- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ പങ്കെടുത്ത ബഡായി ബംഗ്ലാവിന് ഇരട്ടി റേറ്റിങ്; പിഷാരടിയുടെ അസാന്നിധ്യം പരിപാടിയെ സ്വാധീനിച്ചില്ലെന്നു വ്യക്തമാക്കി ബാർക്ക് റിപ്പോർട്ട്
ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടി ബഡായി ബംഗ്ളാവ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. മോഹൻലാലിനെപ്പോലൊരു താരം പങ്കെടുത്തിട്ടും പരിപാടി ആസ്വാദ്യകരമാകാത്തത് പിഷാരടി അവതാരകനായി ഇല്ലാത്തതുകൊണ്ടണ് എന്നായിരുന്നു ഉയർന്നു കേട്ട പരാതി. പിഷാരടിയുടെ അഭാവം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ ട്രോളുകളും സജീവമായിരുന്നു. പിന്നീട് എന്തുകൊണ്ടാണ് പരിപാടിയിൽ ഉണ്ടാവാതിരുന്നത് എന്ന വിശദീകരണവുമായി പിഷാരടി തന്നെ രംഗത്ത് വരികയും ചെയ്തു. ഇപ്പോൾ ബഡായി ബംഗ്ലാവ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ബഡായി ബംഗ്ലാവിന്റെ ഇതുവരെയുള്ള റേറ്റിംഗുകളെക്കാൾ ഇരട്ടിയാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ടലിവിഷൻ വ്യൂവർഷിപ്പിന് ടാം റേറ്റിംഗിന് പകരം നിലവിൽ ആധാരമാക്കുന്ന യമൃര (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം റേറ്റിൽ 16 പോയിന്റുകളാണ് ബഡായി ബംഗ്ലാവിന് ലഭിച്ചത്. barc((Broadcast Audience Research Council) റേറ്റിങ് പ്രകാരം 8 മുതൽ 10 വരെയാണ് മുൻ ആഴ്ചകളിൽ ബഡായി ബംഗ്ലാവിന് ലഭിച്ചിരുന്ന
ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടി ബഡായി ബംഗ്ളാവ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. മോഹൻലാലിനെപ്പോലൊരു താരം പങ്കെടുത്തിട്ടും പരിപാടി ആസ്വാദ്യകരമാകാത്തത് പിഷാരടി അവതാരകനായി ഇല്ലാത്തതുകൊണ്ടണ് എന്നായിരുന്നു ഉയർന്നു കേട്ട പരാതി. പിഷാരടിയുടെ അഭാവം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ ട്രോളുകളും സജീവമായിരുന്നു. പിന്നീട് എന്തുകൊണ്ടാണ് പരിപാടിയിൽ ഉണ്ടാവാതിരുന്നത് എന്ന വിശദീകരണവുമായി പിഷാരടി തന്നെ രംഗത്ത് വരികയും ചെയ്തു.
ഇപ്പോൾ ബഡായി ബംഗ്ലാവ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ബഡായി ബംഗ്ലാവിന്റെ ഇതുവരെയുള്ള റേറ്റിംഗുകളെക്കാൾ ഇരട്ടിയാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ടലിവിഷൻ വ്യൂവർഷിപ്പിന് ടാം റേറ്റിംഗിന് പകരം നിലവിൽ ആധാരമാക്കുന്ന യമൃര (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം റേറ്റിൽ 16 പോയിന്റുകളാണ് ബഡായി ബംഗ്ലാവിന് ലഭിച്ചത്. barc((Broadcast Audience Research Council) റേറ്റിങ് പ്രകാരം 8 മുതൽ 10 വരെയാണ് മുൻ ആഴ്ചകളിൽ ബഡായി ബംഗ്ലാവിന് ലഭിച്ചിരുന്ന റേറ്റിങ്. ശരാശി റേറ്റിംഗിൽ 3081 ഇംപ്രഷൻസ് ലഭിച്ചിരുന്നിട്ടത് 5300 നടുത്ത് ഇംപ്രഷൻസ് ബാർക്ക് പ്രകാരം മോഹൻലാൽ പങ്കെടുത്ത എപ്പിസോഡിന് ലഭിച്ചു.
ഒപ്പം, പുലിമുരുകൻ എന്നീ സിനിമകളുടെ വൻവിജയം പരിഗണിച്ചാണ് മോഹൻലാൽ ബഡായി ബംഗ്ലാവിൽ അതിഥിയായത്. ഒപ്പത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുശ്രീയും ബാലതാരം മീനാക്ഷിയും ഷോയിൽ പങ്കെടുത്തിരുന്നു. രമേഷ് പിഷാരടിക്ക് പകരം രാജേഷ് ആയിരുന്നു അവതാരകൻ. പരിപാടിയുടെ മറ്റൊരു അവതാരകനായി മുകേഷും ഉണ്ടായിരുന്നു. പോയവാരത്തിൽ മലയാളത്തിലെ ടെലിവിഷൻ ഷോകളിൽ ഏറ്റവും കൂടുതൽ പേർ കണ്ട പ്രോഗ്രാമും ബാർക്ക് റേറ്റിങ് പ്രകാരം ബഡായി ബംഗ്ലാവാണ്. ആന്റണി പെരുമ്പാവൂരിന്റെ സിനിമാ അഭിനയത്തെക്കുറിച്ചും , മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചും, മകൻ പ്രണവിന്റെ നായക അരങ്ങേറ്റത്തെക്കുറിച്ചും മോഹൻലാൽ ഈ എപ്പിസോഡിൽ സംസാരിച്ചിരുന്നു.
ബഡായി ബംഗ്ലാവിന്റെ മുഖ്യ ആകർഷണം അവതാരകനായിരുന്ന രമേഷ് പിഷാരടി ആയിരുന്നു. കോമഡി ഷോയുമായി വിദേശ പര്യടനത്തിൽ ആയതിനാൽ ഈ എപ്പിസോഡിൽ രമേഷ് പിഷാരടി പങ്കെടുത്തിരുന്നില്ല. മോഹൻലാൽ അതിഥിയായി വന്നപ്പോൾ പിഷാരടി പങ്കെടുക്കാത്തതിനെ ചൊല്ലി നിരവധി ട്രോളുകൾ വന്നിരുന്നു. രമേഷ് പിഷാരടിക്ക് പകരം രാജേഷായിരുന്നു ബഡായി ബംഗ്ലാവിൽ അവതാരകനായി എത്തിയിരുന്നത്.