- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവനെ വെറുതെ ആക്ഷൻ പടത്തിലേക്ക് തള്ളിവിട്ടതല്ല; ചെറുപ്പത്തിലെ ആക്ഷൻ താരമാണ്; മൂന്ന് തവണയാണ് താൻ പ്രണവിന്റെ ആദി കണ്ടതെന്നും മോഹൻലാൽ
മുംബൈ: സൂപ്പർതാരത്തിന്റെ മകൻ കന്നിച്ചിത്രത്തിൽ അഭിനയിക്കുമ്പോൾ സ്വാഭാവികമായും അച്ഛന്റെയും അമ്മയുടെയും പ്രതികരണം തിരക്കാൻ കൗതുകമുണ്ടാകും. ജിത്തു ജോസഫിന്റെ ആദി ആക്ഷൻ ത്രില്ലറാണ്.പ്രണവിന്റെ ആദ്യ ചിത്രം തന്നെ ആക്ഷൻ ചിത്രമായത് വെറുതയല്ല. ' അവനെ വെറുതെ ആക്ഷൻ പടത്തിലേക്ക് തള്ളി വിട്ടതല്ല. ചെറുപ്പം മുതലേ പാക്കോയും ജിംനാസ്‌ററിക്‌സുമൊക്കെ ചെയ്യുന്നുണ്ട്',മോഹൻലാൽ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. അജോയ് വർമ്മയുടെ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ ഇപ്പോൾ മുംബൈയിലാണ്. മൂന്ന് തവണയാണ് അദ്ദേഹം ആദി കണ്ടത്. മോഹൻലാൽ സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. പ്രണവ് സിനിമയിലേക്കെത്തി താരമായി മാറുമെന്നൊന്നും മുൻപ് കരുതിയതല്ല. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോഴാണല്ലോ നമുക്ക് കൂടുതൽ സന്തോഷം തോന്നുകയെന്നും മോഹൻലാൽ പറഞ്ഞു.ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് പ്രണവ് ഈ സിനിമ ചെയ്യാൻ തയ്യാറായത്. അത് വിജയമായതിന് ശേഷം അച്ഛനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും താൻ സന്തോഷവാനാണെന്ന് മോഹൻലാൽ പറഞ്ഞ
മുംബൈ: സൂപ്പർതാരത്തിന്റെ മകൻ കന്നിച്ചിത്രത്തിൽ അഭിനയിക്കുമ്പോൾ സ്വാഭാവികമായും അച്ഛന്റെയും അമ്മയുടെയും പ്രതികരണം തിരക്കാൻ കൗതുകമുണ്ടാകും. ജിത്തു ജോസഫിന്റെ ആദി ആക്ഷൻ ത്രില്ലറാണ്.പ്രണവിന്റെ ആദ്യ ചിത്രം തന്നെ ആക്ഷൻ ചിത്രമായത് വെറുതയല്ല. ' അവനെ വെറുതെ ആക്ഷൻ പടത്തിലേക്ക് തള്ളി വിട്ടതല്ല. ചെറുപ്പം മുതലേ പാക്കോയും ജിംനാസ്‌ററിക്‌സുമൊക്കെ ചെയ്യുന്നുണ്ട്',മോഹൻലാൽ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
അജോയ് വർമ്മയുടെ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ ഇപ്പോൾ മുംബൈയിലാണ്. മൂന്ന് തവണയാണ് അദ്ദേഹം ആദി കണ്ടത്. മോഹൻലാൽ സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.
പ്രണവ് സിനിമയിലേക്കെത്തി താരമായി മാറുമെന്നൊന്നും മുൻപ് കരുതിയതല്ല. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോഴാണല്ലോ നമുക്ക് കൂടുതൽ സന്തോഷം തോന്നുകയെന്നും മോഹൻലാൽ പറഞ്ഞു.ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് പ്രണവ് ഈ സിനിമ ചെയ്യാൻ തയ്യാറായത്. അത് വിജയമായതിന് ശേഷം അച്ഛനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും താൻ സന്തോഷവാനാണെന്ന് മോഹൻലാൽ പറഞ്ഞു.