- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയം സ്ഥിരം പരിപാടിയാക്കിയാൽ ആൾക്കാർ ചെറിയൊരു റോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിളിക്കും; ആന്റണി പെരുമ്പാവൂരിനോട് നമ്മുടെ പടങ്ങളിൽ മാത്രം തല കാണിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്; ബഡായി ബംഗ്ലാവിൽ മോഹൻലാലിന്റെ പ്രതികരണം
ആശിർവാദ് സിനിമാസ്, ആൻണി പെരുമ്പാവൂർ ഇന്ന് മലയാള സിനിമയിലെ ഒരു ബ്രാന്റാണത്. മോഹൻലാൽ ചിത്രങ്ങളാണ് കൂടിതലും ഈയൊരു ബാനറിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മോഹൻലാലിന്റെ സന്തതസഹചാരിയും സഹായിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ക്യാമറയിൽ മിന്നി മറഞ്ഞ് പോകുന്ന ആളുകളിലൊരാളായാണ് ആന്റണിയെ കണ്ടിരുന്നതെങ്കിൽ ഹരികൃഷ്ണൻസിലും അലിഭായിയിലും ദൃശ്യത്തിലും കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂർ പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒപ്പം എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂരിനെ വെള്ളിത്തിരയിൽ കണ്ടു. ആന്റണി പെരുമ്പാവൂർ ലക്ക് ഫാക്ടർ എന്ന നിലയിലാണോ സിനിമയിൽ അഭിനയിക്കുന്നത്? ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലാണ് മോഹൻലാൽ ഈ ചോദ്യം നേരിട്ടത്. മോഹൻ ലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മനപ്പൂർവ്വം സംഭവിച്ചതല്ല, ദൃശ്യം എന്ന സിനിമയിൽ ഞാനും നിരവധി തവണ പറഞ്ഞിട്ടുണ്ട് ആ റോൾ ചെയ്യാൻ. പക്ഷേ ഇതൊരു സ്ഥിരം പരിപാടിയാ
ആശിർവാദ് സിനിമാസ്, ആൻണി പെരുമ്പാവൂർ ഇന്ന് മലയാള സിനിമയിലെ ഒരു ബ്രാന്റാണത്. മോഹൻലാൽ ചിത്രങ്ങളാണ് കൂടിതലും ഈയൊരു ബാനറിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മോഹൻലാലിന്റെ സന്തതസഹചാരിയും സഹായിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ക്യാമറയിൽ മിന്നി മറഞ്ഞ് പോകുന്ന ആളുകളിലൊരാളായാണ് ആന്റണിയെ കണ്ടിരുന്നതെങ്കിൽ ഹരികൃഷ്ണൻസിലും അലിഭായിയിലും ദൃശ്യത്തിലും കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂർ പ്രത്യക്ഷപ്പെട്ടത്.
ഒടുവിൽ പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒപ്പം എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂരിനെ വെള്ളിത്തിരയിൽ കണ്ടു. ആന്റണി പെരുമ്പാവൂർ ലക്ക് ഫാക്ടർ എന്ന നിലയിലാണോ സിനിമയിൽ അഭിനയിക്കുന്നത്? ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലാണ് മോഹൻലാൽ ഈ ചോദ്യം നേരിട്ടത്.
മോഹൻ ലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മനപ്പൂർവ്വം സംഭവിച്ചതല്ല, ദൃശ്യം എന്ന സിനിമയിൽ ഞാനും നിരവധി തവണ പറഞ്ഞിട്ടുണ്ട് ആ റോൾ ചെയ്യാൻ. പക്ഷേ ഇതൊരു സ്ഥിരം പരിപാടിയാക്കിയാൽ ആൾക്കാർ ചെറിയൊരു റോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിളിക്കുമോ എന്ന് ഞാൻ ചോദിച്ചു. നമ്മുടെ പടത്തിൽ മാത്രമായിട്ട് ചെയ്താൽ മതിയെന്ന് ആന്റണിയോട് പറഞ്ഞെന്ന് തമാശയായി മോഹൻലാൽ പറയുന്നു.
പുലിമുരുകൻ എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്. സദസ്സിൽ ആന്റണി പെരുമ്പാവൂരിന്റെ സാന്നിധ്യത്തിലാണ് മോഹൻലാലിന്റെ പ്രതികരണം. ആശിർവാദ് സിനിമാസിന്റെ ഉടമയായ ആന്റണി പെരുമ്പാവൂർ മാക്സ് ലാബ് എന്ന വിതരണകമ്പനിയിൽ മോഹൻലാലിനൊപ്പം പങ്കാളിയാണ്.