണലുകൾ ബ്രൗൺ നിറവും ഉം അൽ ഖുവെയ്നിലെ മണലുകൾ ഇളം നീല നിറവും ചിത്രത്തിന് പകരുന്നു. തനിക്ക് ലഭ
സമ്മിശ്ര പ്രതികരണത്തിനിടയിലും ബോക്‌സ് ഓഫീസിൽ പ്രകമ്പനം തീർത്ത് മുന്നേറുന്ന ഒടിയനിലെ ഒടിയൻ മാണിക്യന് സ്‌പെഷ്യൽ സമ്മാനവുമായി സിനി റോയൽ സിനിമാ അധികൃതർ. ഒടിയൻ പോസ്റ്ററിന്റെ സാന്റ് ആർട്ട് ചിത്രമാണ് അബുദാബിയിലെ പ്രശസ്ത തിയ്യറ്ററായ സിനി റോയൽ സിനിമ സമ്മാനമായി നൽകിയിരിക്കുന്നത്.
തനിക്ക് ലഭിച്ച വിലപ്പെട്ടതും മനോഹരവുമായ ഈ സമ്മാനത്തിന്റെ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ വർണ്ണങ്ങൾക്കായി മണലുകൾ ശേഖരിച്ചിരിക്കുന്നത് ഏറെ കൗതുകം ഉണർത്തുന്ന കാര്യമാണ്. എമിറേറ്റ്സ് രാജ്യങ്ങളിൽ നിന്നുമാണ് മണൽ തരികൾ എത്തിച്ചിരിക്കുന്നത്.
ചുവന്ന നിറത്തിന് ഉപയോഗിച്ചിരിക്കുന്നത് ഷാർജയിൽ നിന്നുമുള്ള മണലാണ്. വെള്ള നിറം അബുദാബിയിൽ നിന്നുമുള്ള മണലാണ്. അജ്മാനിൽ നിന്നുമുള്ള മണലാണ് ഗ്രേയ്ക്കായി ഉപയോഗിച്ചത്. ഫുജൈറയിലെ മണലാണ് കറുപ്പ് നിറം പകരുന്നതെങ്കിൽ ഇളം ചുവപ്പ് ദുബായിലെ മണലാണ്. റാസൽ ഖൈമയിലെ മണലുകൾ ബ്രൗൺ നിറവും ഉം അൽ ഖുവെയ്നിലെ മണലുകൾ ഇളം നീല നിറവും ചിത്രത്തിന് പകരുന്നു.
തനിക്ക് ലഭിച്ച ഈ മനോഹരമായ സമ്മാനത്തിന് മോഹൻലാൽ നന്ദി പറഞ്ഞു. ഒടിയൻ തിയ്യറ്ററുകളൽ ഓടുന്ന സമയത്തു തന്നെ ലാലേട്ടന് ലഭിച്ച സമ്മാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.