തിരുവനന്തപുരം: ജമ്മു കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈന്യത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു സൂപ്പർ താരം മോഹൻലാൽ. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുന്നതു ഭീരുത്വമാണെന്നും ഇന്ത്യ ഉണർന്നാൽ ലോകം തലകുനിക്കുമെന്നും ബ്ലോഗിൽ മോഹൻലാൽ കുറിച്ചു.

ശത്രുവിന്റെ ആയുധം ചങ്കിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അലസമായിരിക്കാൻ കഴിയില്ലെന്നും സൂപ്പർ താരം എഴുതി. തന്റെ ബ്ലോഗായ 'ദ കംപ്ലീറ്റ് ആക്റ്ററി'ലാണ് മോഹൻലാൽ പാക്കിസ്ഥാനെതിരെ രംഗത്തുവന്നത്.

ഉറങ്ങിക്കിടക്കുമ്പോൾ മാത്രമേ ഇന്ത്യയെ ആക്രമിക്കാൻ ഈ ഭീകരർക്ക് സാധിക്കൂ എന്നതുകൊണ്ടാകാം ഇത്തരത്തിലൊരു ആക്രമണം. ഇന്ത്യ ഉണർന്നാൽ ലോകം തലകുനിക്കും എന്നത് ഒരു ചരിത്രസത്യമാണ്. അത് ആത്മീയമായിട്ടാണെങ്കിലും ഭൗതീകമായിട്ടാണെങ്കിലും, സൈനീകമായിട്ടാണെങ്കിലും.

പാക്കിസ്ഥാൻ ഇന്ത്യയെ ലജ്ജയില്ലാതെ ആക്രമിച്ചിരിക്കുകയാണ്. ഏതു ഭീകരപ്രവർത്തനവും ലജ്ജാകരവും നാണം കെട്ടതുമാണ്. കശ്മീരിലെ തന്ത്രപ്രധാനമായ പല സൈനിക മേഖലയിലും പോകാൻ അവസരം ലഭിച്ചയാളാണു താൻ. എത്രമാത്രം ദുർഘടവും പ്രതികൂലവുമായ സാഹചര്യങ്ങളിലൂമാണ് അവ നിലനിൽക്കുന്നതെന്ന കാര്യം താൻ നേരിട്ടു കണ്ടറിഞ്ഞതാണ്.

താനൊരു യുദ്ധക്കൊതിയനല്ല. യുദ്ധം സിനിമയിൽ അല്ലാതെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്. യുദ്ധത്തിന്റെ എല്ലാവിധത്തിലുമുള്ള നാശനഷ്ടങ്ങളെക്കുറിച്ചു ബോധവനാണ്. എന്നാൽ ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അലസമായിരിക്കാൻ പാകത്തിൽ യുദ്ധവിരുദ്ധനല്ലെന്നും മോഹൻലാൽ പറയുന്നു.

ബ്ലോഗിന്റെ പൂർണരൂപം: