- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യക്കും മക്കൾക്കും ഒപ്പം പാട്ടുപാടി മോഹൻലാൽ; വൈറൽ വീഡിയോ കാണാം
അഭിനയത്തിൽ മാത്രമല്ല, പാട്ടിലും തന്റെ കഴിവ് തെളിയിച്ച താരമാണ് മോഹൻലാൽ. സിനിമകളിളും പൊതുവേദികളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ അപൂർവ്വമായൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും മായയ്ക്കുമൊപ്പം ഒരു വേദിയിൽ പാട്ടുപാടുന്ന മോഹൻലാലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഗായകൻ ചാൾസ് ആന്റണിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുചിത്രയും മായയും പാടുമ്പോൾ, താളം പിടിക്കുകയും ചെയ്യുന്നുണ്ട് താരം. നിലവിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വർക്കുകളുടെ തിരക്കിലാണ് മോഹൻലാൽ. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