- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രഡീഷണൽ ശൈലിയിൽ വീടിന്റെ എലവേഷൻ നിർമ്മിച്ച് കണ്ടമ്പററി സ്‌റ്റൈലിൽ ഇന്റീരിയർ ഡിസൈൻ ചെയുന്ന രീതിയിൽ ഒരു സൈക്കോളജിക്കൽ സിനിമാപ്പണി; മല്ലൂസിനെ വേട്ടയാടി പാന്തര ഗ്രാഫിക്‌സ് എന്ന കടുവ-പുലി; അഡ്വ. ശ്രീജിത്ത് പെരുമന പുലിമുരുഗൻ കണ്ടപ്പോൾ
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കടുവകളും പുലികളും അധിവസിക്കുന്ന നാഗർഹോള ടൈഗർ റിസർവിനും ബന്ദിപ്പൂർ കടുവാ സങ്കേതത്തിനും ഉള്ളിൽ ജനിച്ചു വളർന്നതുകൊണ്ടാകണം ഒരു ടോട്ടൽ ആക്റ്ററുടെ സിനിമ എന്ന നിലയിൽ പുലിമുരുഗൻ എന്നെ തെല്ലൊന്ന് നിരാശപ്പെടുത്തിയത്.കഴിഞ്ഞ പത്ത് വർഷത്തിനിടെ സിനിമാ കൊട്ടകളിൽ നിന്നും ഏറെ അകലം പാലിച്ചു വരുന്ന എന്നെപ്പോലുള്ള ശരാശരിയിലും താഴെയുള്ള മലയാളി പ്രേക്ഷകനെ ശീതീകരിച്ച നവ സിനിമാ കൊട്ടകകളിലേക്ക് ആകർഷിച്ചു എന്നത് പുലിമുരുകന്റെ വിജയമാണെന്നത് സമ്മതിക്കാതെ വയ്യ... ആവിഷ്‌ക്കാര സ്വാതന്ത്ര്യം തികച്ചും വ്യക്തിപരമാണ് എങ്കിലും സിനിമ എന്ന മാദ്ധ്യമം മറ്റേത് വിനോദ മാദ്ധ്യമത്തെക്കാൾ ഉപരി സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നതിനാൽ ചില യാഥാർഥ്യങ്ങൾ പറഞ്ഞു വയ്ക്കട്ടെ, 1. നീ കടുവയല്ലടാ പുലിയാ കടുവപ്പുലി സമ്പൂർണ്ണ സാക്ഷരത എന്ന് കൊട്ടിഘോഷിക്കുന്ന അഭ്യസ്തരായ മലയാളി സമൂഹം പലപ്പോഴും മിദ്യാധാരണകളുടെയും കൈമാറി വന്ന മിഥില വിശ്വാസങ്ങളുടെയും പിടിയിൽ നിന്നും ഇനിയും മോചിതരായിട്ടില്ല എന്ന് പുലിമുരുഗൻ എന്ന സിനിമ തെളി
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കടുവകളും പുലികളും അധിവസിക്കുന്ന നാഗർഹോള ടൈഗർ റിസർവിനും ബന്ദിപ്പൂർ കടുവാ സങ്കേതത്തിനും ഉള്ളിൽ ജനിച്ചു വളർന്നതുകൊണ്ടാകണം ഒരു ടോട്ടൽ ആക്റ്ററുടെ സിനിമ എന്ന നിലയിൽ പുലിമുരുഗൻ എന്നെ തെല്ലൊന്ന് നിരാശപ്പെടുത്തിയത്.കഴിഞ്ഞ പത്ത് വർഷത്തിനിടെ സിനിമാ കൊട്ടകളിൽ നിന്നും ഏറെ അകലം പാലിച്ചു വരുന്ന എന്നെപ്പോലുള്ള ശരാശരിയിലും താഴെയുള്ള മലയാളി പ്രേക്ഷകനെ ശീതീകരിച്ച നവ സിനിമാ കൊട്ടകകളിലേക്ക് ആകർഷിച്ചു എന്നത് പുലിമുരുകന്റെ വിജയമാണെന്നത് സമ്മതിക്കാതെ വയ്യ...
