കൊച്ചി: സാജിദ് യഹിയയുടെ സംവിധാനത്തിൽ മഞ്ജുവാര്യർ മോഹൻലാൽ ആരാധികയായെത്തുന്ന മോഹൻലാലിലെ പുതിയ ഗാനം പുറത്തെത്തി. മോഹൻലാലിന്റെ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് ടോണി ജോസഫാണ്.ചിത്രത്തിലെ ലാലേട്ടാ.... എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനാ ഇന്ദ്രജിത്ത് പാടിയ ഈ ഗാനം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. കൂളിങ്‌ലാശ് വെച്ച് ഇടം തോൾ ഒന്ന് ചരിച്ചു വരുന്ന മോഹൻലാലിനെ കുറിച്ചുള്ള ഈ പാട്ടിന് അഥ്രമേൽ സ്വീകാര്യതയാണ് ലഭിച്ചത്.

മോഹൻലാലിന്റെ പോസ്റ്ററിന് മുന്നിൽ ഗൂളിങ് ഗ്ലാസ് വെച്ച് തുള്ളി ചാടുന്ന മീനൂട്ടി എന്ന മഞ്ജു വാര്യരെയും പ്രേക്ഷകർ കാത്തിരിക്കുക ആയിരുന്നു.

ഇന്ദ്രജിത്താണ് നായക വേഷത്തിൽ എത്തുന്നത്. സലിം കുമാർ, അജു വർഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.