- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ലാലേട്ടൻ വീണ്ടും; ബോളിവുഡ് സംവിധായകനൊപ്പം ത്രില്ലർ പടത്തിൽ; ഷൂട്ടിങ് ഒടിയൻ പൂർത്തിയായ ശേഷം
പെരുച്ചാഴി സംവിധാനം ചെയ്ത അരുൺ വൈദ്യനാഥനും ജനാതഗാരേജ് സാക്ഷാത്കരിച്ച കൊറത്തല ശിവയ്ക്കും ശേഷം മറ്റൊരു അന്യഭാഷാ സംവിധായകൻ കൂടി സൂപ്പർ താരം മോഹൻലാലിനെ തേടിയെത്തുന്നു.രാം ഗോപാൽ വർമ്മ, ജോൺ മാത്യു മാത്തൻ, രാജീവ ്അഞ്ചൽ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അജോയ് വർമ്മയാണ് തന്റെ ആദ്യ മലയാള ചിത്രത്തിന് മോഹൻലാലിനെ നായകനാക്കുന്നത്. സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രം വി.എ.ശ്രീകുമാർ മേനോന്റെ ഒടിയൻ പൂർത്തിയായ ശേഷമായിരിക്കും ചിത്രീകരിക്കുക.ഈ ത്രില്ലർ പടത്തിന്റെ ലൊക്കേഷനുകൾ മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായിരിക്കും.മോഹൻലാലിന് തിരക്കഥ വളരെയധികം ഇഷ്ടമായെന്ന് അജോയ് വർമ്മ പറഞ്ഞു. എസ്ആർകെ എന്ന ചിത്രത്തിൽ എഡിറ്ററായാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

X
പെരുച്ചാഴി സംവിധാനം ചെയ്ത അരുൺ വൈദ്യനാഥനും ജനാതഗാരേജ് സാക്ഷാത്കരിച്ച കൊറത്തല ശിവയ്ക്കും ശേഷം മറ്റൊരു അന്യഭാഷാ സംവിധായകൻ കൂടി സൂപ്പർ താരം മോഹൻലാലിനെ തേടിയെത്തുന്നു.രാം ഗോപാൽ വർമ്മ, ജോൺ മാത്യു മാത്തൻ, രാജീവ ്അഞ്ചൽ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അജോയ് വർമ്മയാണ് തന്റെ ആദ്യ മലയാള ചിത്രത്തിന് മോഹൻലാലിനെ നായകനാക്കുന്നത്.
സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രം വി.എ.ശ്രീകുമാർ മേനോന്റെ ഒടിയൻ പൂർത്തിയായ ശേഷമായിരിക്കും ചിത്രീകരിക്കുക.ഈ ത്രില്ലർ പടത്തിന്റെ ലൊക്കേഷനുകൾ മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായിരിക്കും.മോഹൻലാലിന് തിരക്കഥ വളരെയധികം ഇഷ്ടമായെന്ന് അജോയ് വർമ്മ പറഞ്ഞു. എസ്ആർകെ എന്ന ചിത്രത്തിൽ എഡിറ്ററായാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
Next Story

