പുലി മുരുകൻ നൂറ് കോടി ക്ലബ്ബ് കടന്നതിന്റെ ആവേശത്തിൽ വമ്പൻ പ്രോജക്ടുമായി മോഹൻലാൽ. എംടിയുടെ രണ്ടാമൂഴത്തിന് അറുന്നൂറ് കോടി രൂപയുടെ ചെലവുണ്ടാകുമെന്ന് ലാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന് പുറമേ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി. പുലി മുരുകന് ശേഷം ഏറ്റവും മുതൽമുടക്കിൽ നിർമ്മിക്കുന്ന സിനിമയാകും ഇത്. ഇതിന് ശേഷം മാത്രമേ എംടിയുടെ ചിത്രത്തിൽ ലാൽ അഭിനയിക്കൂ.

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ മോഹൻലാലും പ്രയിയദർശനുമാണ് ബിഡ് ബജറ്റ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്. ഒപ്പം സിനിമയുടെ വൻ വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 30 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. നടൻ മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.

ടി.കെ രാജിവ് കുമാറിന്റെയാണ് തിരക്കഥ. എന്നാൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ലെന്നും ഉടൻ തന്നെ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്നും മണിയൻപിള്ള രാജു പറഞ്ഞു. പ്രിയൻ-മോഹൻലാൽ ചിത്രങ്ങളുടെ പതിവ് ചേരുവകളെല്ലാം ഈ സിനിമയിലും ഉണ്ടാകുമെന്നാണ് സൂചന.