- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
വൈസ്പ്രിൻസിപ്പളിന്റെ കുപ്പായ മണിഞ്ഞ ഡ്രാക്കുളയായി മോഹൻലാൽ; 'വെളിപാടിന്റെ പുസ്തക'ത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് ലാലേട്ടൻ
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'വെളിപാടിന്റെ പുസ്തകം'. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർതാരം തകർപ്പൻ മേക്ക് ഓവറുമായാണ് എത്തുന്നത്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയണ് താരം പുറത്ത് വിട്ടിരിക്കുന്നത്. കോളേജ് വൈസ് പ്രിൻസിപ്പളിന്റെ വേഷത്തിലാണ് ഈ സിനിമയിൽ ലാലേട്ടൻ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പോസ്റ്ററിൽ ക്ലാസ് മുറിയിൽ നിൽക്കുന്ന മോഹൻലാലിനെയും പിന്നിലായി ഡ്രാക്കുളയ്ക്ക് സ്വാഗതം എന്ന് എഴുതിയിരിക്കുന്ന ബോർഡും കാണാം. കോളേജിൽ പുതുതുയി എത്തുന്ന ലക്ചററുടെ വേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിംങ് നടക്കുന്ന സിനിമയുടെ അടുത്ത ലൊക്കേഷൻ ആലപ്പുഴയാണ്. അനൂപ് മേനോൻ, സലിം കുമാർ, അംഗമാലി ഡയറി എന്ന സിനിമയിലൂടെ എത്തിയ അന്നാ രാജൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'വെളിപാടിന്റെ പുസ്തകം'. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർതാരം തകർപ്പൻ മേക്ക് ഓവറുമായാണ് എത്തുന്നത്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയണ് താരം പുറത്ത് വിട്ടിരിക്കുന്നത്.
കോളേജ് വൈസ് പ്രിൻസിപ്പളിന്റെ വേഷത്തിലാണ് ഈ സിനിമയിൽ ലാലേട്ടൻ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പോസ്റ്ററിൽ ക്ലാസ് മുറിയിൽ നിൽക്കുന്ന മോഹൻലാലിനെയും പിന്നിലായി ഡ്രാക്കുളയ്ക്ക് സ്വാഗതം എന്ന് എഴുതിയിരിക്കുന്ന ബോർഡും കാണാം. കോളേജിൽ പുതുതുയി എത്തുന്ന ലക്ചററുടെ വേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിംങ് നടക്കുന്ന സിനിമയുടെ അടുത്ത ലൊക്കേഷൻ ആലപ്പുഴയാണ്.
അനൂപ് മേനോൻ, സലിം കുമാർ, അംഗമാലി ഡയറി എന്ന സിനിമയിലൂടെ എത്തിയ അന്നാ രാജൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.