ടിയന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കുന്നതിന് മുമ്പേ മോഹൻലാൽ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ മംഗോളിയയിലേക്ക് പറക്കുന്നു. ഒടിയനായി മേക്ക് ഓവർ നടത്തിയ താരം ഇതിനിടയിൽ ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന മലയാള ചിത്രത്തിൽ ആയിരിക്കും അഭിനയിക്കുക.

സുരാജ് വെഞ്ഞാറമ്മൂട് അതിപ്രധാനമായ ഒരു കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വന്നിട്ടില്ല. ഒടിയന്റെ ഗെറ്റപ്പിൽനിന്നും തികച്ചും വ്യത്യസ്തമായ ലുക്കിൽ ലാലിനെ അവതരിപ്പിക്കുന്നത് സംവിധായകൻ അജോയ് വർമ്മയാണ്.മാസങ്ങൾക്കു മുൻപേ അന്നൗൻസ് ചെയ്ത ചിത്രമാണ് മോഹൻലാൽ - അജോയ് വർമ്മ ചിത്രം. സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ജനുവരി 18ന് ആയിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. ചിത്രീകരണം മംഗോളിയയിൽ ആണ്. ആദ്യമായി ആണ് ഒരു മലയാള ചിത്രം മംഗോളിയയിൽ ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

പതിനഞ്ച് ദിവസമാണ് ചിത്രത്തിനായി മോഹൻലാൽ നൽകിയിരിക്കുന്നത്. അജോയ് വർമ്മയുടെ ചിത്രത്തിനു ശേഷമായിരിക്കും ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂൾ ആരംഭിക്കുക. ജനുവരി ആദ്യ വാരം ചിത്രീകരണത്തിനായി തീരുമാനിച്ചിരുന്ന ഒടിയൻ ഇതിനെ തുടർന്ന് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി.

മായാനദിയുടെ വിജയത്തിനുശേഷം സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ജനുവരി 9 നാണ്. ഇപ്പോൾ സിംഗപ്പൂരിലുള്ള മോഹൻലാൽ 10 ന് ലൊക്കേഷനിലെത്തും. 10, 11 തീയതികളിൽ തായ്ലന്റിലും 14, 15 തീയതികളിൽ മംഗോളിയയിലും പിന്നീട് പൂനയിലുമായിട്ടായിരിക്കും ചിത്രീകരണം നടക്കുക. ഇതൊരു റോഡ് മൂവി ആണെന്നാണ് ആദ്യ സൂചന.