- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് വിസയിൽ ലണ്ടനിൽ താമസിച്ചിരുന്ന ഇന്ത്യൻ കോടീശ്വരന്റെ മകളുടെ ജീവനെടുത്ത റുമാനിയക്കാരന് ആറുവർഷം തടവ്; മോഹിനിയുടെ മരണം മറക്കാതെ പിതാവ്
ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ ലണ്ടനിൽ താമസിച്ചിരുന്ന ഇന്ത്യൻ കോടീശ്വരപുത്രി മോഹിനി അറോറയുടെ മരണത്തിന് കാരണക്കാരനായ റുമാനിയയൻ ഡ്രൈവർക്ക് ആറുവർഷം തടവ്. മോഹിനി സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യുവിലേക്ക് തന്റെ പ്യൂഷോ കാർ ഓടിച്ചുകയറ്റിയ ഇയോൺ റുസിവിനെയാണ് കോടതി ശിക്ഷിച്ചത്. കെന്റിൽ എം20 മോട്ടോർവേയിൽ 2016 നവംബർ 13-നായിരുന്നു അപകടമുണ്ടായത്. ചാനൽ ടണലിന് സമീപത്തുണ്ടായ അപകടത്തിൽ മോഹിനിക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ മോഹിനി, പിന്നീട് മരിച്ചു. റൂസുവിന്റെ കാറിടിച്ച് മറിഞ്ഞ മോഹിനിയുടെ കാർ, റോഡിലെ ഫെൻസ് തകർത്ത, സമീപത്തെ ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷനിലും ഇടിച്ചാണ് നിന്നത്. അപകടം നടക്കുമ്പോൾ അനുവദനീയമായതിനെക്കാൾ ഇരട്ടി ഇയോൺ റൂസു മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 9.50-ഓടെയുണ്ടായ അപകടത്തിനുശേഷം, കാറിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ റൂസു സ്ഥലത്തുനിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചതെന്ന
ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ ലണ്ടനിൽ താമസിച്ചിരുന്ന ഇന്ത്യൻ കോടീശ്വരപുത്രി മോഹിനി അറോറയുടെ മരണത്തിന് കാരണക്കാരനായ റുമാനിയയൻ ഡ്രൈവർക്ക് ആറുവർഷം തടവ്. മോഹിനി സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യുവിലേക്ക് തന്റെ പ്യൂഷോ കാർ ഓടിച്ചുകയറ്റിയ ഇയോൺ റുസിവിനെയാണ് കോടതി ശിക്ഷിച്ചത്. കെന്റിൽ എം20 മോട്ടോർവേയിൽ 2016 നവംബർ 13-നായിരുന്നു അപകടമുണ്ടായത്.
ചാനൽ ടണലിന് സമീപത്തുണ്ടായ അപകടത്തിൽ മോഹിനിക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ മോഹിനി, പിന്നീട് മരിച്ചു. റൂസുവിന്റെ കാറിടിച്ച് മറിഞ്ഞ മോഹിനിയുടെ കാർ, റോഡിലെ ഫെൻസ് തകർത്ത, സമീപത്തെ ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷനിലും ഇടിച്ചാണ് നിന്നത്.
അപകടം നടക്കുമ്പോൾ അനുവദനീയമായതിനെക്കാൾ ഇരട്ടി ഇയോൺ റൂസു മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 9.50-ഓടെയുണ്ടായ അപകടത്തിനുശേഷം, കാറിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ റൂസു സ്ഥലത്തുനിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും പൊലീസ് കോടതിയിൽ പറഞ്ഞു.
സൂപ്പർടെക് ലിമിറ്റഡിന്റെ ഉടമ ആർ.കെ.അറോറയുടെ മകളാണ് മോഹിനി. ലണ്ടനിലെ റീജന്റ് യൂണിവേഴ്‌സിറ്റിയിൽ ഉന്നതപഠനം നടത്തുകയായിരുന്ന ഇവർ മാർക്കറ്റിങ് കമ്പനിയായ എജെജിയിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ജോലിക്കുശേഷം രണ്ട് സുഹൃത്തുക്കൾക്കൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു. വാഹനമോടിച്ചിരുന്നത് മോഹിനിയാണ്.
കെന്റിലെ ഗില്ലിങ്ങാമിൽ താമസിച്ചിരുന്ന റൂസു, അപകടം നടക്കുമ്പോൾ അമിതമായി മദ്യപിച്ചിരുന്നു. ഇയാളുടെ ശ്വാസത്തിൽ 100 മില്ലിലിറ്ററിൽ 98 മൈക്രോഗ്രാം ആൽക്കഹോൾ കണ്ടെത്തി. 35 മൈക്രോഗ്രാമാണ് ഡ്രൈവ് ചെയ്യുമ്പോൾ അനുവദനീയമായുള്ളത്. റൂസു അലക്ഷ്യമായാണ് വാഹനമോടിച്ചിരുന്നതെന്നും മറ്റു പല വാഹനങ്ങളും നേരീയ വ്യത്യാസത്തിനാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായവർ കോടതിയെ അറിയിച്ചു.
നോയ്ഡയിലെ വൻകിയ റിയൽ എസ്‌റ്റേറ്റ് കമ്പനികളിലൊന്നാണ് സൂപ്പർടെക്ക്. കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലണ്ടനിൽ ഉന്നതപഠനം നടത്തുകയായിരുന്നു മകളെന്ന് ആർ.കെ.അറോറ പറഞ്ഞു. വളരെ ഉൽസാഹിയായ മകളുടെ പെട്ടെന്നുള്ള അന്ത്യം ആർ.കെ.അറോറയെയും തളർത്തി.