- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോപി ചേട്ടന്റെ സംവിധാനത്തിലും സുകുമാരൻ ചേട്ടന്റെ നിർമ്മാണത്തിലും ഇരുവരർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്; അവരുടെ മക്കൾ ഓഫറുമായി വന്നപ്പോൾ അതും ഏറ്റെടുത്തു; മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ച് മോഹൻലാൽ
തിരുവനന്തപുരം: 'പേര് മാത്രമേ ഇതുവരെ തീരുമാനിച്ചിട്ടുള്ളൂ. ഗോപി ചേട്ടൻ സംവിധാനം ചെയ്ത ചിത്രത്തിലും സുകുമാരൻ ചേട്ടൻ നിർമ്മിച്ച ചിത്രത്തിലും, ഇരുവരും അഭിനയിച്ച ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ മക്കൾ ഒരു ഓഫറുമായി വന്നപ്പോൾ ഞാൻ ഏറ്റെടുത്തു. മാത്രമല്ല വളരെ സെൻസിബിളാണ് മുരളി ഗോപിയും പൃഥ്വിരാജും-ലൂസിഫർ എന്ന സിനിമയെ കുറിച്ച് മോഹൻലാലിന്റെ വാക്കുകളാണിത്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. നായകൻ മോഹൻലാലും. മുരളി ഗോപിയും പൃഥ്വിരാജും പറഞ്ഞ ആശയം എനിക്കിഷ്ടമായി. ചിത്രത്തിന്റെ ആശയം അവർ തിരക്കഥയായി വികസിപ്പിക്കണം. അത് പൂർത്തിയായി കഴിഞ്ഞാൽ ഉടൻ ഇരുവരുമായി ചർച്ച നടത്തും. ഒരുപാട് പേർ ഒന്നിക്കുന്ന ചിത്രം വെറും സാധാരണ സിനിമയായി പോകാൻ പാടില്ലല്ലോ. അതിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വീണ്ടും ഒരു ചർച്ച നടത്തുന്നുണ്ട്.-ലാൽ വിശദീകരിക്കുന്നു സംവിധാനം മറ്റൊരു തലമാണ്. വെറുതെ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കില്ല. ഇപ്പോൾ പൃഥ്വിരാജിനെ തന്നെ നോക്കൂ. കരി
തിരുവനന്തപുരം: 'പേര് മാത്രമേ ഇതുവരെ തീരുമാനിച്ചിട്ടുള്ളൂ. ഗോപി ചേട്ടൻ സംവിധാനം ചെയ്ത ചിത്രത്തിലും സുകുമാരൻ ചേട്ടൻ നിർമ്മിച്ച ചിത്രത്തിലും, ഇരുവരും അഭിനയിച്ച ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ മക്കൾ ഒരു ഓഫറുമായി വന്നപ്പോൾ ഞാൻ ഏറ്റെടുത്തു. മാത്രമല്ല വളരെ സെൻസിബിളാണ് മുരളി ഗോപിയും പൃഥ്വിരാജും-ലൂസിഫർ എന്ന സിനിമയെ കുറിച്ച് മോഹൻലാലിന്റെ വാക്കുകളാണിത്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. നായകൻ മോഹൻലാലും.
മുരളി ഗോപിയും പൃഥ്വിരാജും പറഞ്ഞ ആശയം എനിക്കിഷ്ടമായി. ചിത്രത്തിന്റെ ആശയം അവർ തിരക്കഥയായി വികസിപ്പിക്കണം. അത് പൂർത്തിയായി കഴിഞ്ഞാൽ ഉടൻ ഇരുവരുമായി ചർച്ച നടത്തും. ഒരുപാട് പേർ ഒന്നിക്കുന്ന ചിത്രം വെറും സാധാരണ സിനിമയായി പോകാൻ പാടില്ലല്ലോ. അതിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വീണ്ടും ഒരു ചർച്ച നടത്തുന്നുണ്ട്.-ലാൽ വിശദീകരിക്കുന്നു
സംവിധാനം മറ്റൊരു തലമാണ്. വെറുതെ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കില്ല. ഇപ്പോൾ പൃഥ്വിരാജിനെ തന്നെ നോക്കൂ. കരിയറിന്റെ തുടക്കം മുതൽ സംവിധാനത്തിൽ താത്പര്യമുള്ള ആളാണ് പൃഥ്വിരാജെന്നും മോഹൻലാൽ പറയുന്നു. മോഹൻ ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരാകും സിനിമയുടെ നിർമ്മാതാവ്.