കൊച്ചി: കേരളത്തിലെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമായിരുന്നു രഞ്ജിത്തിന്റെ ലോഹം. 2015 ലെ ഓണത്തിന് പുറത്തിറങ്ങിയ ചിത്രത്തിൽ രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷമായിരുന്നു മോഹൻലാലിന്. രഞ്ജിത്തും മോഹൻലാലും ഒന്നിക്കാൻ ആരാധകർ വീണ്ടും ഒന്നിച്ചെങ്കിലും പദ്ധതികളൊന്നും യാഥാർഥ്യമായില്ല. 2018 വീണ്ടും ആ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ്.

ലോഹം പോലെ തന്നെ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാതാവ്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലോഹം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാൽ നിരാശയിലായവർക്ക് പ്രതീക്ഷ നൽകുന്നതായിരിക്കും ചിത്രമെന്ന് മാത്രം അണിയറ പ്രവർത്തകർ പറയുന്നു.

രഞ്ജിത്ത് ഇപ്പോൾ ബിലാത്തിക്കഥയുടെ തിരക്കിലാണ്. അതുകഴിഞ്ഞാൽ, മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥാ രചനയിലേക്ക് കടക്കും.സേതു തിരക്കഥയൊരുക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ബിലാത്തിക്കഥയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങുക. അനു സിതാരയും നിരഞ്ജനയുമാണ് പ്രധാന വേഷത്തിൽ.