വെറും ഫോട്ടോകൾ ഇട്ട് തരംഗമാക്കുന്ന മോഹൻലാൽ തന്റെ പുത്തൻ മേക്കോവർ ഫോട്ടോ സോഷ്യൽ മീഡയയിൽ പങ്കുവച്ചതും നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു.  താരത്തിന്റെ ഉദ്ദേശം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. വിമർശകരുടെ വായടിപ്പുക്കുന്ന് മേക്കോവർ എന്നാണ് പലരുടെയും അഭിപ്രായം

കായികമന്ത്രി രാജ്യവർധൻ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ചാണ്. മലയാളത്തിന്റെ സൂപ്പർതാരം ചിത്രം അപ്പ്‌ലോഡ് ചെയ്ത്. ശാരീരിക ക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി ആരംഭിച്ച ചലഞ്ച് കാംപെയ്‌നുമായി ബന്ധപ്പെട്ടായിരുന്നു റാത്തോഡ് മലയാളത്തിന്റെ പ്രിയതാരത്തെ വെല്ലുവിളിച്ചത്.

രണ്ട് കയ്യിലും ഡംപലുമായി ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്‌നസ് ചലഞ്ചിൽ ഭാഗമായ വിവരം മോഹൻലാൽ അറിയിച്ചത്. കൂടാതെ അദ്ദേഹം മറ്റുമൂന്നുതാരങ്ങളെയും വെല്ലുവിളിച്ചു. സൂര്യ, ജൂനിയർ എൻടിആർ, പൃഥ്വിരാജ് എന്നിവരെയാണ് ചലഞ്ചിലേക്ക് മോഹൻലാൽ വെല്ലുവിളിച്ചത്.

വർക്കൗട്ട് ചെയ്യുന്ന മോഹൻലാലിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചുറുചുറുക്കിനെക്കുറിച്ചാണ് ആരാധകരുടെ ഇടയിൽ ചർച്ച.ഒരാഴ്ച മുൻപാണ് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് കൂടിയായ മന്ത്രി രാജ്യവർധൻ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. 20 പുഷ്അപ്പുകൾ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.

കോഹ്‌ലി, ഹൃതിക് റോഷൻ, സൈന നെഹ്വാൾ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് സൈനയും ഹൃതിക്കും ഫിറ്റ്‌നസ് വിഡിയോ പങ്കുവച്ചിരുന്നു.ദുൽഖർ സൽമാനെ വെല്ലുവിളിച്ച് തെലുങ്ക് നടനും നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനിയും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ജിമ്മിൽ പരിശീലനം നടത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തായിരുന്നു അഖിലിന്റെ വെല്ലുവിളി. ദുൽഖറിനെ മാത്രമല്ല നാഗാർജുന, വരുൺ ധവാൻ, നാഗ ചൈതന്യ എന്നിവരെയും അഖിൽ വെല്ലുവിളിച്ചിട്ടുണ്ട്.