- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ കുവൈറ്റിൽ 3300 കോടി നിക്ഷേപിച്ചോ? നോട്ടുകൾ പിൻവലിക്കുന്ന വിവരം അറിഞ്ഞതിനു ശേഷമാണോ നിക്ഷേപം? സൂപ്പർ താരത്തിന്റെ ഇടപാടുകളിൽ സംശയമുയർത്തി ആധികാരികത ഉറപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം; ഫേസ്‌ബുക്ക് പ്രചാരണം ബ്ലോഗിനു മറുപടിയെന്നോണം
തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ കുവൈറ്റിൽ 3300 കോടി രൂപയുടെ നിക്ഷേപം നടത്തിയോ? സൈബർ ലോകത്ത് ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ച ഈ വിഷയത്തിലാണ്. നോട്ടുകൾ പിൻവലിക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞാണ് വൻ നിക്ഷേപം നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നത്. അതേസമയം ആരോപണങ്ങൾ ശരിയാണോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുവൈറ്റിൽ ഖനന കമ്പനിയിൽ മോഹൻലാൽ നിക്ഷേപം നടത്തിയെന്നു ഒക്ടോബർ അവസാന വാരം വാർത്തകൾ വന്നിരുന്നു. 3300 കോടി രൂപയുടെ നിക്ഷേപമാണു മോഹൻലാൽ നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചാരണം. കേന്ദ്രസർക്കാർ നോട്ടുനിരോധനം പ്രഖ്യാപിച്ചതിനെ അനുകൂലിച്ചു മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു. ഇതിനു പിന്നാലെ കടുത്ത വിമർശനവും താരത്തിനെതിരെ ഉയർന്നു. സാധാരണക്കാരെ കാണാതെയാണു സ്വന്തം കാര്യം നേടാനുള്ള താരത്തിന്റെ അഭിപ്രായപ്രകടനമെന്നും വിമർശനം ഉയർന്നിരുന്നു. ബ്ലോഗ് എഴുതിയതിനു പിന്നാലെ ഉയർന്ന ഇത്തരം ആരോപണങ്ങൾ ആധികാരികത ഉറപ്പിക്കുന്ന രീതിയിലാണ് ചില ഗ്രൂപ്പുകളും വ്യക്തികളും അവതരിപ്പിച്ചിരിക്കുന്നത്. ബ്ലോഗ്
തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ കുവൈറ്റിൽ 3300 കോടി രൂപയുടെ നിക്ഷേപം നടത്തിയോ? സൈബർ ലോകത്ത് ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ച ഈ വിഷയത്തിലാണ്. നോട്ടുകൾ പിൻവലിക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞാണ് വൻ നിക്ഷേപം നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നത്. അതേസമയം ആരോപണങ്ങൾ ശരിയാണോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കുവൈറ്റിൽ ഖനന കമ്പനിയിൽ മോഹൻലാൽ നിക്ഷേപം നടത്തിയെന്നു ഒക്ടോബർ അവസാന വാരം വാർത്തകൾ വന്നിരുന്നു. 3300 കോടി രൂപയുടെ നിക്ഷേപമാണു മോഹൻലാൽ നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചാരണം.
കേന്ദ്രസർക്കാർ നോട്ടുനിരോധനം പ്രഖ്യാപിച്ചതിനെ അനുകൂലിച്ചു മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു. ഇതിനു പിന്നാലെ കടുത്ത വിമർശനവും താരത്തിനെതിരെ ഉയർന്നു. സാധാരണക്കാരെ കാണാതെയാണു സ്വന്തം കാര്യം നേടാനുള്ള താരത്തിന്റെ അഭിപ്രായപ്രകടനമെന്നും വിമർശനം ഉയർന്നിരുന്നു. ബ്ലോഗ് എഴുതിയതിനു പിന്നാലെ ഉയർന്ന ഇത്തരം ആരോപണങ്ങൾ ആധികാരികത ഉറപ്പിക്കുന്ന രീതിയിലാണ് ചില ഗ്രൂപ്പുകളും വ്യക്തികളും അവതരിപ്പിച്ചിരിക്കുന്നത്. ബ്ലോഗ് എഴുതിയതിന്റെ ശത്രുത മനസ്സിൽ വച്ചാണ് ഇത്തരത്തിൽ താരത്തിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതെന്നും എതിർപക്ഷം പറയുന്നുണ്ട്.
ബ്ലോഗ് വാദപ്രതിവാദങ്ങൾക്കു പിന്നാലെയാണു കുവൈറ്റിൽ 3300 കോടി രൂപ നിക്ഷേപിച്ചുവെന്നും നോട്ടുനിരോധനത്തെ കുറിച്ചുള്ള വിവരം മുൻകൂട്ടി അറിഞ്ഞാണ് ഇതെന്നും ആരോപിച്ചു സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്തെത്തിയത്.
'ലാലേട്ടാ..... 3300 കോടി രൂപാ ഒക്ടോബർ അവസാന വാരം നോട്ട് പിൻവലിക്കുന്നതി ഏതാനും ദിവസങ്ങൾക്ക് മുൻപ് കുവൈറ്റിൽ കൊണ്ടു വന്ന് മുതൽ മുടക്കിയ അങ്ങേക്ക് ഇനി ധൈര്യമായി ബ്ലോഗെഴുത്ത് നടത്താം......[[ നോട്ടു നിരോധനമൊക്കെ നമ്മൾ പണ്ടേ അറിഞ്ഞു,.]]
Mohanlal's New Project | Mohanlal starting a drilling company In Kuwait
ലാലിന്റെയും ബിനാമി ആന്റണി പെരുമ്പാവൂരിന്റെയും സ്വത്തു വിവരങ്ങൾ കേന്ദ്രം അന്വേഷിക്കാതിരിക്കാൻ വേണ്ടിയാണ് പുള്ളിക്കാരൻ ബ്ലോഗ് എഴുത്തുതുന്നതെന്നു മനസിലായില്ലേ ?' എന്ന് ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷൻ എന്ന ഫേസ്‌ബുക്ക് പേജിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു വീഡിയോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുവൈറ്റിൽ പെട്രോളിയം ഖനന മേഖലയിൽ മോഹൻലാൽ എന്ന ബിസിനസ്സുകാരൻ 3300 കോടി ഇന്ത്യൻ രൂപ നിക്ഷേപിക്കുവാൻ പോകുന്നു എന്ന് വാർത്തകൾ വരുന്നുവെന്ന് അഡ്വ. ജഹാംഗീർ പാലായിലും ഫേസ്‌ബുക്കിൽ കുറിച്ചു. മലയാളിയായ ഡാൻ ട്രേഡിങ് കുവൈറ്റ് ഉടമ മിസ്റ്റർ ഫിലിപ്പും , കുവൈറ്റ് സ്വദേശിയായ ഗൾഫ് സപിക് കമ്പനി ഉടമ ഡോ. ഫഹൂദുമാണ് മോഹൻലാലിന്റെ ബിസിനസ് പങ്കാളികൾ എന്ന് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായും ജഹാംഗീർ കുറിക്കുന്നു.
ആനക്കൊമ്പും , ആഡംബര കാറുകളും , സ്‌കോച്ച് വിസ്‌ക്കിയും മാത്രം വാങ്ങി ധൂർത്തടിക്കാതെ ഉൽപ്പാദനക്ഷമമായ മേഖലകളിൽ പണം നിക്ഷേപിച്ച് കൊണ്ട് , അതും ഒരു മലയാളി കലാകാരൻ, ഉത്തരവാദിത്തമുള്ള ആഗോള പൗരനാകുന്നതിൽ സന്തോഷമേയുള്ളൂവെന്നാണു ജഹാംഗീറിന്റെ പരിഹാസം.
2011ൽ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിനു ശേഷം നാളിതുവരെ 3300 കോടി രൂപ ആദായമുള്ള വരുമാന ഉറവിടമോ ലാഭകരമായ ബിസിനസ് സംരംഭത്തിലെ കണക്കുകളോ നികുതിയോ മോഹൻലാൽ നികുതി അധികാരികളെ അറിയിച്ചതായി അറിവില്ലെന്നും ജഹാംഗീർ ആരോപിക്കുന്നു.
ജഹാംഗീറിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
മോഹൻലാൽ എന്ന ബിസിനസ്സുകാരൻ 3300 കോടി ഇന്ത്യൻ രൂപ (പതിനഞ്ചുകോടി കുവൈറ്റ് ദിനാർ 224.073 * 15 = 3361.095 ) കുവൈറ്റിൽ പെട്രോളിയം ഖനന മേഖലയിൽ നിക്ഷേപിക്കുവാൻ പോകുന്നു എന്ന് വാർത്തകൾ വരുന്നു . മലയാളിയായ ഡാൻ ട്രേഡിങ് കുവൈറ്റ് ഉടമ മിസ്റ്റർ ഫിലിപ്പും , കുവൈറ്റ് സ്വദേശിയായ ഗൾഫ് സപിക് കമ്പനി ഉടമ ഡോ. ഫഹൂദുമാണ് മോഹൻലാലിന്റെ ബിസിനസ് പങ്കാളികൾ എന്ന് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
1) നല്ല കാര്യം , ആനക്കൊമ്പും , ആഡംബര കാറുകളും , സ്‌കോച്ച് വിസ്‌ക്കിയും മാത്രം വാങ്ങി ധൂർത്തടിക്കാതെ ഉൽപ്പാദനക്ഷമമായ മേഖലകളിൽ പണം നിക്ഷേപിച്ച് കൊണ്ട് , അതും ഒരു മലയാളി കലാകാരൻ, ഉത്തരവാദിത്തമുള്ള ആഗോള പൗരനാകുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ , പ്രശ്‌നങ്ങൾ അവിടെയല്ല .
2) 2011 ഓഗസ്റ്റ് മാസം 11 ആം തിയതിയാണ് ആദായനികുതി വകുപ്പ് ഈ സൂപ്പർ മെഗാ വേസ്റ്റുകളുടെ വീടുകളിൽ റൈഡ് നടത്തി 30 കോടിയിലേറെ കള്ളപ്പണം പിടിച്ചത് . (വാർത്ത ദാ ദിവിടെ -https://goo.gl/kdg8bI ) അതിനുശേഷം നാളിതുവരെ 3300 കോടി രൂപ ആദായമുള്ള വരുമാന ഉറവിടമോ ലാഭകരമായ ബിസിനസ് സംരംഭത്തിലെ കണക്കുകളോ നികുതിയോ മോഹൻലാൽ നികുതി അധികാരികളെ അറിയിച്ചതായി അറിവില്ല .
3) ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സിനിമ തിരക്കഥ എഴുതുവാൻ ശ്രമിക്കുന്നത് 8 വർഷങ്ങൾക്കു മുന്പ് PG യ്ക്ക് പഠിക്കുന്ന കാലത്താണ്. അക്കാലത്ത് മലയാളത്തിലെ മെഗാ താരങ്ങളുടെ പ്രതിഫലം 40 ലക്ഷം രൂപയിൽ താഴെയാണ് . ഈയടുത്ത കാലം വരെ മമ്മൂട്ടിയും മോഹൻലാലുമെല്ലാം കേവലം നിർമ്മാതാക്കളിൽ നിന്ന് പ്രതിഫലം വാങ്ങുന്ന സിനിമാ തൊഴിലാളികൾ മാത്രമായിരുന്നു . ഇപ്പോഴാണ് അവർ നിർമ്മാതാക്കളും , ബിസിനസ്സുകാരുമൊക്കെ ആയിത്തീർന്നത് . അതിൽത്തന്നെ മമ്മൂട്ടി സീരിയൽ നിര്മ്മാതാവായാണ് ബിസിനസ് തുടങ്ങിയത് . മോഹൻലാലിന്റെ പപ്പടം , അച്ചാർ , പൊറോട്ട ബിസിനസ് കേരളത്തിൽ എട്ടുനിലയിൽ പൊട്ടിയ ബിസിനസ് സംരംഭമായിരുന്നു എന്ന് എല്ലാവർക്കുമറിയാം .
4) പറഞ്ഞുവരുന്നത്, നാലപ്പതു ലക്ഷം പ്രതിഫലത്തിന്റെ കഥ വിടൂ , എല്ലാ സിനിമകളിലും കോടികൾ പ്രതിഫലം വാങ്ങുന്ന , ചെയ്ത ബിസിനസ്സെല്ലാം വച്ചടി വച്ചടി ലാഭകരമായിരുന്ന മെഗാ താരവും , മെഗാ ബിസിനസ്സുകാരനുമായിരുന്നു മോഹൻലാൽ എന്നുതന്നെ സങ്കൽപ്പിക്കൂ ; എങ്കിൽത്തന്നെ ഈ 3300 കോടി രൂപ മലയാളം പോലെ ദരിദ്രമായ ഒരു സിനിമാ വ്യവസായത്തിൽ നിന്നുകൊണ്ട് മോഹൻലാൽ എങ്ങിനെ ഉണ്ടാക്കി എന്നാണു വിശദീകരിക്കുവാൻ പോകുന്നത് ..?!
