- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഗർ ഏലിയാസ് ജാക്കിയുടെ ഡബ്‌സ്മാഷ് വെർഷനിൽ ലാലേട്ടനൊപ്പം പ്രത്യക്ഷപ്പെട്ടു; വരാണസിയിലെ ഒടിയന്റെ സെറ്റിലും സജീവ സാന്നിധ്യം; ഓണാഘോഷത്തിനും മോഹൻലാൽ ഓടിയെത്തി; പ്രണവും അടുത്ത സുഹൃത്ത്; കംപ്ലീറ്റ് ആക്ടർക്കൊപ്പം മിക്ക വേദികളിലും പ്രത്യക്ഷപ്പെടാറുള്ള ഈ സമീർ ഹംസ സത്യത്തിൽ ആരാണ്?
മോഹൻലാലിനൊപ്പമുള്ള അപൂർവചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി പോസ്റ്റു ചെയ്യുന്ന ആളാണ് സമീർ ഹംസ. ഏറ്റവും അവസാനമായി ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്‌സെറ്റിലും സമീർ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. വരാണസിയിലെ അസിഘട്ടിൽ ലാലേട്ടനൊപ്പം നിൽക്കുന്ന ചിത്രം ആണ് സമീർ ഇസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. മോഹൻലാൽ ഓണം ആഘോഷിച്ചതും സമീർ ഹംസയ്ക്കും കടുംബത്തിനുമൊപ്പമാണ്. സാഗർ ഏലിയാസ് ജാക്കിയുടെ ഡബ്‌സ്മാഷ് വെർഷനിൽ മോഹൻലാലിനൊപ്പം പ്രത്യക്ഷപ്പെട്ടതും ഇതേ സമീർ ഹംസതന്നെ. ഇതിനു പിന്നാലെ ലാലേട്ടനൊപ്പം പല പൊതു വേദികളിലും സമീർ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് സമീർ ഹംസ ആരെന്ന് സോഷ്യൽ മീഡിയിൽ അന്വേഷണം തുടങ്ങിയത്. അറിയപ്പെടുന്ന ബിസിനസുകാരനാണ് സമീർ എന്നാണ് പുറത്തുവരുന്ന വിവരം. മോഹൻലാലിന്റെ പല ഷൂട്ടിങ് സെറ്റുകളിലും സമീർ സജീവ സാന്നിധ്യമാണ്. മോഹലാലലിന്റെ മകൻ പ്രണവ് മോഹൻലാലും സമീറിന്റെ അടുത്ത സുഹൃത്താണ്. പ്രണവിന് ഒപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ സമീർ പോസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ കമൽഹാസൻ ഉൾപ്പെടെയുള്ളവർക്ക
മോഹൻലാലിനൊപ്പമുള്ള അപൂർവചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി പോസ്റ്റു ചെയ്യുന്ന ആളാണ് സമീർ ഹംസ. ഏറ്റവും അവസാനമായി ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്‌സെറ്റിലും സമീർ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
വരാണസിയിലെ അസിഘട്ടിൽ ലാലേട്ടനൊപ്പം നിൽക്കുന്ന ചിത്രം ആണ് സമീർ ഇസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. മോഹൻലാൽ ഓണം ആഘോഷിച്ചതും സമീർ ഹംസയ്ക്കും കടുംബത്തിനുമൊപ്പമാണ്.
സാഗർ ഏലിയാസ് ജാക്കിയുടെ ഡബ്‌സ്മാഷ് വെർഷനിൽ മോഹൻലാലിനൊപ്പം പ്രത്യക്ഷപ്പെട്ടതും ഇതേ സമീർ ഹംസതന്നെ. ഇതിനു പിന്നാലെ ലാലേട്ടനൊപ്പം പല പൊതു വേദികളിലും സമീർ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് സമീർ ഹംസ ആരെന്ന് സോഷ്യൽ മീഡിയിൽ അന്വേഷണം തുടങ്ങിയത്.
അറിയപ്പെടുന്ന ബിസിനസുകാരനാണ് സമീർ എന്നാണ് പുറത്തുവരുന്ന വിവരം. മോഹൻലാലിന്റെ പല ഷൂട്ടിങ് സെറ്റുകളിലും സമീർ സജീവ സാന്നിധ്യമാണ്. മോഹലാലലിന്റെ മകൻ പ്രണവ് മോഹൻലാലും സമീറിന്റെ അടുത്ത സുഹൃത്താണ്.
പ്രണവിന് ഒപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ സമീർ പോസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ കമൽഹാസൻ ഉൾപ്പെടെയുള്ളവർക്കൊപ്പമുള്ള ചിത്രങ്ങലും സമീറിന്റെ ഇൻസ്റ്റഗ്രാമിലുണ്ട്. യൂണിവേഴ്‌സ് വെഞ്ച്വേഴ്‌സ് എന്ന ബിസിനസ് സ്ഥാപനത്തിന് ഉടമയാണ് ഈ സമീർ. കൊച്ചി കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം.