- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വലിയ മാജിക്കൊന്നുമില്ലാത്ത ഒരു പാവം സിനിമയാണ് ഒടിയൻ' ; ഹൈപ്പിന് വേണ്ടി നടത്തിയ 'തള്ളുകളെ തള്ളി' ആരാധകർ നെഞ്ചേറ്റുന്നത് ലാലേട്ടൻ പറഞ്ഞ വാക്കുകൾ; സംവിധായകന്റെ വാക്കുകൾ വേണ്ടായിരുന്നെന്ന് പറയുന്നതിനൊപ്പം പ്രിയ താരത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പം നിന്ന് പ്രേക്ഷകർ; ചിത്രം മോശമാണെന്ന കമന്റുകളെ പാടെ തള്ളി തിയേറ്ററിൽ ഒടിയന്റെ വിജയക്കുതിപ്പ് ; ആദ്യ ദിനം ജിസിസിയിൽ നിന്ന് മാത്രം വാരിയത് 4.73 കോടി
കൊച്ചി: മലയാളത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഒടിയൻ. തിയേറ്ററകളിൽ എത്തും മുൻപ് സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അടക്കം നടത്തിയ ഹൈപ്പ് ചിത്രത്തിന്റെ ആദ്യ ദിന അഭിപ്രായത്തെ ബാധിച്ചിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ സമൂഹ മാധ്യമത്തിൽ പ്രതികരണം വന്നത്. എന്നാൽ സംവിധായകന്റെ വാക്കുകളെ തള്ളി ഇപ്പോൾ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത് മോഹൻലാൽ ചിത്രത്തിന്റെ ഷോയ്ക്ക് മുൻപ് പറഞ്ഞ വാക്കുകളാണ്. വലിയ മാജിക്കൊന്നുമില്ലാത്ത ഒരു പാവം ചിത്രമാണ് ഒടിയൻ എന്നാണ് മോഹൻലാൽ പറഞ്ഞത്. സമൂഹ മാധ്യമത്തിൽ ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. വീഡിയോയിൽ മോഹൻലാലിന്റെ വാക്കുകളിങ്ങനെ 'ഒരു പാവം സിനിമയാണ് ഒടിയൻ അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിൻ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളു അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷൻസുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സി
കൊച്ചി: മലയാളത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഒടിയൻ. തിയേറ്ററകളിൽ എത്തും മുൻപ് സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അടക്കം നടത്തിയ ഹൈപ്പ് ചിത്രത്തിന്റെ ആദ്യ ദിന അഭിപ്രായത്തെ ബാധിച്ചിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ സമൂഹ മാധ്യമത്തിൽ പ്രതികരണം വന്നത്.
എന്നാൽ സംവിധായകന്റെ വാക്കുകളെ തള്ളി ഇപ്പോൾ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത് മോഹൻലാൽ ചിത്രത്തിന്റെ ഷോയ്ക്ക് മുൻപ് പറഞ്ഞ വാക്കുകളാണ്. വലിയ മാജിക്കൊന്നുമില്ലാത്ത ഒരു പാവം ചിത്രമാണ് ഒടിയൻ എന്നാണ് മോഹൻലാൽ പറഞ്ഞത്. സമൂഹ മാധ്യമത്തിൽ ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്.
വീഡിയോയിൽ മോഹൻലാലിന്റെ വാക്കുകളിങ്ങനെ
'ഒരു പാവം സിനിമയാണ് ഒടിയൻ അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിൻ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളു അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷൻസുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണു എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ് '
ആദ്യ ദിനം സിനിമ ലൈവിട്ടു....കൈയോടെ പൊക്കി പൊലീസ്
ചിത്രം റിലീസ് ചെയ്ത ദിനം തന്നെ ലൈവായി പുറത്ത് വിട്ട സംഭവത്തിൽ പൊലീസ് പിടികൂടിയയാള വെറുതെ വിട്ടു. തൃശ്ശൂരിലെ രാഗം തിയേറ്ററിലാണ് സംഭവം. പിടികൂടിയ വിവരം നിർമ്മാതാക്കൾ അറിയുന്നതിനു മുൻപു ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞു അതു ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
തിയേറ്ററിൽ നിന്നു വ്യാജ പകർപ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പൊലീസ് പ്രതിയെ വിട്ടത്. പരാതിയുണ്ടായിരുന്നില്ല എന്നാണു പൊലീസ് നൽകുന്ന ന്യായീകരണം. എന്നാൽ പിടികൂടിയ മൊബൈലിൽ നിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തതു സംശയത്തിനിട നൽകുന്നുണ്ട്.
ഒടിയൻ ആദ്യ ദിന കലക്ഷൻ ഇങ്ങനെ
ജിസിസി രാജ്യങ്ങളിൽ നിന്നുമാത്രമായി ആദ്യ ദിനം 4.73 കോടി ചിത്രം നേടി. 684 പ്രദർശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളിൽ ഉണ്ടായിരുന്നത്. മറ്റ് ലോകരാഷ്ട്രങ്ങളിൽ നിന്നുമായി 11.78 കോടിയും 'ഒടിയൻ' ആദ്യ ദിനം നേടി. വിദേശരാജ്യങ്ങളിൽ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കളക്ഷൻ നേടുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമ എന്ന റെക്കോർഡും 'ഒടിയൻ' സ്വന്തമാക്കിയിട്ടുണ്ട്.
വി എ ശ്രീകുമാർ മേനോനാണ് ഒടിയന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലൻ കഥാപാത്രത്തെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിർമ്മാണം. സിദ്ദിഖ്, നരേൻ, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.