5) ഞാനൊരു സാമൂഹ്യ പരിഷ്‌ക്കർത്താവോ സോഷ്യൽ ആക്ട്ടിവിസ്റ്റോ ഒന്നുമല്ല . എന്റെയും , ഉപ്പയുടെയും , എനിക്ക് പ്രിയപ്പെട്ടവരുടെയും പട്ടിണിയിലേക്ക് നയിക്കാത്ത കാര്യങ്ങളിൽ എനിക്ക് വലിയ ആകുലതകളുമില്ല. മോഹൻലാൽ കള്ളപ്പണം വെളുപ്പിക്കാൻ ഒരുംബെടുന്നതും എന്റെ പ്രശ്‌നമല്ല . അയാൾ അത് വിദേശത്തേക്ക് കടത്തിയാലും എനിക്ക് രോമമാണ് . പക്ഷേ, ഒരു ഭ്രാന്തൻ ഭരണാധികാരിയുടെ ക്രൂരതകൾ ന്യായീകരിച്ചുകൊണ്ട് ഊളത്തരം എഴുന്നള്ളിക്കുന്നത് നിഷ്‌കളങ്കമായാണ് എന്ന് എല്ലാവരും വിശ്വസിക്കുന്നില്ല എന്ന് ഫ്യാൻ , വിശറി മുതലായവരും , ചാണകങ്ങളും മനസ്സിലാക്കണം എന്ന് പറയാൻ മാത്രമാണ് മുകളിൽപ്പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചത്.
6)മാത്രമല്ല ഒരു പൗരൻ എന്ന നിലയിൽ ഒറ്റ പരിഭവമേ ഉള്ളൂ .. അത് ഇക്കൂട്ടർക്ക് നൽകുന്ന ഗ്ലോറിഫൈഡ് പ്രിവിലേജുകൾ ജനത്തെ പരിഹസിക്കുന്നതാണ് എന്നതാണ് . മുപ്പതുകോടിയുടെ കള്ളപ്പണം പിടിച്ച മെഗാ താരങ്ങളുടെ വീടുകളിൽ , ഓഫീസുകളിൽ പിന്നീട് എത്ര തവണ റൈഡ് നടന്നു ..? സാമ്പത്തിക കുറ്റവാളികൾ പോലുമായ ഇക്കൂട്ടർക്ക് എങ്ങിനെയാണ് പത്മ അവാർഡുകൾ ലഭിക്കുന്നത് ?! യുവാക്കളെ സൈന്യത്തിൽ ചേരാൻ പ്രചോദിപ്പിക്കാൻ ഇമ്മാതിരി ഗജഫ്രോഡുകളെ കേണലും , മേജറുമൊക്കെ ആക്കുമ്പോൾ ഇന്ത്യൻ സൈനിക അധികാരികളുടെ നൈതികത എത്രമേൽ ദുർബ്ബലമാണ് എന്നതും ആശങ്കപ്പെടുത്തുന്നതല്ലേ ..?!
7) കാറിൽ നിന്ന് കോടികൾ കള്ളപ്പണം പിടിക്കുന്ന BJP നേതാക്കളും മന്ത്രിമാരും മാത്രമല്ല , ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കെസുകൾ സ്വന്തം പേരിലുള്ള അദാനി മുതൽ മോഹൻലാൽ വരെയുള്ള 56 ഇഞ്ചുകാരന്റെ വാഴ്‌ത്തുപാട്ട് ഫ്രോഡുകൾ മാത്രമാണ് ഇന്നിപ്പോൾ ഇന്ത്യയിൽ കള്ളപ്പണക്കാർ എന്ന് കണ്ണടച്ച് പറയുവാൻ കഴിയും എന്നത്കൂടി സൂചിപ്പിക്കാനാണ് ഈ പോസ്റ്റ് .
വാല്: ഫ്യാനുകളുടെ , വിശറികളുടെ മാതാപിതാക്കൾ തുമ്മാതെ വീട്ടിലിരിക്കാനാണ് എനിക്ക് ഇഷ്ടം . എന്റെ ഇഷ്ട്ടത്തിൽ നിങ്ങൾ അലമ്പുണ്ടാക്കരുത് ..പ്ലീസ് ..