- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമയുടെ ഈ വർഷത്തെ വാർത്താ താരം മോഹൻലാൽ തന്നെ; ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുന്നത് തോമസ് ഐസക്കിനെയും രാജഗോപാലിനെയും ശ്രീജേഷിനെയും പിന്തള്ളി മുന്നേറിയ താരരാജാവിന്റെ വിജയകഥ
തിരുവനന്തപുരം: മനോരമ ന്യൂസിന്റെ 2016ലെ വാർത്താതാരമായി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെ. ഇന്ന് വൈകീട്ട് വാർത്താതാരമായി മോഹൻലാലിനെ തന്നെ മനോരമ പ്രഖ്യാപിക്കുകയെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. ഒ രാജഗോപാൽ എംഎൽഎ, ധനമന്ത്രി തോമസ് ഐസക്ക്, ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് എന്നിവരെ പിന്തള്ളിയാണ് ലാൽ മനോരമയുടെ വാർത്താതാരം ആകുന്നത്. ലാലിനെ വിജയിയായി ഇന്ന് വൈകീട്ട് ഒമ്പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സര രംഗത്തുണ്ടായിരുന്ന മറ്റുള്ളവരേക്കാൾ വളരെ കൂടുതൽ വോട്ടുകൾ മോഹൻലാലിന് ലഭിച്ചതായാണ് വിവരം. മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ 100 കോടി ക്ലബിലെ നായകനായാണ് മോഹൻലാൽ ഇത്തവണ വാർത്താതാരം ആയത്. 125 കോടിയിലേറെ പണം വാരിയ പുലിമുരുകൻ കൂടാതെ ഒപ്പം എന്ന 60 കോടിയിലേറെ കലക്ട് ചെയ്ത മറ്റൊരു മലയാളം ചിത്രവും ലാലിന്റെ പട്ടികയിൽ ഉണ്ടായി. ഇത് കൂടാതെ തെലുങ്കിലും വൻഹിറ്റുണ്ടാക്കാൻ മോഹൻലാലിന് സാധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് മോഹൻലാലിനെ മനോരമ ന്യൂസ് മേക്കർ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലാൽ ലിസ്റ്റിൽ
തിരുവനന്തപുരം: മനോരമ ന്യൂസിന്റെ 2016ലെ വാർത്താതാരമായി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെ. ഇന്ന് വൈകീട്ട് വാർത്താതാരമായി മോഹൻലാലിനെ തന്നെ മനോരമ പ്രഖ്യാപിക്കുകയെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു.
ഒ രാജഗോപാൽ എംഎൽഎ, ധനമന്ത്രി തോമസ് ഐസക്ക്, ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് എന്നിവരെ പിന്തള്ളിയാണ് ലാൽ മനോരമയുടെ വാർത്താതാരം ആകുന്നത്. ലാലിനെ വിജയിയായി ഇന്ന് വൈകീട്ട് ഒമ്പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സര രംഗത്തുണ്ടായിരുന്ന മറ്റുള്ളവരേക്കാൾ വളരെ കൂടുതൽ വോട്ടുകൾ മോഹൻലാലിന് ലഭിച്ചതായാണ് വിവരം.
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ 100 കോടി ക്ലബിലെ നായകനായാണ് മോഹൻലാൽ ഇത്തവണ വാർത്താതാരം ആയത്. 125 കോടിയിലേറെ പണം വാരിയ പുലിമുരുകൻ കൂടാതെ ഒപ്പം എന്ന 60 കോടിയിലേറെ കലക്ട് ചെയ്ത മറ്റൊരു മലയാളം ചിത്രവും ലാലിന്റെ പട്ടികയിൽ ഉണ്ടായി. ഇത് കൂടാതെ തെലുങ്കിലും വൻഹിറ്റുണ്ടാക്കാൻ മോഹൻലാലിന് സാധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് മോഹൻലാലിനെ മനോരമ ന്യൂസ് മേക്കർ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലാൽ ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ തന്നെ അദ്ദേഹം തന്നെയാകും ജേതാവെന്നത് ഉറപ്പായിരുന്നു. ഇതിന് പല കാരണങ്ങളുണ്ട്.
മോഹൻലാലിന് ഇത്തവണ കാര്യമായ എതിരാളികൾ ഉണ്ടായിരുന്നില്ലെന്നതാണ് ഇതിൽ പ്രധാന കാര്യം. ഒ രാജഗോപാലിന് വേണ്ടി ബിജെപി പ്രവർത്തകർ രംഗത്തുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ബിജെപിയുടെ മുഴുവൻ പ്രവർത്തകരുടെയും പിന്തുണയുണ്ടായില്ല. തോമസ് ഐസക്കിന് വേണ്ടി ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകരും ശക്തമായി മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇവിടെയും ഒറ്റക്കെട്ടായ പ്രവർത്തനം ഇല്ലാതെ പോയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ശ്രീജേഷിന് അനുകൂലമായ മാസ് വോട്ടിങ് നടക്കാത്തതും ലാലിന് കാര്യങ്ങൾ അനുകൂലമായി മാറാൻ ഇടയാക്കി. അതേസമയം മറിച്ച് മോഹൻലാലിന് വലിയ തോതിൽ തന്നെ ഓൺലൈൻ പിന്തുണ ലഭിക്കുകയുണ്ടായി. പുലുമുരുകന് ലഭിച്ച ഹൈപ്പ് തന്നെയാണ് ലാലിനും ഗുണകരമായത്.
