തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടിയെ പിന്തുണച്ച് മോഹൻലാൽ രംഗത്ത്. ഈ 'സർജിക്കൽ സ്ട്രൈക്കി'നെ കാണുന്നത് സത്യസന്ധമായ ഇന്ത്യയ്ക്കുള്ള തുടക്കമായി കാണുന്നു. സിനിമാ മേഖലയെയെയും തന്നെയും വ്യക്തിപരമായും ബാധിച്ചെങ്കിലും രാജ്യ നന്മയ്ക്ക് വേണ്ടി ഞാൻ ബുദ്ധിമുട്ടുകൾ സഹിക്കുന്നു. മോദിക്ക് ബിഗ് സല്യൂട്ട് നൽകി താരം ബ്ലോഗിൽ കുറിച്ചു.

മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി താരം ഇപ്പോൾ ജയ്പൂരിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള സൂരത്ഗർ എന്ന സ്ഥലത്താണ് ഉള്ളത്. അവിടെ നിന്നാണ് പുതിയ ബ്ലോഗ് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ലൊക്കേഷനിൽ നിന്നാണ് അറിഞ്ഞത്. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകൾ പ്രസംഗത്തിൽ ഉണ്ടായിരുന്നു. മോഹൻ ലാൽ പറയുന്നു.

ഇതിനു മുമ്പ്, ഐശ്വര്യ റായി, ആമീർ ഖാൻ, സൽമാനും പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഭാവിയിൽ ഗുണം ചെയ്യുമെങ്കിൽ നോട്ട് പിൻവലിക്കൽ നല്ലതാണെന്നും കള്ളപ്പണത്തിന് കടിഞ്ഞാണിടാൻ സാധിക്കും നിർണായകമായ ഒരു ചുവടുവെയ്‌പ്പാണെന്നൊക്കെയായിരുന്നു ബോളിവുഡ് താരങ്ങളുടെ പ്രതികരണം.

ഞാൻ ഒരിക്കലും വ്യക്തി ആരാധകനല്ല. വ്യക്തികളെ അല്ല, ആശയങ്ങളെയാണ് ഞാൻ ആരാധിക്കുന്നത്. സത്യസന്ധവും അനുതാപമുള്ളതുമായ ആശയങ്ങളെ സമർപ്പണ മനോഭാവമുള്ള ആശയങ്ങളെ. ഈ ഒരു തീരുമാനത്തേയും ഞാൻ അത്തരത്തിലാണ് കാണുന്നത്. പെട്ടന്നുള്ള എല്ലാ ബുദ്ധിമുട്ടുകൾക്കും അപ്പുറം ഇത് നല്ലൊരു ലക്ഷ്യത്തിനു വേണ്ടിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

അഴിമതി എന്നത് വ്യക്തികളുടെ കുറ്റം എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ ജീർണതയായി കഴിഞ്ഞു നമ്മുടെ രാജ്യത്ത്. ജീവിതം എന്നത് എല്ലായ്‌പ്പോഴും ഒരേ വേഗത്തിലും താളത്തിലും വർണത്തിലും കടന്നു പോകുന്ന ഒന്നല്ല. അതിന് ചിലപ്പോൾ വേഗം കുറയും. മോഹൻ ലാൽ പറയുന്നു.

മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം...