- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇടവേളയ്ക്ക് ശേഷം ബഹ്റിനിലെ ആരാധകർക്ക് വിരുന്നൊരുക്കാൻ മോഹൻലാലും സംഘവും എത്തുന്നു; താരനിശയിൽ സൂപ്പർതാരത്തിനൊപ്പം പ്രിയദർശനും എംജി ശ്രീകുമാരും; നിങ്ങളൊടൊപ്പം താരസംഗീത നിശ ഇന്ന്
മനാമ : ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ബഹ്‌റൈനിലെ ആരാധകർക്ക് വിരുന്നൊരുക്കാനെത്തുന്നു. ഇന്ന് വെകീട്ട് ഏഴ് മണിക്ക് ഈസാടൗണിലെ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഷോയിൽ വിരുന്നൊരുക്കാനാണ് മലയാളത്തിന്റെ പ്രിയതാരം എത്തുക. 'നിങ്ങളോടൊപ്പം' എന്ന താരസംഗീത നിശയിൽ പങ്കെടുക്കാനായി കലാകാരന്മാർ ഓരോരുത്തരായി ബഹ്‌റൈനിൽ എത്തിത്തുടങ്ങി.ഷോയിൽ മോഹൻലാലിനൊപ്പം സംവിധായകൻ പ്രിയദർശൻ, ഗായകൻ എം.ജി ശ്രീകുമാർ, ഗായിക മഞ്ജരി തുടങ്ങി ചലച്ചിത്ര, സംഗീത മേഖലയിൽ നിന്നുള്ള വൻ താരനിരയുടെ സാന്നിദ്ധ്യമുണ്ടാകും. .മോഹൻലാൽ വേദിയിൽ പ്രവാസികൾക്കായി തന്റെ സ്വതസിദ്ധമായ ശൈലിയിൽ കലാപ്രകടനങ്ങളിൽ പങ്കാളിയാവുന്നത് ഷോയുടെ പ്രത്യേകതയായിരിക്കും.എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ ടീം ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ വേദിയിൽ സംഗീത പരിപാടികൾ നയിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 36799019, 33190457 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.
മനാമ : ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ബഹ്‌റൈനിലെ ആരാധകർക്ക് വിരുന്നൊരുക്കാനെത്തുന്നു. ഇന്ന് വെകീട്ട് ഏഴ് മണിക്ക് ഈസാടൗണിലെ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഷോയിൽ വിരുന്നൊരുക്കാനാണ് മലയാളത്തിന്റെ പ്രിയതാരം എത്തുക.
'നിങ്ങളോടൊപ്പം' എന്ന താരസംഗീത നിശയിൽ പങ്കെടുക്കാനായി കലാകാരന്മാർ ഓരോരുത്തരായി ബഹ്‌റൈനിൽ എത്തിത്തുടങ്ങി.ഷോയിൽ മോഹൻലാലിനൊപ്പം സംവിധായകൻ പ്രിയദർശൻ, ഗായകൻ എം.ജി ശ്രീകുമാർ, ഗായിക മഞ്ജരി തുടങ്ങി ചലച്ചിത്ര, സംഗീത മേഖലയിൽ നിന്നുള്ള വൻ താരനിരയുടെ സാന്നിദ്ധ്യമുണ്ടാകും. .
മോഹൻലാൽ വേദിയിൽ പ്രവാസികൾക്കായി തന്റെ സ്വതസിദ്ധമായ ശൈലിയിൽ കലാപ്രകടനങ്ങളിൽ പങ്കാളിയാവുന്നത് ഷോയുടെ പ്രത്യേകതയായിരിക്കും.എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ ടീം ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ വേദിയിൽ സംഗീത പരിപാടികൾ നയിക്കും.
പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 36799019, 33190457 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.