- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവിന്റെ ആദി തകർത്തോടുന്നതിനിടെ പുതിയ ചിത്രത്തിന്റെ പേരുവെളിപ്പെടുത്തി മോഹൻലാൽ; അജോയ് വർമയുടെ ചിത്രം പേരുപോലെ തന്നെ വ്യത്യസ്തമെന്ന് താരം
മുംബൈ: മകൻ പ്രണവിന്റെ ആദിയെ കുറിച്ച് നല്ല റിവ്യൂകൾ വന്നുകൊണ്ടിരിക്കെ മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ പേര് പിറത്ത് വിട്ടു. മുംബൈയിൽ ഇപ്പോൾ, ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന അജോയ് വർമ്മയുടെ സിനിമയുടെ പേരാണ് ഇന്നലെ പുറത്ത് വിട്ടത്. നീരാളി എന്നാണ് സിനിമയുടെ പേര്. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ സിനിമയുടെ പേര് പുറത്ത് വന്നതിന് പിന്നാലെയാണ് മോഹൻലാൽ തന്നെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്.ഇതുവരെ പേരിടാത്ത അജോയ് വർമ്മ സംവിധാനം ചെയ്യുന്ന തന്റെ സിനിമയുടെ പേര് ഇതാണെന്നും മൂൺഷൂട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് സിനിമ നിർമ്മിക്കുന്നതെന്നുമാണ് മോഹൻലാൽ പറയുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ മോഹൻലാലിനെ നായകനാക്കി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് നീരാളി. മുംബൈ, പൂണെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. പ്രണവിന്റെ ആദി മോഹൻലാൽ മുംബൈയിൽ നിന്നാണ് കണ്ടത്.മോഹൻലാലിനൊപ്പം നായികമാരായി മീനയും തമിഴ് നടി തൃഷയും അഭിനയിക്കുന്നുണ്ട്. ഒ
മുംബൈ: മകൻ പ്രണവിന്റെ ആദിയെ കുറിച്ച് നല്ല റിവ്യൂകൾ വന്നുകൊണ്ടിരിക്കെ മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ പേര് പിറത്ത് വിട്ടു. മുംബൈയിൽ ഇപ്പോൾ, ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന അജോയ് വർമ്മയുടെ സിനിമയുടെ പേരാണ് ഇന്നലെ പുറത്ത് വിട്ടത്. നീരാളി എന്നാണ് സിനിമയുടെ പേര്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ സിനിമയുടെ പേര് പുറത്ത് വന്നതിന് പിന്നാലെയാണ് മോഹൻലാൽ തന്നെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്.ഇതുവരെ പേരിടാത്ത അജോയ് വർമ്മ സംവിധാനം ചെയ്യുന്ന തന്റെ സിനിമയുടെ പേര് ഇതാണെന്നും മൂൺഷൂട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് സിനിമ നിർമ്മിക്കുന്നതെന്നുമാണ് മോഹൻലാൽ പറയുന്നത്.
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ മോഹൻലാലിനെ നായകനാക്കി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് നീരാളി. മുംബൈ, പൂണെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. പ്രണവിന്റെ ആദി മോഹൻലാൽ മുംബൈയിൽ നിന്നാണ് കണ്ടത്.മോഹൻലാലിനൊപ്പം നായികമാരായി മീനയും തമിഴ് നടി തൃഷയും അഭിനയിക്കുന്നുണ്ട്. ഒപ്പം സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവതി നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.