- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഫ്റ്റനന്റ് കേണൽ മോഹൻലാൽ കണ്ണൂർ, ചെന്നൈ ആർമ്മി ക്യാമ്പുകൾ സന്ദർശിച്ചു; ഒടിയൻ ലുക്ക് മാറി പട്ടാള വേഷത്തിലെത്തിയ മോഹൻലാലിന് തടി വീണ്ടും കൂടിയോ എന്ന് ചോദിച്ച് ആരാധകർ
കണ്ണൂർ: ലഫ്റ്റനന്റ് കേണൽ മോഹൻലാൽ ആർമ്മി ക്യാമ്പുകൾ സന്ദർശിച്ചു. കണ്ണൂരിലും, ചെന്നൈയിലുമുള്ള ക്യാമ്പുകളിലാണ് മോഹൻലാൽ സന്ദർശനം നടത്തിയത്. കേണൽ പദവിയുള്ള മോഹൻലാൽ ടെറിറ്റോറിയൽ ആർമ്മിയുടെ ഗുഡ്വിൽ അംബാസിഡറാണ്. പട്ടാള വേഷത്തിലുള്ള്ള ചിത്രങ്ങൾ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. താടിയും തടിയും കൂടിയ നിലയിലാണ് അദ്ദേഹത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് മോഹൻലാൽ സൈനിക ക്യാമ്പിലേക്ക് എത്തിത്. മോഹൻലാലിന്റെ ഒടിയൻ ലുക്ക് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ലാൽ പട്ടാള വേഷത്തിൽ എത്തിയപ്പോൾ തടി കൂടിയോ എന്ന സംശയം സോഷ്യൽ മീഡിയയും പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയായി അത്തരം കമന്റുകളാണ്.
കണ്ണൂർ: ലഫ്റ്റനന്റ് കേണൽ മോഹൻലാൽ ആർമ്മി ക്യാമ്പുകൾ സന്ദർശിച്ചു. കണ്ണൂരിലും, ചെന്നൈയിലുമുള്ള ക്യാമ്പുകളിലാണ് മോഹൻലാൽ സന്ദർശനം നടത്തിയത്. കേണൽ പദവിയുള്ള മോഹൻലാൽ ടെറിറ്റോറിയൽ ആർമ്മിയുടെ ഗുഡ്വിൽ അംബാസിഡറാണ്. പട്ടാള വേഷത്തിലുള്ള്ള ചിത്രങ്ങൾ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
താടിയും തടിയും കൂടിയ നിലയിലാണ് അദ്ദേഹത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമാണ് മോഹൻലാൽ സൈനിക ക്യാമ്പിലേക്ക് എത്തിത്. മോഹൻലാലിന്റെ ഒടിയൻ ലുക്ക് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ലാൽ പട്ടാള വേഷത്തിൽ എത്തിയപ്പോൾ തടി കൂടിയോ എന്ന സംശയം സോഷ്യൽ മീഡിയയും പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയായി അത്തരം കമന്റുകളാണ്.
Next Story