- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ അതിനിർണ്ണായക ആഴ്ച എത്തി; വിസ്മയം വെള്ളിയാഴ്ച പുറത്തിറങ്ങുന്നത് മലയാളത്തിലും തെലുങ്കിലും തമിഴിലും; മമ്മൂട്ടിയുടെ കസബയ്ക്ക് കിട്ടിയതിന്റെ നൂറിൽ ഒന്നു പ്രചാരണം കിട്ടാത്ത നിരാശയിൽ ആരാധകർ
കോഴിക്കോട്: മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി മൂന്നു ഭാഷകളിലായി ഒരേ ദിവസം നായകനായി അഭിനയിച്ച സിനിമ വിസ്മയം റിലീസിനൊരുങ്ങുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ മാസം അഞ്ചിനാണു സിനിമ റിലീസ് ചെയ്ുയന്നത്. ചന്ദ്രശേഖർ യെല്ലേറ്റി സംവിധാനം ചെയ്ത മനുമന്ത എന്ന സിനിമ തെലുങ്കിലും വിസ്മയം എന്ന പേരിൽ മലയാളത്തിലുമാണ് സിനിമ റിലീസ് ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടത്ര പ്രചരണം കിട്ടിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ആരാധകർ നിരാശയിലുമാണ്. മമ്മൂട്ടിയുടെ കസബയ്ക്കും വൈറ്റിനും പോലും വലിയ മാദ്ധ്യമ ശ്രദ്ധ കിട്ടിയിരുന്നു. ഇതുകൊണ്ട് തന്നെ ആദ്യ ദിവസങ്ങളിൽ സിനിമയ്ക്ക് റിക്കോർഡ് കളക്ഷനുമായിരുന്നു. എന്തുകൊണ്ട് മോഹൻലാലിന് ഇത് സാധ്യമാകുന്നില്ലെന്നതാണ് ആരാധകരെ കുഴക്കുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി മൂന്നു ഭാഷകളിലായി ഒരേ ദിവസം അദ്ദേഹം നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നു. നാലു കഥകളും ഒരു കഥയിലേക്കു മാറുന്ന അനിതരസാധാരണ സിനിമയായതിനാലാണു വിസ്മയം എന്ന പേരിട്ടത്. അനായാസം മനോഹരമായാണു മോഹൻ!
കോഴിക്കോട്: മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി മൂന്നു ഭാഷകളിലായി ഒരേ ദിവസം നായകനായി അഭിനയിച്ച സിനിമ വിസ്മയം റിലീസിനൊരുങ്ങുന്നു.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ മാസം അഞ്ചിനാണു സിനിമ റിലീസ് ചെയ്ുയന്നത്. ചന്ദ്രശേഖർ യെല്ലേറ്റി സംവിധാനം ചെയ്ത മനുമന്ത എന്ന സിനിമ തെലുങ്കിലും വിസ്മയം എന്ന പേരിൽ മലയാളത്തിലുമാണ് സിനിമ റിലീസ് ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടത്ര പ്രചരണം കിട്ടിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ആരാധകർ നിരാശയിലുമാണ്. മമ്മൂട്ടിയുടെ കസബയ്ക്കും വൈറ്റിനും പോലും വലിയ മാദ്ധ്യമ ശ്രദ്ധ കിട്ടിയിരുന്നു. ഇതുകൊണ്ട് തന്നെ ആദ്യ ദിവസങ്ങളിൽ സിനിമയ്ക്ക് റിക്കോർഡ് കളക്ഷനുമായിരുന്നു. എന്തുകൊണ്ട് മോഹൻലാലിന് ഇത് സാധ്യമാകുന്നില്ലെന്നതാണ് ആരാധകരെ കുഴക്കുന്നത്.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി മൂന്നു ഭാഷകളിലായി ഒരേ ദിവസം അദ്ദേഹം നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നു. നാലു കഥകളും ഒരു കഥയിലേക്കു മാറുന്ന അനിതരസാധാരണ സിനിമയായതിനാലാണു വിസ്മയം എന്ന പേരിട്ടത്. അനായാസം മനോഹരമായാണു മോഹൻ!ലാൽ ഈ ചിത്രത്തിലെ വേഷം കൈകാര്യം ചെയ്തതെന്നു സംവിധായകൻ ചന്ദ്രശേഖരൻ യെല്ലേറ്റി അഭിപ്രായപ്പെടുന്നു. എന്നിട്ടും വേണ്ട പ്രചരണം കിട്ടിയില്ല. സിനിമയ്ക്ക് അഭിപ്രായം ഉണ്ടെങ്കിൽ മാത്രം ലാൽ ചിത്രങ്ങൾക്ക് ആളുകൾ തിയേറ്ററെത്തൂവെന്നത് നടനും കടുത്ത വെല്ലുവിളിയാണ്. എന്നാൽ വിസ്മയം ഇതെല്ലാം മറികടക്കുമെന്നാണ് നടന്റെ പ്രതീക്ഷ. ദക്ഷിണേന്ത്യ മുഴുവൻ ആരാധകരുള്ള താരമായി ഈ സിനിമ തന്നെ മാറ്റുമെന്നാണ് മോഹൻലാലിന്റേയും പ്രതീക്ഷ.