ആവിഷ്‌ക്കാര സ്വാതന്ത്ര്യം തികച്ചും വ്യക്തിപരമാണ് എങ്കിലും സിനിമ എന്ന മാദ്ധ്യമം മറ്റേത് വിനോദ മാദ്ധ്യമത്തെക്കാൾ ഉപരി സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നതിനാൽ ചില യാഥാർഥ്യങ്ങൾ പറഞ്ഞു വയ്ക്കട്ടെ,
1. നീ കടുവയല്ലടാ പുലിയാ കടുവപ്പുലി
സമ്പൂർണ്ണ സാക്ഷരത എന്ന് കൊട്ടിഘോഷിക്കുന്ന അഭ്യസ്തരായ മലയാളി സമൂഹം പലപ്പോഴും മിദ്യാധാരണകളുടെയും കൈമാറി വന്ന മിഥില വിശ്വാസങ്ങളുടെയും പിടിയിൽ നിന്നും ഇനിയും മോചിതരായിട്ടില്ല എന്ന് പുലിമുരുഗൻ എന്ന സിനിമ തെളിയിക്കുന്നു.
കാരണം പുലിയും കടുവയും ഒരേ വർഗ്ഗത്തിൽപ്പെട്ട വ്യത്യസ്തരായ രണ്ട് മൃഗങ്ങളാണെന്നിരിക്കെ അവയെ പരസ്പര പൂരകങ്ങളാക്കി കഥ പറയുന്ന സംവിധായകൻ പ്രേക്ഷകരോട് സംവദിക്കുന്നത് മേൽപ്പറഞ്ഞ ശരാശരി മലയാളിയുടെ കടുവയെയും പുലിയെയും സംബന്ധിച്ച മിദ്യാധാരണകളിലൂന്നിയാണ്. സിനിമയിലുടനീളം കടുവയെ panthra tigris മുഖ്യ കഥാപാത്രമാക്കുകയും എന്നാൽ കഥയും അനുബന്ധ കഥാപാത്രങ്ങളും പുലി panthra pardus കേന്ദ്രീകൃതമാക്കുകയും (സിനിമയുടെയും നായകന്റെയും ചെയ്യുന്നു എന്ന വിരോധാഭാസം രണ്ടര മണിക്കൂർ സിനിമയിലുടനീളം നിഴലിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. പേരുൾപ്പെടെ ) ചെയ്യുന്നു എന്നത്
സംവിധായകൻ പുലർത്തിയ ഇതേ മിദ്യാധാരണകൾ പുലിയും കടുവയും നിത്യ ശല്യമായ വയനാട്ടിലെ ജനസമൂഹത്തിൽ ഏറെ കാലമായി നിലനിക്കുന്ന ഒന്നാണ്.
2. ഇനിയും മലയാളീകരിക്കാനാവാത്ത ഗ്രാഫിക്‌സ്
ഹോളിവുഡിലും ബോളീവുഡിലും അൽപ സ്വല്പം ടോളീവുഡിലും എന്തിനേറെ നമ്മുടെ കൊച്ചുടിവിയിൽ വരെ ദൃശ്യവത്കരിക്കുന്ന ഗ്രാഫിക്സും അനിമേഷനും പക്ഷെ മുഖ്യധാരാ മലയാള സിനിമയിൽ ഇതുവരെ പച്ചപിടിച്ചിട്ടില്ല. ഈ ആക്ഷേപത്തിന് അല്പമെങ്കിലും ആശ്വാസമായത് പഴശ്ശിരാജ എന്ന ചരിത്ര സിനിമയാണ്. എം ടി യുടെയും, മമ്മൂട്ടിയുടേയും റസൂൽ പൂക്കുട്ടിയുടെയും അതിലേറെ പഴശ്ശിരാജ എന്ന ജനനായകനോടുള്ള പ്രേക്ഷരുടെ കൂറാണ് അതിലെ ചെറുതെങ്കിലും ദൃശ്യവത്കരിച്ച ഗ്രാഫിക്‌സിനെ പിന്തുണച്ച ഏക ഘടകം.
