- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യും; മുരളി ഗോപിയുടെ രചനയിൽ ലൂസിഫറിന്റെ നിർമ്മാണം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ; മലയാള സിനിമ കാത്തിരുന്ന ബിഗ് ന്യൂസ് എത്തി
സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു. ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കും. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജ് വഴി ചിത്രത്തെക്കുറിച്ചുള്ള സൂചന പുറത്തു വിട്ടത്. മുരളി ഗോപിയുടെ രചനയിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം എന്റെ ആദ്യ സംവിധാന സംരഭം എന്നാണ് പൃഥിരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. സോൾട്ടൺ പെപ്പർ ലുക്കിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു മോഹൻലാലും രംഗത്തെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു യുവതാരം മോഹൻലാലിനെ പോലൊരു സൂപ്പർ താരത്തെ വച്ച് സിനിമ സംവിധാനം ചെയ്യുന്നത്. താൻ സംവിധാനരംഗത്തേക്ക് കടക്കുമെന്ന് പൃഥ്വിരാജ് നേരത്തെയും സൂചന നൽകിയിരുന്നെങ്കിലും അത് ഇത്ര വേഗം ഈ രീതിയിലാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഊഴവും ഒപ്പവും തീയറ്ററിൽ നിറഞ്ഞസദസ്സിനു മുന്നിൽ
സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു. ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കും.
പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജ് വഴി ചിത്രത്തെക്കുറിച്ചുള്ള സൂചന പുറത്തു വിട്ടത്. മുരളി ഗോപിയുടെ രചനയിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം എന്റെ ആദ്യ സംവിധാന സംരഭം എന്നാണ് പൃഥിരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. സോൾട്ടൺ പെപ്പർ ലുക്കിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു മോഹൻലാലും രംഗത്തെത്തിയിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു യുവതാരം മോഹൻലാലിനെ പോലൊരു സൂപ്പർ താരത്തെ വച്ച് സിനിമ സംവിധാനം ചെയ്യുന്നത്. താൻ സംവിധാനരംഗത്തേക്ക് കടക്കുമെന്ന് പൃഥ്വിരാജ് നേരത്തെയും സൂചന നൽകിയിരുന്നെങ്കിലും അത് ഇത്ര വേഗം ഈ രീതിയിലാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഊഴവും ഒപ്പവും തീയറ്ററിൽ നിറഞ്ഞസദസ്സിനു മുന്നിൽ പ്രദർശനം തുടരുമ്പോഴാണ് ആരാധകർക്ക് ഒരു സന്തോഷ വാർത്തകൂടി വന്നിരിക്കുന്നത്. മണിക്കൂറുകൾക്കം തന്നെ ഈ വാർത്ത ഇരുവരുടേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.