- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലും സുചിത്രയുമായി ഇഷ്ടത്തിലാണ്; ഞാൻ ഇക്കാര്യം ബാലാജിയുമായി സംസാരിച്ചു; ലാലിനെ ഇഷ്ടപ്പെടാത്തവർ ആരുണ്ട്...; അങ്ങനെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതും കഴിഞ്ഞതും: മോഹൻലാലിന്റേത് പ്രണയ വിവാഹമോ? തിക്കുറിശ്ശി പറഞ്ഞത് എന്ത്?
കൊച്ചി: മോഹൻലാൽ-സുചിത്ര കല്ല്യാണം പ്രണയവിവാഹമായിരുന്നോ? അതെയെന്ന് മംഗളം സിനിമാ എഡിറ്റർ പല്ലിശേരി എഴുതുകയാണ്. തിക്കുറിശ്ശിയാണ് തന്നോട് ഇത് പറഞ്ഞതെന്നാണ് പല്ലിശേരിയുടെ വെളിപ്പെടുത്തൽ. സംഭവത്തെ കുറിച്ച് പല്ലിശ്ശേരി കുറിക്കുന്നത് ഇങ്ങനെ: 30 വർഷമായി മോഹൻലാൽ സുചിത്ര വിവാഹം കഴിഞ്ഞിട്ട് .അന്നൊന്നും ചോദിക്കാത്ത പല കാര്യങ്ങളാണ് പുതിയ തലമുറയ്ക്ക് അറിയേണ്ടത്. ' മോഹൻലാൽ സുചിത്ര' പ്രണയ വിവാഹമായിരുന്നുവെന്ന് ബാലാജി സ്റ്റുഡിയോയിലെ ഒരു ജീവനക്കാരനാണ് പുറത്തു വിട്ടതെന്നും അയാൾ കണ്ണൂർക്കാരനാണെന്നും അറിയാൻ ഇടയായി പോലും. വർഷങ്ങളായി ഈ രംഗത്തു നിൽക്കുന്ന മാധ്യമ പ്രവർത്തകനായ കൊണ്ട് അതേക്കുറിച്ച് എനിക്ക് എന്തെങ്കിലും അറിയുമോ എന്നാണ് ചിലരുടെ ചോദ്യം. അറിയുമോ എന്നു ചോദിച്ചാൽ നേരിട്ട് ഒന്നും അനുഭവമില്ല. എല്ലാം മറ്റുള്ളവരിൽ നിന്നാണ് കേട്ടത്. പ്രിയന്റെ മിക്ക സിനിമകളുടെയും വർക്ക്ുകൾ ബാലാജി സ്റ്റുഡിയോയിലായിരുന്നു. പ്രശസ്ത നിർമ്മാതാവെന്ന നിലയിൽ കെ ബാലാജി കഴിയുന്ന രീതിയിൽ പലരെയും സഹായിച്ചിരുന്നു. ഡബ്ബിങ്ങ് നടക്കുമ്പോഴും
കൊച്ചി: മോഹൻലാൽ-സുചിത്ര കല്ല്യാണം പ്രണയവിവാഹമായിരുന്നോ? അതെയെന്ന് മംഗളം സിനിമാ എഡിറ്റർ പല്ലിശേരി എഴുതുകയാണ്. തിക്കുറിശ്ശിയാണ് തന്നോട് ഇത് പറഞ്ഞതെന്നാണ് പല്ലിശേരിയുടെ വെളിപ്പെടുത്തൽ.
സംഭവത്തെ കുറിച്ച് പല്ലിശ്ശേരി കുറിക്കുന്നത് ഇങ്ങനെ: 30 വർഷമായി മോഹൻലാൽ സുചിത്ര വിവാഹം കഴിഞ്ഞിട്ട് .അന്നൊന്നും ചോദിക്കാത്ത പല കാര്യങ്ങളാണ് പുതിയ തലമുറയ്ക്ക് അറിയേണ്ടത്. ' മോഹൻലാൽ സുചിത്ര' പ്രണയ വിവാഹമായിരുന്നുവെന്ന് ബാലാജി സ്റ്റുഡിയോയിലെ ഒരു ജീവനക്കാരനാണ് പുറത്തു വിട്ടതെന്നും അയാൾ കണ്ണൂർക്കാരനാണെന്നും അറിയാൻ ഇടയായി പോലും. വർഷങ്ങളായി ഈ രംഗത്തു നിൽക്കുന്ന മാധ്യമ പ്രവർത്തകനായ കൊണ്ട് അതേക്കുറിച്ച് എനിക്ക് എന്തെങ്കിലും അറിയുമോ എന്നാണ് ചിലരുടെ ചോദ്യം.
