ദോഹ: ഖത്തറിലെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ പേപ്പർ രഹിതമാക്കുന്നതിന്റെ ഭാഗമായി ബിസിനസ് വിസയും ട്രക്ക് ഡ്രൈവർമാരുടെ വിസയും ആഭ്യന്തരമന്ത്രാലയത്തിന്റെ ഓൺലൈൻ സേവന വിഭാഗമായ മെട്രാഷ്-2ലൂടെയും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആഭ്യന്തരമന്ത്രാലയം നൽകുന്ന സേവനങ്ങളുടെ നടപടിക്രമങ്ങൾ ലളിതവൽക്കരിക്കുതിന്റെ  ഭാഗമായാണ് പുതിയ തീരുമാനം. ഖത്തറിൽ പ്രവർത്തിക്കുന്നതും ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുള്ളതുമായ കമ്പനികൾക്കായിരിക്കും മെട്രാഷ്- 2 മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ബിസിനസ് വിസ ലഭിക്കാൻ അർഹതയുണ്ടായിരിക്കുക. നേരത്തെയുള്ള ഫീസ് തന്നെയായിരിക്കും ഇതിലും ഈടാക്കുക.

ടൂറിസ്റ്റ് വിസ സേവനവും ഉടൻതന്നെ മെട്രാഷ്-2, വെബ്‌സൈറ്റ് എിവ മുഖേന അനുവദിക്കുമെന്ന്  നാഷണാലിറ്റി, ബോർഡേഴ്‌സ് ആൻഡ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുല്ല സലീം അൽ അലി അറിയിച്ചു.