നമത എന്നാണു തമിഴിലെ പേര്. കാൽനൂറ്റാണ്ടിനു ശേഷം മോഹൻലാൽ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തെലുങ്ക് സംവിധായകൻ ചന്ദ്രശേഖർ, പുലിമുരുകന്റെ സെറ്റിലെത്തിയാണു കഥ പറഞ്ഞതെന്നും കഥയിൽ വിസ്മയം പൂണ്ട താൻ പടം ചെയ്യാൻ സമ്മതിക്കുകയായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിനു വിസ്മയം എന്ന പേര് താൻ നിർദ്ദേശിക്കുകയായിരുന്നു. മനുമന്ത എന്നാൽ നമ്മളൊന്നാണ് എന്നാണർഥം. നാലുകഥകളും ഒരു കഥയിലേക്കു മാറുന്ന സിനിമയായതിനാലാണ് വിസ്മയം എന്ന പേരിട്ടത്.
ഓരോ നിമിഷവും ഓരോ മനുഷ്യന്റേയും ജീവിതം വ്യത്യസ്തമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുപോലെയാണ് ഈ ചിത്രത്തിന്റെ കഥയും. ഒരു കഥയിൽ തുടങ്ങി നാലു കഥകളിലൂടെ സിനിമ മുന്നോട്ടുപോവുകയും അവസാനിക്കുകയും ചെയ്യുന്ന വളരെ അത്ഭുതകരമായ പ്രമേയം. ഈ മാസം അഞ്ചിന് ചിത്രം പുറത്തിറങ്ങും. പുലിമുരുകൻ എന്ന സൈററിൽ വച്ചാണ് തന്നോട് വിസ്മയം സിനിമയെ കുറിച്ച് സംവിധായകൻ പറയുന്നത്. കഥയുടെ ആകർഷണം കൊണ്ട് മോഹൻലാൽ സമ്മതിക്കുകയായിരുന്നു. തെലുങ്ക് സിനിമകളിലേയ്ക്ക് മുമ്പും അവസരങ്ങൾ ഉണ്ടായെങ്കിലും തിരക്കുകൾ കൊണ്ടും അതിനോട് ഒരു മനസ്സ് വരാത്തതുകൊണ്ടും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
വളരെ വ്യത്യസ്തമായ സിനിമയാണിതെന്നതാണ് തന്റെ അനുഭവം. മലയാളത്തിലേയ്ക്ക് സിനിമയ്ക്ക് വിസ്മയം എന്ന പേരിട്ടതും താൻ തന്നെയാണ്. അന്യഭാഷയിലുള്ള ഇതിന്റെ ഡബ്ബിംഗും നിർവ്വഹിച്ചത് താൻ തന്നെയാണ്. ഇതെല്ലാം ഒരു പ്രത്യേക ഇൻസിഡൻസായാണ് താൻ കാണുന്നത്. വളരെ പ്രയാസപ്പെട്ടാണ് അഭിനയം പൂർത്തിയാക്കിയിട്ടുള്ളത്. റോഡാണെങ്കിലും ചേരിയാണെങ്കിലും ലോക്കേഷൻ എല്ലാം തന്നെ യഥാർത്ഥ പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. പ്രാദേശികമായി സംസാരിക്കുന്ന തെലുങ്ക് ഭാഷയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. 70 മണിക്കൂറിലേറെ സമയം ചെലവഴിച്ചാണ് ഡബ്ബിങ് പൂർത്തിയാക്കിയത്.-മോഹൻലാൽ പറഞ്ഞു.