അറിയുമോ എന്നു ചോദിച്ചാൽ നേരിട്ട് ഒന്നും അനുഭവമില്ല. എല്ലാം മറ്റുള്ളവരിൽ നിന്നാണ് കേട്ടത്. പ്രിയന്റെ മിക്ക സിനിമകളുടെയും വർക്ക്ുകൾ ബാലാജി സ്റ്റുഡിയോയിലായിരുന്നു. പ്രശസ്ത നിർമ്മാതാവെന്ന നിലയിൽ കെ ബാലാജി കഴിയുന്ന രീതിയിൽ പലരെയും സഹായിച്ചിരുന്നു. ഡബ്ബിങ്ങ് നടക്കുമ്പോഴും റെക്കോഡിങ്് നടക്കുമ്പോഴും ഒരാൾ അറിയാതെ അവിടെ വരുമായിരുന്നു.ബാലാജിയ ുടെ മകൾ സുചിത്ര. അങ്ങനെയാണ് മോഹൻലാലിന്റെ അഭിനയ രീതി ഇഷ്ട്പ്പെട്ടത്. ഇതൊന്നും ലാൽ അറിഞ്ഞിരുന്നില്ല. സിനിമയിൽ ലാൽ അഭിനയിച്ച പാട്ടു സീൻ ഉണ്ടെങ്കൽ അത് പ്രത്യേകം കാണുമായിരുന്നു. അങ്ങനെ ഒരിഷ്ടം വളർന്നു എന്നാണ് സ്റ്റുഡിയോ വാർത്തകൾ. ഒരു ദിവസം ഞാൻ പ്രയദർശനോടും സുരേഷ് കുമാറിനോടും ഇക്കാര്യം ചോദിച്ചു. രണ്ടുപേരും ശബ്ദമുണ്ടാക്കി ചിരിച്ചു.
'പ്രിയൻ പറയും.വ്യക്തമായി അറിയുന്നത് പ്രിയനാണ്. സുരേഷ് കുമാർ ഒഴിഞ്ഞു മാറി.
'എന്നെക്കാൾ കൂടുതൽ സുരേഷിനറിയാം' പ്രിയൻ വന്ന് സുരേഷിനു തട്ടി.
എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞ് സുരേഷ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. അപ്പോൾ ഞാനൊരു വെടി പൊട്ടിച്ചു. ' എനിക്കറിയാവുന്ന രീതിയിൽ എഴുതും. എവിടെയെങ്കിലും തെറ്റു പറ്റിയാൽ അതെന്നെ ബാധിക്കില്ല. നിങ്ങൾ രണ്ടു പേരുമാണ് വാർത്ത തന്നതെന്ന് പറയേണ്ടവരോട് പറയും'.
' എന്നാ എഴുതിക്കോ.... ഇതാണല്ലോ തന്റെ കുഴപ്പം. ഒരുതരം ചീറ്റിങ്'. സുരേഷ്കുമാർ ചൂടായി.
' എനിക്ക് ഈ വാർത്തയുടെ സത്യാവസ്ഥ അറിയണം. മറ്റു പലരെക്കുറിച്ചും വാർത്ത തരുമ്പോൾ ഇതു പതിവില്ലല്ലോ...'
' ഇതാണ് തന്റെ സ്വഭാവം വാർത്ത കിട്ടിയില്ലെങ്കിൽ എതിരാകും. ഞങ്ങളെന്താ വാർത്താ കച്ചവടക്കാരാണോ?
കിട്ടിയതൊക്കെ തന്നിട്ടില്ലെ? അതുപോലെ ഇക്കാര്യവും തരാം. അതിനു പറ്റിയ ഒരാളുടെ പേരു പറയാം, തിക്കുറിശ്ശി ചേട്ടൻ അദ്ദേഹമാണ് ബ്രോക്കർ'.പ്രിയദർശൻ ഇരട്ട ശബ്ദത്തിൽ ചിരിച്ചു.' അങ്ങോട്ടു പോണ്ട. അങ്ങേരുടെ വായിൽ മുഴുത്ത സാധനം കേൾക്കേണ്ടി വരും '.സുരേഷ്കുമാർ എന്നെ പിന്തിരിപ്പിച്ചു എന്നിട്ടും ഞാൻ തിക്കുറിശ്ശിയെ കണ്ടു. ലാലിനെ അത്രയ്ക്കും സ്നേഹമായിരുന്നു തിക്കുറിശ്ശിക്ക്' തിക്കുറിശ്ശി ചേട്ടൻ കല്യാണ ബ്രോക്കറാണല്ലെ' 'ആരാ ഈ രഹസ്യം പറഞ്ഞത്' ' പ്രിയദർശൻ'
'അവൻ തന്നെ എനിക്കു പാരയാകണം.ലാലിന്റെ കാര്യത്തിലാണല്ലോ ഞാൻ ബ്രോക്കറാണെ്ന്നു പറയാൻ കാരണം.' ' എനിക്കതിൽ സന്തോഷമേയുള്ളു. ലാലും സുചിത്രയുമായി ഇഷ്ടത്തിലാണ് ഞാൻ ഇക്കാര്യം ബാലാജിയുമായി സംസാരിച്ചു. ലാലിനെ ഇഷ്ടപ്പെടാത്തവർ ആരുണ്ട്...' അങ്ങനെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതും കഴിഞ്ഞതും.