- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജദ്രോഹികളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിക്കരുത്; പട്ടാളക്കാരന്റെ മൃതദേഹങ്ങൾ ചവിട്ടിയുള്ള ആവിഷ്കാര സ്വാതന്ത്ര്യം വേണ്ട; നയം വ്യക്തമാക്കി മോഹൻലാൽ
കോട്ടയം: ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിനെന്ന് മോഹൻലാൽ. ജെ.എൻ.യു. വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമാണ് നടൻ നടത്തുന്നത്. സിയാച്ചിനിൽ മരിച്ച മലയാളി ലാൻസ്‌നായിക് സുധീഷിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും പരാമർശിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് പിറന്ന മകളെ ഒരിക്കൽ പോലും കാണാതെ സൈനികൻ മരിച്ച് മൃതദേഹമായി വന്നിരി
കോട്ടയം: ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിനെന്ന് മോഹൻലാൽ. ജെ.എൻ.യു. വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമാണ് നടൻ നടത്തുന്നത്. സിയാച്ചിനിൽ മരിച്ച മലയാളി ലാൻസ്‌നായിക് സുധീഷിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും പരാമർശിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് പിറന്ന മകളെ ഒരിക്കൽ പോലും കാണാതെ സൈനികൻ മരിച്ച് മൃതദേഹമായി വന്നിരിക്കുന്നു. തന്റെ ജീവൻ ബലി നൽകി നിലനിർത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മൾ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യസ്‌നേഹം എന്നതിനെക്കുറിച്ച് പറഞ്ഞ് വൃത്തികെട്ടരീതിയിൽ തല്ലുകൂടുന്നെന്നും ലാൽ പറയുന്നു.
കൃത്യമായി ഭക്ഷണം കഴിക്കാനോ, നിത്യകർമ്മങ്ങൾ ചെയ്യാനോ കഴിയാതെ ഭ്രാന്തു പിടിപ്പിക്കുന്ന ഏകാന്തതയിൽ ഹനുമന്തപ്പമാരും സുധീഷ്മാരും ഏകാഗ്രരായി നിൽക്കുന്നുണ്ട്. ഒരോദിവസവും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തിൽ ചവിട്ടിനിന്നുകൊണ്ടാണ് നാം സ്വാതന്ത്രത്തിന്റേയും ആവിഷ്‌കാരസ്വാതന്ത്ര്യ ചർച്ചകളുടേയും നൃത്തമാടുന്നത്. ഈ മഹാപാപത്തിന് കാലം മാപ്പുതരുമോ? ലാൽ ചോദിക്കുന്നു. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയചർച്ചകളിലോ ബഹളങ്ങളിലോ എനിക്കു താൽപര്യമില്ല. മനോഭാവം മാത്രമേ എന്നെ അലട്ടുന്നുള്ളു.
എന്തുകൊണ്ടാണ് ഒരച്ഛൻ മകൾക്കയച്ച കത്തുകളെങ്കിലും നിങ്ങളുടെ മക്കൾക്കു വായിക്കാൻ നൽകാത്തത്? അതു ചെയ്താൽ മാത്രം മതി ഒരു മകനും മകളും ഇന്ത്യയ്‌ക്കെതിരേ ഇവിടെ ജീവിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കില്ല. എവിടെയോ ഒരു പട്ടാളക്കാരൻ മരിച്ചു വീഴുമ്പോൾ നമ്മുടെ മക്കൾ ഒരു നിമിഷം സ്വയം കണ്ണടച്ചു നിന്നോളും. കുട്ടികളെ അയക്കേണ്ടത് സംസ്‌കാരത്തിന്റെ സർവ്വകലാശാലകളിലേക്കായിരിക്കണം. അപ്പോൾ അവർ മുദ്രാവാക്യം വിളിക്കുന്ന അതേ ശക്തിയിൽ സല്യൂട്ട് ചെയ്യാനും പഠിക്കും.
പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോർത്ത് കരയാനും പഠിക്കും. അക്രമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കും. എല്ലാ ചിന്തകളും നല്ലതാണ്. അവ രാജ്യത്തെ ഏതെങ്കിലും തരത്തിൽ പുരോഗതിയിലേക്ക് നയിക്കുമെങ്കിൽ. എല്ലാ സമരങ്ങളും നല്ലതാണ് അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഒരിഷ്ടിക കൂടി വയ്ക്കുമെങ്കിൽ. ഇന്ത്യ ജീവിക്കുമ്പോൾ നമ്മൾ മരിക്കുന്നതെങ്ങിനെ... ഇന്ത്യ മരിച്ചിട്ട് നമ്മൾ ജീവിച്ചിട്ടെന്തു കാര്യം ... എന്നു ചോദിച്ചാണ് ലാൽ ബ്ലോഗ് അവസാനിപ്പിക്കുന്നത്.