- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകനെ ആന പിടിക്കുമോ? ആനക്കൊമ്പുകൾ കേസിൽ മോഹൻലാലിനെതിരെ ദ്രുതപരിശോധനക്ക് ഉത്തരവിട്ട് കോടതി; താരത്തിന് ആനകൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ മുന്മന്ത്രി തിരുവഞ്ചൂരിനെതിരെയും അന്വേഷണം; എത്ര ശ്രമച്ചിട്ടും മായാത്ത കേസിൽ വശംകെട്ട് താരം
കൊച്ചി: പുലിമുരുകൻ എന്ന സിനിമ തീയറ്ററിൽ തകർത്തോടുന്നതിനിടെ മോഹൻലാലിന് തിരിച്ചടിയായി കോടതി വിധി. ഏറെക്കാലമായി നിലനിൽക്കുന്ന ആനകൊമ്പ് വിഷയം വീണ്ടും സജീവമായി. മോഹൻലാൽ ആനകൊമ്പ് കൈവശം വെക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ലാലിനെതിരെ ദ്രുതപരിശോധന നടത്താനാണ് മൂവാറ്റുപുഴ വിജിലൻസ കോടതി ഉത്തരവിട്ടിരിക്കുന്നത്. മുന്മന്ത്രി തിരുവഞ്ചൂരിനെതിരെയും കൊമ്പ് കൈമാറിയവർ നാല് പേർക്കെതിരെയും കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്റെ വീട്ടിൽ ആനക്കൊമ്പുകൾ കണ്ടെത്തിയത്. കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി. ഇതു ചോദ്യംചെയ്താണു ഹർജി. ലാലിനെതിരേ കേസെടുത്തില്ലെന്നു മാത്രമല്ല, സർക്കാർ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കിയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധമെന്ന് അറിയാതെയാണ് ആനക്കൊമ്പ് കെവശം വച്ചതെന്ന വാദം യുക്തിക്കു നിരക്കാത്തതാണെന്നും വാദമുയർന്നു. മുൻ മുഖ്യമന്ത്ര

കൊച്ചി: പുലിമുരുകൻ എന്ന സിനിമ തീയറ്ററിൽ തകർത്തോടുന്നതിനിടെ മോഹൻലാലിന് തിരിച്ചടിയായി കോടതി വിധി. ഏറെക്കാലമായി നിലനിൽക്കുന്ന ആനകൊമ്പ് വിഷയം വീണ്ടും സജീവമായി. മോഹൻലാൽ ആനകൊമ്പ് കൈവശം വെക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ലാലിനെതിരെ ദ്രുതപരിശോധന നടത്താനാണ് മൂവാറ്റുപുഴ വിജിലൻസ കോടതി ഉത്തരവിട്ടിരിക്കുന്നത്. മുന്മന്ത്രി തിരുവഞ്ചൂരിനെതിരെയും കൊമ്പ് കൈമാറിയവർ നാല് പേർക്കെതിരെയും കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്റെ വീട്ടിൽ ആനക്കൊമ്പുകൾ കണ്ടെത്തിയത്. കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി. ഇതു ചോദ്യംചെയ്താണു ഹർജി. ലാലിനെതിരേ കേസെടുത്തില്ലെന്നു മാത്രമല്ല, സർക്കാർ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കിയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധമെന്ന് അറിയാതെയാണ് ആനക്കൊമ്പ് കെവശം വച്ചതെന്ന വാദം യുക്തിക്കു നിരക്കാത്തതാണെന്നും വാദമുയർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ രേഖകൾ വാദിഭാഗം നേരത്തേ ഹാജരാക്കിയിരുന്നു.
2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ആനക്കൊമ്പുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹൻലാൽ പറയുന്നത്. ആനക്കൊമ്പുകൾ കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്ന വിശദീകരണം നിലനിൽക്കില്ലെന്നും വനനിയമപ്രകാരം ഇതും നിയമലംഘനമാണെന്നു വാദിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനക്കൊമ്പ് നിലവിൽ വനംവകുപ്പിന്റെ ചുമതലയിൽ മോഹൻലാലിന്റെ വീട്ടിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. വാദിഭാഗത്തിനുവേണ്ടി അഡ്വ. ലാലു മാത്യുവാണ് ഹാജരാകുന്നത്.
മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹൻലാലിനെ ഏഴാം പ്രതിയുമായി പത്ത് പേർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂർ അന്തിക്കാട് വീട്ടിൽ എ.എ പൗലോസാണ് ഇക്കഴിഞ്ഞ ജൂണിൽ ഹർജി നൽകിയത്. ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ തുടർനടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് തിരുവഞ്ചൂരിനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്നാണ് ഇപ്പോൾ മോഹൻലാൽ അടക്കം 12 പേർ പ്രതിപട്ടികയിലുള്ളതും.
മുൻ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യൻ, മലയാറ്റൂർ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസർ ഐ.പി.സനൽ, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാർ, തൃക്കാക്കര അസി.പൊലീസ് കമ്മീഷണർ ബിജോ അലക്‌സാണ്ടർ, തൃശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രതികൾ.

