ഹൈദരാബാദ്: തെലുങ്ക് താരം മോഹൻ ബാബുവിന്റെ ആതിഥ്യം സ്വീകരിച്ച് മോഹൻലാലും മീനയും. ഹൈദരാബാദിൽ പുരോമഗിക്കുന്ന 'ബ്രോ ഡാഡി' ഷൂട്ടിന്റെ ഇടവേളയിലാണ് ഇരുവരും മോഹൻ ബാബുവുമായുള്ള തങ്ങളുടെ സൗഹൃദം പുതുക്കാൻ സമയം കണ്ടെത്തിയത്.

ഹൈദരാബാദിലെ മോഹൻ ബാബുവിന്റെ വസതിയിൽ മോഹൻലാലിനും മീനയ്ക്കുമായി സ്‌നേഹ വിരുന്നൊരുക്കിയിരുന്നു. മോഹനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ച്, ചിത്രങ്ങളെടുത്താണ് താരങ്ങൾ മടങ്ങിയത്. ഈ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

 
 
 
View this post on Instagram

A post shared by Meena Sagar (@meenasagar16)

മോഹൻ ബാബുവിനൊപ്പം ഭാര്യ നിർമ്മലയും മക്കളായ ലക്ഷ്മി മഞ്ചുവും വിഷ്ണു മഞ്ചുവും വിഷ്ണുവിന്റെ ഭാര്യ വിറാനിക്കയും ഉണ്ടായിരുന്നു. ലക്ഷ്മിയും വിഷ്ണുവും അഭിനേതാക്കളാണ്. സൂരരൈ പോട്ര് സിനിമയിൽ നെടുമാരനെ വിറപ്പിച്ച് നിർത്തുന്ന എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവിനെ അവതരിപ്പിച്ചത് മോഹൻബാബുവാണ്.

 
 
 
View this post on Instagram

A post shared by Lakshmi Manchu (@lakshmimanchu)

മോഹൻലാലിന്റെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'നരസിഹം'ത്തിന്റെ തെലുങ്ക് റീമേക്കിൽ മോഹൻ ബാബുവായിരുന്നു നായകൻ. മീനയ്ക്കും മോഹൻലാലിനുമൊപ്പം മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയും എത്തിയിരുന്നു. അത്താഴം കഴിച്ച്, ഏറെ നേരം വസതിയിൽ ചിലവഴിച്ചാണ് മോഹൻലാലും മീനയും മടങ്ങിയത്.