- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിക്ക് ശേഷമുള്ള പ്രഭാസ് ചിത്രത്തിൽ മോഹൻലാലും ? പ്രഭാസ് നായകനാകുന്ന സഹോയിൽ മോഹൻലാൽ അഭിനയിക്കുമെന്ന് വാർത്ത ഏറ്റെടുത്ത് മലയാള സിനിമ പ്രേമികൾ
ബാഹുബലി എന്ന ബ്രഹ്മാൻഡ ചിത്രത്തിന് ശേഷം പ്രഭാസിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ സാഹോ എന്ന പ്രഭാസിന്റെ സിനിമയുടെ ചിത്രീകരണം അണിയറയിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മലയാളികൾക്ക് ആവേശം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. സാഹോയിൽ പ്രഭാസിനൊപ്പം മോഹൻലാലും അഭിനയിക്കാൻ പോവുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകളിൽ പറയുന്നത്. നിലവിൽ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മോഹൻലാൽ. അതിനൊപ്പമാണ് തെലുങ്കിൽ നിർമ്മിക്കുന്ന സിനിമയെ കുറിച്ചുള്ള വാർത്ത വന്നിരിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സാഹോ. തെലുങ്കിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണി നിരക്കുന്നുണ്ട്. ചിത്രത്തിൽ വില്ലനായി വേഷമിടുന്നത് ജാക്കി ഷെറഫ് ആണ്. ഒപ്പം വില്ലത്തിയായി മന്ദിര ബേഡിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൽകി എന്ന കഥാപാത്രത്തെയാണ് മന്ദിര അവതരിപ്പിക്കുന്നത്. സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് ശ്രദ്
ബാഹുബലി എന്ന ബ്രഹ്മാൻഡ ചിത്രത്തിന് ശേഷം പ്രഭാസിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ സാഹോ എന്ന പ്രഭാസിന്റെ സിനിമയുടെ ചിത്രീകരണം അണിയറയിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മലയാളികൾക്ക് ആവേശം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്.
സാഹോയിൽ പ്രഭാസിനൊപ്പം മോഹൻലാലും അഭിനയിക്കാൻ പോവുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകളിൽ പറയുന്നത്. നിലവിൽ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മോഹൻലാൽ. അതിനൊപ്പമാണ് തെലുങ്കിൽ നിർമ്മിക്കുന്ന സിനിമയെ കുറിച്ചുള്ള വാർത്ത വന്നിരിക്കുന്നത്.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സാഹോ. തെലുങ്കിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണി നിരക്കുന്നുണ്ട്. ചിത്രത്തിൽ വില്ലനായി വേഷമിടുന്നത് ജാക്കി ഷെറഫ് ആണ്. ഒപ്പം വില്ലത്തിയായി മന്ദിര ബേഡിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൽകി എന്ന കഥാപാത്രത്തെയാണ് മന്ദിര അവതരിപ്പിക്കുന്നത്.
സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് ശ്രദ്ധ കപൂറാണ്. കത്രീന കൈഫിന് മുമ്പ് ചിത്രത്തിലേക്ക് ക്ഷണം വന്നിരുന്നെങ്കിലും ശ്രദ്ധ തന്നെ നായികയാണെന്ന് തീരുമാനിക്കുകയായിരുന്നു. സഹോയിൽ മോഹൻലാലിനൊപ്പം തമിഴ് നടനും പിന്നണി ഗായകനുമായ അരുൺ വിജയും അഭിനയിക്കുന്നുണ്ടെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്, മനമന്ത എന്നീ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പ്രിയങ്കരനായി മോഹൻലാൽ എത്തിയിരുന്നു. ശേഷം പ്രഭാസിനൊപ്പം സിനിമയിൽ അഭിനയിക്കുമെന്ന ത്രില്ലിലാണ് ആരാധകർ.