- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനി സെൽവി'യായി 'മോഹൻലാൽ' തമിഴിലേക്ക്; രജനീകാന്ത് ആരാധികയുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജുവിന് പകരം നായികയാവുക ജ്യോതിക
മോഹൻലാൽ ആരാധികയായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അഭിനയിച്ച'മോഹൻലാൽ' ചിത്രം തമിഴിലേയ്ക്കും. രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് ഇത് തമിഴിലെത്തുക..html മഞ്ജു വാര്യർ അഭിനയിച്ച സൂപ്പർ താര ആരാധികയുടെ വേഷത്തിലെത്തുക ജ്യോതികയായിരിക്കും. 'രജനി സെൽവി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ, അജുവർഗീസ്, സിദ്ദിഖ്, സലീം കുമാർ, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വൻ താരനിരയാൽ സമ്പന്നമായ മോഹൻലാൽ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. പോസ്റ്റ് ഇങ്ങനെ 'മോഹൻലാൽ'തമിഴിലേയ്ക്ക് കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം 'മോഹൻലാൽ' തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു. 'രജനി സെൽവി'എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായ
മോഹൻലാൽ ആരാധികയായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അഭിനയിച്ച'മോഹൻലാൽ' ചിത്രം തമിഴിലേയ്ക്കും. രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായാണ് ഇത് തമിഴിലെത്തുക..html
മഞ്ജു വാര്യർ അഭിനയിച്ച സൂപ്പർ താര ആരാധികയുടെ വേഷത്തിലെത്തുക ജ്യോതികയായിരിക്കും. 'രജനി സെൽവി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ, അജുവർഗീസ്, സിദ്ദിഖ്, സലീം കുമാർ, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വൻ താരനിരയാൽ സമ്പന്നമായ മോഹൻലാൽ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
പോസ്റ്റ് ഇങ്ങനെ
'മോഹൻലാൽ'തമിഴിലേയ്ക്ക്
കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം 'മോഹൻലാൽ' തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.
'രജനി സെൽവി'എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.
ഇതിനുമുന്നെ മഞ്ജുവാരിയർ നായികയായെത്തിയ 'ഹൗ ഓൾഡ് ആർ യൂ' തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴിൽ വൻവിജയം കൈവരിക്കുകയും ചെയ്തിരുന്നു.