- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരിൽ മോഹിനിയാട്ട മഹോൽസവം 'മോഹിനി നൃത്യതി-2014 നു വർണാഭമായ തുടക്കം
ബെംഗളൂരു: കേരള സംഗീത നാടക അക്കാദമി ബാംഗ്ലൂർ കേരളസമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മോഹിനിയാട്ട മഹോൽസവം 'മോഹിനി നൃത്യതി-2014നു വർണാഭമായ തുടക്കം. ഇന്ദിരനഗർ 5-മെയ്ൻ, 9-ക്രോസിലെ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ ഉൽസവം ചലച്ചിത്രതാരവും നർത്തകിയും കേരള സംഗീത നാടക അക്കാദമി കലാശ്രി പുരസ്കാര ജേതാവുമായ ശ്രീദേവി
ബെംഗളൂരു: കേരള സംഗീത നാടക അക്കാദമി ബാംഗ്ലൂർ കേരളസമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മോഹിനിയാട്ട മഹോൽസവം 'മോഹിനി നൃത്യതി-2014നു വർണാഭമായ തുടക്കം. ഇന്ദിരനഗർ 5-മെയ്ൻ, 9-ക്രോസിലെ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ ഉൽസവം ചലച്ചിത്രതാരവും നർത്തകിയും കേരള സംഗീത നാടക അക്കാദമി കലാശ്രി പുരസ്കാര ജേതാവുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു.
കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പി. ദിവാകരൻ, സി.കെ. മനോഹരൻ, ഒ.വി. ചിന്നൻ, ജെയ്ജോ ജോസഫ്, കെ.വി. മനു, രാജശേഖർ, ജോസഫ്, വിനേഷ് ഫിലിപ് ജോർജ് എന്നിവർ നേതൃത്വം നൽകി. തുടർന്നു സാന്ദ്ര പിഷാരടി, പാർവതി ശ്രീവല്ലഭൻ എന്നിവർ മോഹിനിയാട്ടം അവതരിപ്പിച്ചു. രണ്ടാം ദിവസമായ ഇന്ന് അനിമ, അനുപമ മേനോൻ എന്നിവർ മോഹിനിയാട്ടം അവതരിപ്പിക്കും. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ പി. ദിവാകരൻ അധ്യക്ഷത വഹിക്കും.
കേരള സംഗീത നാടക അക്കാദമി സൗത്ത് സോൺ കോ-ഓർഡിനേറ്റർ ശ്രീകുമാർ, കലാശ്രീ പുരസ്കാര ജേതാവ് കമനീധരൻ എന്നിവർ മുഖ്യാതിഥികളാകും. തുടർന്നു മഞ്ജുള മൂർത്തിയുടെ മോഹിനിയാട്ടം നടക്കും. ഫോൺ: 98866 28111