- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾ സൃഷ്ടിച്ച മോഹൻലാലിന്റെ 'കുഞ്ഞാലി മരയ്ക്കാറി'ന് വിഷ്വൽ എഫക്ടിനുള്ള ദാദാസാഹിബ് പുരസ്‌കാരം; നേട്ടം കോച്ചടയാനെയും മേരി കോമിനെയും മറികടന്ന്
ന്യൂഡൽഹി: ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാർ ഷോയ്ക്ക് മികച്ച വിഷ്വൽ എഫക്ടിനുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രോത്സവത്തിലാണ് കുഞ്ഞാലി മരയ്ക്കാർ പുരസ്‌കാരം നേടിയത്. കോച്ചടയാനും മേരി കോമും പോലുള്ള ചിത്രങ്ങളെ മറികടന്നാണ് ടി കെ രാജീവ് കുമാർ സംവിധ
ന്യൂഡൽഹി: ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാർ ഷോയ്ക്ക് മികച്ച വിഷ്വൽ എഫക്ടിനുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രോത്സവത്തിലാണ് കുഞ്ഞാലി മരയ്ക്കാർ പുരസ്‌കാരം നേടിയത്.
കോച്ചടയാനും മേരി കോമും പോലുള്ള ചിത്രങ്ങളെ മറികടന്നാണ് ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ഈ മോഹൻലാൽ ഷോയുടെ നേട്ടം. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലാലിസം എന്ന മോഹൻലാൽ ഷോയുടെ ഭാഗമായാണ് ആദ്യമായി കുഞ്ഞാലി മരയ്ക്കാർ അവതരിപ്പിച്ചത്.
അഴിമതിയിൽ മുങ്ങിക്കുളിച്ചു എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ദേശീയ ഗെയിംസ് വിവാദത്തിൽ ആയിരുന്നു. ലാലിസത്തിന് രണ്ടു കോടി രൂപ പ്രതിഫലം നൽകിയതും വലിയ വിവാദമായിരുന്നു. ഗായകരെ കൊണ്ടുവന്ന് ചുണ്ടനക്കുക മാത്രം ചെയ്യിച്ചതോടെ കടുത്ത ആരാധകർ പോലും ലാലിസത്തെ കൈവിട്ടിരുന്നു. ഒടുവിൽ പരിപാടിക്കു കിട്ടിയ തുക തിരികെ കൊടുക്കുകയായിരുന്നു മോഹൻലാൽ.
ലാലിസത്തിന് മാത്രം ഒരു കോടി എൺപത് ലക്ഷം ചെലവാക്കിയപ്പോൾ ലാൽ കുഞ്ഞാലി മരക്കാർ ആയി എത്തിയ വാർ ക്രൈ എന്ന പരിപാടിക്ക് മാത്രം സർക്കാർ നൽകിയത് 20 ലക്ഷം രൂപയാണ്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പത്ത് പൈസ ചെലവില്ലാതെ ചെയ്തുവെന്നാണ് ആരോപണം. മാത്രമല്ല 20 ലക്ഷം അങ്ങോട്ട് വാങ്ങുകയും ചെയ്തു. ഇത് മോശമല്ലേ എന്ന ചോദ്യം. ഇതിന് സർക്കാരും കൂട്ടുനിന്നുവെന്ന ആരോപണമാണ് ഉയർന്നത്.
ലാലിസത്തിന്റെ ഭാഗമായി അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാറിനു ലഭിച്ച അവാർഡ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചുപിടിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.