കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെയെല്ലാം തന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിച്ചു നിർത്തുന്നയാളാണ് നികേഷ് കുമാർ. നികേഷിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി പോവാത്തവർ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ. ആ ധാർഷ്ട്യത്തോട് തന്നെയാണ് നികേഷ് തന്റെ അങ്ങേത്തലയ്ക്കൽ ഇരിക്കുന്ന ആളോട് ചോദ്യം ചോദിക്കുന്നതും. എന്നാൽ മലയാള മാധ്യമ രംഗത്തെ ഈ അതികായനെ വലിച്ചൊട്ടിക്കുന്ന സീനായിരുന്നു ഇന്നലെ റിപ്പോർട്ടർ ടി.വിയിലെ ന്യൂസ് നൈറ്റിൽ കണ്ടത്. നികേഷിനെ വലിച്ചു കീറിയ ആ ആൾ മറ്റാരുമല്ല. മലയാളികളുടെ  പ്രിയപ്പെട്ട സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെ.

ഒടിയൻ സിനിമയുടെ പേരിൽ മോഹൻലാലിനെ ചൊറിയാനുള്ള ചോദ്യങ്ങളെല്ലാം തയ്യാറാക്കിയായിരുന്നു നികേഷ് മോഹൻലാലിനെ ഫോണിൽ വിളിച്ചത്. എന്നാൽ നികേഷ് കുമാറിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയ ലാലേട്ടനെ ഒടുവിൽ ഒരു വിധമാണ് നികേഷ് കുമാർ കോൾ കട്ട് ചെയ്ത് ഒഴിവാക്കിയത്. ഒടിയൻ സിനിമ മോശമാണെന്ന് വരുത്തി തീർക്കാനും അങ്ങനെ ഒരു വാക്ക് എങ്ങിനെ എങ്കിലും മോഹൻലാലിന്റെ വായിൽ നിന്നും വീഴ്‌ത്താനുമായിരുന്നു നികേഷിന്റെ ശ്രമം മുഴുവനും. ശ്രീകുമാർ മേനോനെയും കണക്കറ്റ് വിമർശിച്ച നികേഷ് ശ്രീകുമാർ മേനൊനെതിരെ മോഹൻലാലിനെ കൊണ്ട് ഒരു വാക്കെങ്കിലും പറയിക്കാനും പടിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. എന്നാൽ നികേഷ് കുമാറിന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകുകയാണ് മോഹൻലാൽ ചെയ്തത്. തന്റെ വളഞ്ഞ ബുദ്ധിയിലുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഒരുകാരണ വശാലും മോഹൻ ലാൽ വീഴില്ലെന്ന് മനസ്സിലായതോടെ നികേഷിന്റെ ചോദ്യങ്ങളുടെ സ്‌റ്റോക്കും തീർന്നു.

ഒടുവിൽ തന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മോഹൻലാൽ അങ്ങിനെയൊന്നും വീഴില്ലെന്ന് മനസ്സിലായ നികേഷ് കുമാർ ഒരു ചിരിയോടെ മോഹൻലാലിനെ ഒഴിവാക്കുക ആയിരുന്നു. നികേഷിന്റെ ചോദ്യങ്ങളിൽ മുഴുവൻ ഒടിയൻ സിനിമയുടെ വിമർശനമായിരുന്നു. ഒരിടത്ത് ആ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ എടുത്ത പണി വെള്ളത്തിലായില്ലേ എന്നും നികേഷ് ചോദിക്കുന്നുണ്ട്. അതിനും ചിരിച്ചു കൊണ്ട് നിങ്ങൾ പടം കണ്ടോ എന്നാണ് മോഹൻലാൽ ചോദിച്ചത്. കണ്ടെന്ന് നികേഷ് മറുപടിയും നൽകി. എങ്കിൽ താങ്കൾക്ക് ആ പടം മോശമായി തോന്നി എങ്കിൽ ഞാൻ നിങ്ങളുടെ ആ തോന്നലിനൊപ്പം നിൽക്കാമെന്നും മറിച്ച് അങ്ങനെ അല്ല തോന്നിയതെങ്കിൽ ഞാൻ ആപക്ഷം നിൽക്കാമെന്നും ചിരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു. ഇതോടെ നികേഷ് ചോദ്യങ്ങൾ അവസാനിപ്പിച്ച് കോൾ കട്ട് ചെയ്യുകയായിരുന്നു.