- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ ബ്ലോഗ് പാക്കിസ്ഥാൻ ഹാക്കർമാർ ഹാക്ക് ചെയ്തു; കാശ്മീർ ഇന്ത്യയിൽ നിന്നും മോചിപ്പിക്കണമെന്ന് സന്ദേശമിട്ടു; അര മണിക്കൂറിനകം സൈറ്റ് തിരികെ പിടിച്ച് അണിയറ പ്രവർത്തകർ
തിരുവനന്തപുരം: മലയാളം സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ബ്ലോഗിന് നേരെ സൈബർ ആക്രമണം. മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടർ എന്ന ബ്ലോഗാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാക്കിസ്ഥാന്റെ പതാക സഹിതം ഫ്രീ കാശ്മീർ എന്നാണ് ഇപ്പോൾ സൈറ്റിൽ കാണാൻ സാധിക്കുന്നത്. ഡെവിൾ ഹാക്കേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് ബ്ലോഗ് ഹാക്ക് ചെയ്തിരിക്കുന്നത്. കാശ്മീരിൽ സംഘർഷം മുറുകുന്നതി
തിരുവനന്തപുരം: മലയാളം സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ബ്ലോഗിന് നേരെ സൈബർ ആക്രമണം. മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടർ എന്ന ബ്ലോഗാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാക്കിസ്ഥാന്റെ പതാക സഹിതം ഫ്രീ കാശ്മീർ എന്നാണ് ഇപ്പോൾ സൈറ്റിൽ കാണാൻ സാധിക്കുന്നത്. ഡെവിൾ ഹാക്കേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് ബ്ലോഗ് ഹാക്ക് ചെയ്തിരിക്കുന്നത്.
കാശ്മീരിൽ സംഘർഷം മുറുകുന്നതിന് ഇടെയാണ് ഹാക്കർമാർ സൈന്യത്തിൽ മേജർ കൂടിയായ മോഹൻലാലിന്റെ ബ്ലോഗ് ലക്ഷ്യം വച്ചത്. ഹാക്ക് ചെയ്ത സൈറ്റിൽ ഇന്ത്യൻ സൈന്യത്തെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശവുമുണ്ട്. ജമ്മു കാശ്മീരിൽ പാവങ്ങളായ നിരവധി പേരെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തുന്നുവെന്നും. പാക് അധീന കാശ്മീരിന് നേരെ ആക്രമണം നടത്തുന്നതിന്റെയും പ്രതികാരമായാണ് ഈ നടപടിയെന്നും ഹാക്ക് ചെയ്ത സൈറ്റിൽ പറയുന്നു. സർക്കാർ വെബ്‌സൈറ്റുകളെയും ബാങ്ക് അക്കൗണ്ടുകളെയും ലക്ഷ്യം വെക്കുമെന്ന് ഹാക്കർമാർ സന്ദേശത്തിൽ പറയുന്നു.
'മനുഷ്യത്വത്തിന് നേരെ ഇന്ത്യൻ സൈന്യം ചെയ്തത് ഞങ്ങൾ മറക്കില്ല. ജമ്മു കാശ്മീരിൽ പതിനായിരക്കണക്കിന് മുസ്ലിംങ്ങളെ കൊന്നൊടുക്കി, പാക്കിസ്ഥാനി മുസ്ലിംങ്ങളും സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം കാശ്മീരിലെ കുടുംബങ്ങളെ ഛിന്നഭിന്നമാക്കി. സാധുക്കളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കി. എന്നിട്ടും ഇതൊന്നും ആരും കാര്യമാക്കുന്നില്ല'' ഹാക്ക് ചെയ്ത ബ്ലോഗിൽ ഹാക്കർമാർ കുറിച്ചു.
മുസ്ലിംങ്ങൾ തീവ്രവാദികളല്ലെന്നും സന്ദേശത്തിൽ പറയുന്നു. ഇന്ത്യൻ പ്രസിഡന്റിനോടുള്ള അഭ്യർത്ഥനയും ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തോക്കുകൾ ഉണ്ടെങ്കിലും ഒരു ദിവസം അത് താഴെ വെക്കേണ്ടി വുരമെന്നാണ് സന്ദേശത്തിൽ പറയുന്നത്. തങ്ങളെ കഴിയുമെങ്കിൽ പിടിക്കാനും ഹാക്കർമാർ വെല്ലുവിളിച്ചിട്ടുണ്ട്.
അതേസമയം ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് അര മണിക്കൂറിനുള്ളിൽ ബ്ലോഗ് കൈകാര്യം ചെയ്യുന്നവർ തിരികെ പിടിച്ചു. ഇപ്പോൾ പൂർവ്വ സ്ഥിതിയിലായിട്ടുണ്ട് സൂപ്പർതാരത്തിന്റെ ബ്ലോഗ്.