ഡിസംബർ നാലിന് ആരംഭിച്ച എസ്.എം.എസ്, ഓൺലൈൻ വോട്ടിങ്ങിൽ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് പങ്കെടുത്തത്. മോഹൻലാലുമൊത്തുള്ള ന്യൂസ് മേക്കർ സംവാദം തന്നെയായിരുന്നു പരിപാടിയിൽ ചാനലിന് ഏറ്റവും അധികം കാണികളെ ലഭിച്ചതും. മോഹൻാലാൽ അതിഥിയായി എത്തിയ സംവാദം ഹിറ്റായപ്പോൾ തന്നെ അദ്ദേഹം പുരസ്‌ക്കാരം ഉറപ്പിച്ചിരുന്നു. പിന്നീട് ലാലിന് വിജയിപ്പിക്കാൻ വേണ്ടി ഫാൻസുകാരുടെ നേതൃത്വത്തിലും വലിയ തോതിൽ പ്രചരണങ്ങൾ നടന്നിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ മാത്രമല്ല, പോയവർഷം ഏറ്റവും അധികം പണംവാരിയ ഇന്ത്യൻ നടന്മാരുടെ കൂട്ടത്തിൽ നാലാമനായിരുന്നു മോഹൻലാൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പല കോണുകളിൽ നിന്നും വോട്ടു ലഭിച്ചു. മോഹൻലാലിനോട് പിടിച്ചു നിൽക്കാൻ കഴിയുന്ന വിധത്തിൽ ശക്തനായ എതിരാളി ഉണ്ടായിരുന്നില്ല താനും. നേരത്തെ ന്യൂസ് മേക്കർ സംവാദ വേദിയിൽ പുലിമുരുകന്റെ നേട്ടം തന്നെയായിരുന്നു മോഹൻലാലിനെ താരമാക്കിയത്.
ദേശീയഗാന വിഷയത്തിലും നോട്ട് നിരോധന വിഷയത്തിലും മോഹൻലാലിന്റെ ബ്ലോഗായിരുന്നു ഏറ്റവും അധികം ചർച്ചയായത്. എന്നാൽ, ഈ നിലപാടിന്റെ പേരിൽ ഒ രാജഗോപാലിന് കിട്ടേണ്ട ബിജെപി വോട്ടു പോലും മോഹൻലാലിന് അനുകൂലമായി വീണു. ഇതും ലാലിന് ന്യൂസ് മേക്കർ പട്ടികയിലെ ഒന്നാമനാകാൻ ഇടയാക്കി. എംടി വാസുദേവൻ നായർക്ക് എതിരായ പ്രതിഷേധത്തെ കുറിച്ച ലാൽ പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയമായത്. ഈ വിഷയത്തിൽ എംടിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിലും അത് പരസ്യമായി പറയാൻ ലാൽ മടിക്കുന്ന കാഴ്‌ച്ചയാണ് സംവാദ വേദിയിൽ കണ്ടത്. അതേസമയം എംടിയെ പിന്തുണച്ച ലാൽ എന്നാൽ ദേശീയ ഗാന വിഷയത്തിൽ സംവിധായകൻ കമലിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തു.
എംടി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടായിരുന്നു ആദ്യം ലാലിന്. ഇതിൽ അഭിപ്രായം പറയാൻ തയ്യാറല്ലെന്ന് പറഞ്ഞ ശേഷം അദ്ദേഹത്തെ വെറുതേ വിടൂവെന്നും അനാവശ്യ പ്രതിഷേധം വേണ്ടെന്നുമാണ് ലാൽ പറഞ്ഞത്. മകൻ സിനിമയിൽ വരുന്ന കാര്യം അടക്കം ലാൽ ന്യൂസ് മേക്കർ സംവാദ വേദിയിൽ പറഞ്ഞിരുന്നു. 2006ലാണ് മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം തുടങ്ങിയത്. പിണറായി വിജയൻ അടക്കമുള്ള പ്രമുഖർക്ക് ഈ പുരസ്‌ക്കാരം ലഭിച്ചു. പോയവർഷം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് ന്യൂസ് മേക്കർ പുരസ്‌ക്കാരത്തിന് അർഹനായത്.