- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ടാവേണ്ടത് മികച്ച റോഡുകൾ; സഞ്ചാരികളോടുള്ള ഇടപെടലും പ്രധാനം; കേരളത്തിലേക്ക് സഞ്ചാരികളെയെത്തിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് മോഹൻലാലിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല വീണ്ടും ഉണരുകയാണ്. അധികാരത്തിലേറെമ്പോൾ പറഞ്ഞത് പോലെ വിനോദസഞ്ചാര പ്രധാന്യം നൽകിക്കൊണ്ടു തന്നെയാണ് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കുന്നത്.ഇപ്പോഴിത വിനോദസഞ്ചാരമേഖയിൽ കൊണ്ടുവരേണ്ട ചില പരിഷ്കാരങ്ങളിൽ തനിക്ക് ഉള്ള അഭിപ്രായം മന്ത്രിയുമായി പങ്കുവെക്കുകയാണ് മോഹൻലാൽ.
റോഡുകളാണ് ഏറ്റവും നന്നായിട്ട് വരേണ്ടതെന്ന് മോഹൻലാൽ പറഞ്ഞു. ഒരു സ്ഥലത്ത് എത്തിപ്പെടാൻ പറ്റണം. റോഡ്, ശുചിമുറികൾ പോലുള്ള സൗകര്യങ്ങൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ടൂറിസം വികസനവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ മന്ത്രി മുഹമ്മദ് റിയാസുമായി പങ്കുവച്ച് നടൻ മോഹൻലാൽ. വിനോദ സഞ്ചാരികളോട് സൗഹൃദപരമായി ഇടപെടണം. നമ്മുടെ നാട്ടിൽ വരുന്നവരെ റെസ്പക്ടോടെയാണ് സ്വീകരിക്കേണ്ടത്. ഒരാൾ ആപ്പ് വഴി ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകുകയാണെങ്കിൽ അയാൾക്ക് അവിടെ എത്താനുള്ള സൗകര്യം വേണം, എത്തിക്കഴിഞ്ഞാൽ വിശ്രമിക്കാനുള്ള സൗകര്യവും, തിരിച്ചുപോകാനുള്ള സൗകര്യവുമൊക്കെ വേണം.' മോഹൻലാൽ പറഞ്ഞു.
'തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ പോകുകയാണെങ്കിൽ ഒരോ ജില്ലയിലും ഓരോ തരത്തിലുള്ള ഭക്ഷണമാണ്. ഫുഡ് ടൂറിസം ചെയ്യാം. പിന്നെ മെഡിക്കൽ ടൂറിസം ചെയ്യാം. ആയൂർവേദമൊക്കെ നല്ല രീതിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ പെർമിഷൻ കൊടുക്കാവൂ. ഒരുപാട് പേർ ആയൂർവേദമെന്ന് പറഞ്ഞ് ആയൂർവേദമല്ല ചെയ്യുന്നത്.'-മോഹൻലാൽ സൂചിപ്പിച്ചു.
അഞ്ച് വർഷത്തേക്കുള്ള സമഗ്രമായ ടൂറിസം വികസനത്തിന് ഊന്നൽ നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും റിയാസ് വ്യക്തമാക്കി. ടൂറിസം വകുപ്പ് തയ്യാറാക്കിയ കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ ഈ മാസം 11ന് നടന്ന ചടങ്ങിൽ മോഹൻലാലാണ് പ്രകാശനം ചെയ്തത്
മറുനാടന് മലയാളി ബ്യൂറോ