- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോനേ മോഹൻലാലേ, എനിക്ക് ലാലിനെ ഭയങ്കര ഇഷ്ടവാ.. ഇവിടെ നൂറ് അമ്മമാരുണ്ട്.. ഒന്ന് വരുവോ കാണാൻ? മനസ്സിൽ തട്ടിയുള്ള സുഭദ്രാമ്മച്ചിയുടെ സ്നേഹവിളി കേട്ട് മലയാളത്തിന്റെ മഹാനടനെത്തി; ശ്രീകാര്യത്തെ കാരുണ്യഭവനെന്ന അമ്മക്കിളിക്കൂടിൽ ആ നൂറ് അമ്മമാരുടേയും സ്നേഹലാളനകൾ ഏറ്റുവാങ്ങി കൊച്ചു കുഞ്ഞിനെ പോലെ ലാൽ
തിരുവനന്തപുരം: 'മോനേ മോഹൻലാലേ, എനിക്ക് മോഹൻലാലിനെ ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോഹൻലാൽ ഒന്ന് വരുവോ ഒന്ന് കാണാൻ?, തിരുവനന്തപുരത്ത് വീട്ടിൽ വരുമ്പോൾ ഒന്ന് വന്നുകാണുവോ'.. ഒരു അമ്മയുടെ സ്‌നേഹവും വാൽസല്യവും നിറഞ്ഞ ആ വിളിയെത്തിയത് തിരുവനന്തപുരം ശ്രീകാര്യത്ത് കട്ടേലയിൽ പ്രവർത്തിക്കുന്ന കാരുണ്യ വിശ്രാന്തി ഭവൻ എന്ന അമ്മക്കിളിക്കൂട്ടിൽ നിന്നായിരുന്നു. ലാലിനെ കാണാൻ സുഭദ്രാമ്മയെന്ന ആശ്രമത്തിലെ അമ്മ ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിലാണ് അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ലാൽ എത്തുമോയെന്ന ആകാംക്ഷ പങ്കുവച്ച് പലരുമെത്തി. ആ അമ്മമാരുടെ ആഗ്രഹം ലാലെന്ന മലയാളത്തിന്റെ മഹാനടൻ നിറവേറ്റിക്കൊടുക്കുമെന്നും അമ്മയെന്നാൽ ജീവനാണെന്ന് എപ്പോഴും പറയുന്ന ലാൽ എത്തുമെന്നും അഭിപ്രായങ്ങൾ ഉയരുകയും ചെയ്തു. ഒടുവിൽ ലാൽ ആ അമ്മമാരെ കാണാനെത്തി. മകനായി കണ്ട് തന്നെ കാണാണമെന്ന് ആഗ്രഹിച്ച സുഭദ്രമാമ്മയെ കാണാൻ ചിത്രീകരണത്തിരക്കുകളിൽ നിന്നായിരുന്നു ലാലിന്റെ വരവ് ഫേസ്‌ബുക്കിലും വാട്സ് ആപ്പിലുമായി പ്രചരിച്
തിരുവനന്തപുരം: 'മോനേ മോഹൻലാലേ, എനിക്ക് മോഹൻലാലിനെ ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോഹൻലാൽ ഒന്ന് വരുവോ ഒന്ന് കാണാൻ?, തിരുവനന്തപുരത്ത് വീട്ടിൽ വരുമ്പോൾ ഒന്ന് വന്നുകാണുവോ'.. ഒരു അമ്മയുടെ സ്‌നേഹവും വാൽസല്യവും നിറഞ്ഞ ആ വിളിയെത്തിയത് തിരുവനന്തപുരം ശ്രീകാര്യത്ത് കട്ടേലയിൽ പ്രവർത്തിക്കുന്ന കാരുണ്യ വിശ്രാന്തി ഭവൻ എന്ന അമ്മക്കിളിക്കൂട്ടിൽ നിന്നായിരുന്നു.
ലാലിനെ കാണാൻ സുഭദ്രാമ്മയെന്ന ആശ്രമത്തിലെ അമ്മ ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിലാണ് അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ലാൽ എത്തുമോയെന്ന ആകാംക്ഷ പങ്കുവച്ച് പലരുമെത്തി. ആ അമ്മമാരുടെ ആഗ്രഹം ലാലെന്ന മലയാളത്തിന്റെ മഹാനടൻ നിറവേറ്റിക്കൊടുക്കുമെന്നും അമ്മയെന്നാൽ ജീവനാണെന്ന് എപ്പോഴും പറയുന്ന ലാൽ എത്തുമെന്നും അഭിപ്രായങ്ങൾ ഉയരുകയും ചെയ്തു. ഒടുവിൽ ലാൽ ആ അമ്മമാരെ കാണാനെത്തി. മകനായി കണ്ട് തന്നെ കാണാണമെന്ന് ആഗ്രഹിച്ച സുഭദ്രമാമ്മയെ കാണാൻ ചിത്രീകരണത്തിരക്കുകളിൽ നിന്നായിരുന്നു ലാലിന്റെ വരവ്
ഫേസ്‌ബുക്കിലും വാട്സ് ആപ്പിലുമായി പ്രചരിച്ച വീഡിയോ കണ്ടാണ് മോഹൻലാൽ സുഭദ്രാമ്മയും നൂറോളം അമ്മമാരും തന്നെ കാണാൻ ആഗ്രഹിച്ച വാർത്ത അറിഞ്ഞത്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് അവധിയെടുത്ത് ഞായറാഴ്ച രാവിലെ സുഹൃത്ത് സനൽകുമാറിനൊപ്പം മോഹൻലാൽ സുഭദ്രാമ്മയുടെ അരികിലെത്തുകയായിരുന്നു. കാരുണ്യവിശ്രാന്തിയിലെ മറ്റ് അമ്മമാർക്കൊപ്പവും മോഹൻലാൽ ഒരു മണിക്കൂറിലേറെ ചെലവഴിച്ചു. ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ നൽകുകയും ചെയ്തു.
എന്നെ കാണാൻ വരുവോ എന്ന് ചോദിച്ചില്ലേ, എത്ര വയസ്സായി അമ്മയ്ക്ക് എന്നായിരുന്നു സുഭദ്രാമ്മയെ കണ്ടപ്പോൾ മോഹൻലാലിന്റെ ചോദ്യം. സുഭദ്രാമ്മയ്ക്ക് ഉമ്മ നൽകിയാണ് മോഹൻലാൽ മടങ്ങിയത്. എന്തായാലും ആ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായല്ലോ എന്ന സന്തോഷവും ലാൽ പങ്കുവച്ചു. 17 വർഷമായി കാൻസർ ബാധിതയായി കാരുണ്യവിശ്രാന്തിയിൽ കഴിയുന്ന സുഭദ്രാമ്മയ്ക്ക് മക്കളോ കുടുംബമോ ഇല്ല. ഒരേ ഒരു വട്ടം മോഹൻലാലിനെ കണ്ടാൽ മതിയെന്ന ആഗ്രഹമറിയിച്ച സുഭദ്രാമ്മയോട് വിശേഷങ്ങൾ തിരക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്താണ് ലാൽ മടങ്ങിയത്. അമ്മയുടെ ആഹ്ലാദത്തിൽ പങ്കുചേർന്നുള്ള ചിത്രമാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ചു.
സുഭദ്രാമ്മ ആഗ്രഹം അറിയിക്കുന്ന വീഡിയോ