എന്നാൽ ഗ്രാഫിക്‌സ് എന്ന ശാസ്ത്ര സാങ്കേതിക നേട്ടം പുലിമുരുകനിൽ എത്തി നിൽക്കുമ്പോൾ മലയാള പ്രേക്ഷകരെ തെല്ലൊന്നു നിരാശപ്പെടുത്തുന്നു. കടുവയെ പുലിയെന്നും വരയൻ പുലിയെന്നും ഉൾക്കൊള്ളേണ്ടിവന്ന പുലിമുരുകന്റെ പ്രേക്ഷകർ മൃഗയിലെ പുലിയുടെ സ്വാഭാവിക ചലനങ്ങളെയാണ് പേര് അന്വർത്ഥമാക്കുന്ന പുലിമുരുകനിൽ പ്രതീക്ഷിച്ചതെങ്കിലും പുലിയാക്കപ്പെട്ട കടുവയെ ഗ്രാഫിക്‌സിന്റെ പിന്നൊരുക്കത്തിൽ കാണേണ്ടിവന്നത് സങ്കടകരമാണ്.
3. ലാലേട്ടനെ വേട്ടയാടി അതിമാനുഷികത്വം വീണ്ടും...
അതിമാനുഷികത്വത്താൽ വെടിയുണ്ടകൾപോലും വിരലുകൾകൊണ്ട് തടയുന്ന സ്‌റ്റൈൽ മന്നനെ വടക്കേ ഇന്ത്യക്കാരന്റെ മുൻപിൽ ന്യായീകരിക്കാനാവാതെ നിന്ന ഒരു മലയാളിയാണ് ഞാനും. പലപ്പോഴും അത്തരം സന്ദർഭങ്ങളെ പ്രഷേധിച്ചത് പച്ചയായ കഥകൾ പറയുന്ന യാഥാർഥ്യങ്ങളിലൂന്നിയ മലയാള സിനിമകളെയും, നമ്മുടെ അഭിനയ പ്രതിഭകളെയും കുറിച്ച് പറഞ്ഞുകൊണ്ടാണ്. ലോകത്തിൽ വച്ച് ഏറ്റവും റിയലിസ്റ്റിക് ആയ അതായത് യാഥാർഥ്യ ബോധത്തോടുകൂടിയ സിനിമകളുണ്ടാക്കുന്നത് മലയാളത്തിലാണെന്ന് അഭിമാനിക്കാനുള്ള വസ്തുതയാണെന്നിരിക്കെ ഇരുപതും മുപ്പതും വരുന്ന പ്രതിയോഗികളെ അനായാസം അടിച്ചു നിലംപരിശാക്കുകയും സാമാന്യബുദ്ധിക് അവിശ്വസനീയമായ രീതിയിൽ രണ്ടാംപകുതിയിൽ അതിമാനുഷിക പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന പുലിമുരുഗൻ അതിമാനുഷികത്വം അടിച്ചേല്പിക്കപ്പെട്ട സംവിധായക സങ്കൽപ്പങ്ങുടെ ബാക്കിപത്രമാണ്. മലയാളി മനസ്സുകളിലൂടെ കടന്നുപോയ പല സൂപ്പർഹിറ്റ് ചിത്രങ്ങളുടെയും തനിയാവിഷ്‌ക്കാരം പുലിമുരുഗന്റെ ഫ്രയിമുകളിൽ മലായാളിയെ ഓർമ്മപ്പെടുത്തിയത് സമകാലീന സിനിമാ വ്യവസായത്തിലെ ആശയ ദാരിദ്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്
4. മൈനയും ശശിയും നിറഞ്ഞാടി
പേര് അന്വർത്ഥമാക്കുന്ന രീതിയിൽ റിയലിസ്റ്റിക് കഥ പ്രതീക്ഷിച്ചു സിനിമാ കൊട്ടകയിലെത്തുന്ന എന്നെപ്പോലൊരു ശരാശരിയിലും താഴെയുള്ള പ്രേക്ഷകനെ പുലിമുരുഗൻ പൊതുവിൽ നിരാശപെടുത്തിയെങ്കിലും ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാൽ എന്ന നടന്റെ മലയാളക്കര നെഞ്ചോടു ചേർത്ത മാനറിസങ്ങൾ തന്മയത്ത്വത്തോടെ വെള്ളിത്തിരയിൽ എത്തിയെന്നത് ആശ്വാസകരമാണ്.
