- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി മുതൽ പ്രാഞ്ചിയേട്ടൻ വരെ; മമ്മൂട്ടിച്ചിത്രങ്ങളിൽ മോഹൻലാലിന് ഏറെ ഇഷ്ടപ്പെട്ട അഞ്ചെണ്ണം ഇതാ: സൈബർ ലോകത്തും പുറത്തും പരസ്പരം ചെളിവാരി എറിയുന്ന ഫാൻസുകാർ കാണുന്നുണ്ടോ ഈ അഭിനന്ദനങ്ങൾ?
തിരുവനന്തപുരം: സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കടുത്ത ആരാധകരുടെ ഫേസ്‌ബുക്ക് പേജുകൾ കണ്ടാലറിയാം ഇരുകൂട്ടരും തമ്മിലുള്ള ശത്രുതയുടെ ആഴം. 'ഇക്കായെ അവൻ കളിയാക്കി, പൂട്ടിക്കെടാ അവന്റെ ഫേസ്‌ബുക്ക് പേജ്'.. 'ഏട്ടനെ തൊട്ടാൽ തൊട്ടവനെ തട്ടും' തുടങ്ങി കൊലവിളി വരെ എത്തുന്നതാണ് ഫാൻസുകാരുടെ ഓൺലൈൻ പോരാട്ടം. എന്നാൽ, സൈബർ ലോകത്തും നേരിട്ടുമൊക്കെ ഈ പോരാട്ടം കനക്കുമ്പോൾ ഈ രണ്ടു താരങ്ങൾ തമ്മിൽ നിറഞ്ഞ സൗഹൃദമാണുള്ളതെന്ന് ആരാധകരിൽ പലരും മറന്നു പോകാറുണ്ട്. സിനിമകൾ കാണുകയും അഭിനന്ദനവും വിമർശനവും ഇരുവരും നേരിട്ടുതന്നെ അറിയിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുതിയ റിലീസായ കസബയ്ക്ക് ആശംസകൾ അറിയിച്ചു ഫേസ്‌ബുക്കിൽ തന്നെ മോഹൻലാൽ പോസ്റ്റിട്ടു. അതിനു മമ്മൂട്ടി നന്ദി അറിയിക്കുകയും ചെയ്തു. ഏതൊക്കെയാണ് മോഹൻലാലിന് ഇഷ്ടമുള്ള മമ്മൂട്ടിച്ചിത്രങ്ങൾ. ഇരുതാരങ്ങളുടെയും ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളാണു മമ്മൂട്ടിയുടെ ഇഷ്ട ചിത്രങ്ങളായി മോഹൻലാൽ തെരഞ്ഞെടുത്തിരിക്കുന്നത്. ന്യൂഡൽഹി മമ്മൂട്ടിയു
തിരുവനന്തപുരം: സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കടുത്ത ആരാധകരുടെ ഫേസ്‌ബുക്ക് പേജുകൾ കണ്ടാലറിയാം ഇരുകൂട്ടരും തമ്മിലുള്ള ശത്രുതയുടെ ആഴം. 'ഇക്കായെ അവൻ കളിയാക്കി, പൂട്ടിക്കെടാ അവന്റെ ഫേസ്‌ബുക്ക് പേജ്'.. 'ഏട്ടനെ തൊട്ടാൽ തൊട്ടവനെ തട്ടും' തുടങ്ങി കൊലവിളി വരെ എത്തുന്നതാണ് ഫാൻസുകാരുടെ ഓൺലൈൻ പോരാട്ടം.
എന്നാൽ, സൈബർ ലോകത്തും നേരിട്ടുമൊക്കെ ഈ പോരാട്ടം കനക്കുമ്പോൾ ഈ രണ്ടു താരങ്ങൾ തമ്മിൽ നിറഞ്ഞ സൗഹൃദമാണുള്ളതെന്ന് ആരാധകരിൽ പലരും മറന്നു പോകാറുണ്ട്. സിനിമകൾ കാണുകയും അഭിനന്ദനവും വിമർശനവും ഇരുവരും നേരിട്ടുതന്നെ അറിയിക്കുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുതിയ റിലീസായ കസബയ്ക്ക് ആശംസകൾ അറിയിച്ചു ഫേസ്‌ബുക്കിൽ തന്നെ മോഹൻലാൽ പോസ്റ്റിട്ടു. അതിനു മമ്മൂട്ടി നന്ദി അറിയിക്കുകയും ചെയ്തു. ഏതൊക്കെയാണ് മോഹൻലാലിന് ഇഷ്ടമുള്ള മമ്മൂട്ടിച്ചിത്രങ്ങൾ. ഇരുതാരങ്ങളുടെയും ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളാണു മമ്മൂട്ടിയുടെ ഇഷ്ട ചിത്രങ്ങളായി മോഹൻലാൽ തെരഞ്ഞെടുത്തിരിക്കുന്നത്.
ന്യൂഡൽഹി
മമ്മൂട്ടിയുടെ താരസിംഹാസനം ഉറപ്പിച്ച ചിത്രമാണു ന്യൂഡൽഹി. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ മടങ്ങിവരവിന് കാരണമായ ചിത്രമാണ്. തുടർച്ചയായുള്ള പരാജയങ്ങളെ തുടർന്ന് മമ്മൂട്ടി പിന്നോട്ട് പോകുന്ന സമയത്താണ് ന്യൂഡൽഹി പുറത്തിറങ്ങിയത്. മോഹൻലാലിന്റെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ആദ്യമെത്തിയതും ന്യൂഡൽഹിയാണ്.
ഒരു വടക്കൻ വീരഗാഥ
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥയാണ് രണ്ടാം സ്ഥാനത്ത്. മമ്മൂട്ടിക്ക് ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. മലയാളത്തിലെ എല്ലാകലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായിട്ടാണ് വടക്കൻ വീരഗാഥയെ കാണുന്നത്.
മൃഗയ
ലോഹിത ദാസിന്റെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത മൃഗയയാണ് മൂന്നാമത്തെ ചിത്രം. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്. വാറുണ്ണി എന്ന നായക വേഷം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.
പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്
മോഹൻലാലിന് ഇഷ്ടമുള്ള മമ്മൂട്ടി ചിത്രങ്ങളിൽ നാലാം സ്ഥാനത്ത് രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് സയിന്റ് എന്ന ചിത്രമാണ്. നിരൂപക പ്രശംസ നേടിയ ചിത്രത്തിന് സാധാരണ ജനങ്ങൾക്കിടയിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു.
ഹരികൃഷ്ണൻസ്
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച ഹരികൃഷ്ണൻസ് ആണ് അഞ്ചാമത്തെ ചിത്രം. ഫാസിൽ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി -മോഹൻലാൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വിജയ ചിത്രങ്ങളിൽ ഒന്നാണ്.