- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ ഗോൾഡൻ വിസ സ്വീകരിക്കാൻ മോഹൻലാലും ദുബൈയിൽ; എയർപോർട്ടിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറൽ
യുഎഇ ഗോൾഡൻ വിസ സ്വീകരിക്കാൻ മോഹൻലാൽ ദുബൈയിൽ എത്തി. മമ്മൂട്ടിയും ഇതേ ആവശ്യത്തിനായി ദുബൈയിൽ എത്തിയിട്ടുണ്ട്. യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസയ്ക്ക് മമ്മൂട്ടിയും മോഹൻലാലും അർഹരായിരിക്കുന്നതായ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് എത്തിയത്. ദുബൈ എയർപോർട്ടിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. മലയാള സിനിമയിൽ നിന്നുള്ള വ്യക്തികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.
ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ നിന്നാണ് വിസ് സ്വീകരിക്കാനായി മോഹൻലാൽ ദുബായിലേക്ക് എത്തിയത്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12ത്ത് മാൻ, തന്റെ സംവിധാന അരങ്ങേറ്റമായ ബറോസ് എന്നിവയൊക്കെ ചി്ത്രീകരണം പൂർത്തിയാകാനുള്ള സിനിമകളാണ്.
അതേസമയം മരക്കാർ: അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹൻലാലിന്റേതായി പ്രദർശനത്തിന് തയ്യാറായിരിക്കുന്ന ചിത്രങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തിലേറെയായി റിലീസ് നീണ്ടുപോയ ചിത്രമാണ് മരക്കാർ. ഏറ്റവുമൊടുവിൽ ഓണം റിലീസ് ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നടന്നില്ല.
മറുനാടന് മലയാളി ബ്യൂറോ