- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പാനിഷ് - ഇംഗ്ലീഷ് ലീഗിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് ഫുട്‌ബോൾ രാജാക്കന്മാർ; ഐ ലീഗ് കിരീടം മോഹൻ ബഗാന്; കൊൽക്കത്ത വമ്പന്മാർ കിരീടം നേടുന്നത് നടാടെ
ബംഗളൂരു: ബാഴ്‌സലോണയ്ക്കും ചെൽസിക്കുമൊക്കെ ജയ് വിളിക്കുന്ന കടുത്ത ഫുട്‌ബോൾ പ്രേമികൾ പോലും ഓർക്കാത്ത ദേശീയ ഐ ലീഗിൽ കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാന് കിരീടം. അവസാന ലീഗ് മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ സമനിലയിൽ തളച്ചാണ് ബഗാൻ കിരീട നേട്ടത്തിലെത്തിയത്. ഐ ലീഗിൽ ബഗാന്റെ ആദ്യ കിരീടമാണിത്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സിയെ 1-1ന് സമനി
ബംഗളൂരു: ബാഴ്‌സലോണയ്ക്കും ചെൽസിക്കുമൊക്കെ ജയ് വിളിക്കുന്ന കടുത്ത ഫുട്‌ബോൾ പ്രേമികൾ പോലും ഓർക്കാത്ത ദേശീയ ഐ ലീഗിൽ കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാന് കിരീടം. അവസാന ലീഗ് മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ സമനിലയിൽ തളച്ചാണ് ബഗാൻ കിരീട നേട്ടത്തിലെത്തിയത്. ഐ ലീഗിൽ ബഗാന്റെ ആദ്യ കിരീടമാണിത്.
നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സിയെ 1-1ന് സമനിലയിൽ തളച്ചാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്. ഒന്നാം പകുതിയിൽ ജോൺ ജോൺസനിലൂടെ ബംഗളൂരുവാണ് ആദ്യം ഗോൾനേടിയത്. എൺപത്തിയേഴാം മിനിറ്റിൽ ബെല്ലോ റസാഖ് നേടിയ ഗോളിലൂടെ ബഗാൻ സമനില നേടി.
20 കളികളിൽ നിന്ന് 39 പോയിന്റുമായാണ് ബഗാൻ ലീഗിൽ ഒന്നാമതെത്തിയത്. 20 കളികളിൽ നിന്ന് 37 പോയിന്റാണ് രണ്ടാമതെത്തിയ ബംഗലുരുവിന്റെ സമ്പാദ്യം.
നിറഞ്ഞു പെയ്ത മഴയെ സാക്ഷി നിർത്തിയാണ് ആതിഥേയരുടെ തട്ടകത്തിൽ മോഹൻ ബഗാൻ വിജയക്കൊടി നാട്ടിയത്. ജയിച്ചിരുന്നെങ്കിൽ ബംഗളൂരുവിന് ഐ ലീഗ് കിരിടം നിലനിർത്താനാകുമായിരുന്നു. ഏറ്റവുമൊടുവിലത്തെ 13 കളികളും പരാജയമറിയാതെ കളിച്ചിട്ടും കിരീടത്തിലെത്താനാവാത്തതിന്റെ നിരാശയും പേറിയാണ് ബെംഗളൂരുവിന്റെ മടക്കം.
അതിനിടെ, ഏറ്റവും കൂടുതൽ തവണ ഐ ലീഗ് ചാമ്പ്യന്മാരായിരുന്ന ഡെമ്പോ ഗോവ രണ്ടാം ഡിവിഷനിലേക്കു തരം താഴ്‌ത്തപ്പെടുകയും ചെയ്തു.