ചെറുപുഞ്ചിരിയിലും, ചമ്മലിലും, സങ്കടത്തിലും, ആക്ഷനിലും ലാലേട്ടന്റെ വ്യക്തിമുദ്ര പതിഞ്ഞിരുന്നു എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ് . മുരുകന്റെ ഭാര്യയായ മൈനയെ അവതരിപ്പിച്ച കൊൽക്കത്ത സ്വദേശിയായ കമാലിനി മുഖർജി അക്ഷരാർത്ഥത്തിൽ മലയാളി മനസ്സുകളെ കയ്യിലെടുക്കുന്നുണ്ട്. ഒരു ടിപ്പിക്കൽ മലയാളി ഭാര്യയാണ് മൈനയിലൂടെ മലയാളി കണ്ടത്. രൂപത്തിലും ഭാവത്തിലും ചേഷ്ടകളിലും അഭിനയത്തിലും മൈന ഉന്നത നിലവാരം പുലർത്തുന്നു.
പുലിമുരുഗൻ എന്ന സിനിമയുടെ കഥാ തന്തുവുമായി ഏറെ ബന്ധങ്ങളൊന്നുമില്ലെങ്കിലും സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ശശി എന്ന കഥാപാത്രം സിനിമയെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കുന്നു. കണ്ടുമടുത്ത ഹാസ്യപ്രകടനങ്ങൾക്കുമപ്പുറം സ്വതസിദ്ധമായ ശൈലിയിൽ ശശി പ്രേക്ഷകരെ ചിരിപ്പിക്കുന്നു.
ചുരുക്കത്തിൽ ഒരു കട്ട ലാലേട്ടൻ ഫാനെ സംബന്ധിച്ചിടത്തോളം ഒരു തകർപ്പൻ സിനിമയും, സിനിമാ സ്‌നേഹിയായ ഒരു ലാലേട്ടൻ ഫാനെ സംബന്ധിച്ചടത്തോളം നല്ലൊരു മോഹൻലാൽ സിനിമയും, ഒരു നിഷ്പക്ഷ സിനിമാസ്വാദകനെ സംബന്ധിച്ചിടത്തോളം കാശ് മുതലായ സിനിമയും, ഒരു ശരാശരിയിലും താഴെയുള്ള സിനിമാസ്വാദകനെ സംബന്ധിച്ച് ഒരു ഗ്രാഫിക്‌സ് ത്രില്ലറുമാണ് പുലിമുരുകൻ എന്ന് പറയേണ്ടിവരും .
ട്രഡീഷണൽ ശൈലിയിൽ വീടിന്റെ എലവേഷൻ നിർമ്മിച്ച് കണ്ടമ്പററി സ്‌റ്റൈലിൽ ഇന്റീരിയർ ഡിസൈൻ ചെയുന്ന രീതിയിൽ ഒരു സൈക്കോളജിക്കൽ സിനിമാപ്പണി.