കോതമംഗലം; ഭാര്യയെ കുത്തി വീഴ്‌ത്തിയ ശേഷം ഓടി രക്ഷപെട്ട ഭർത്താവിനെ കണ്ടെത്തുന്നതിനുള്ള പൊലീസ് അന്വേഷണം സംസ്ഥനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചതായി സൂചന. നെല്ലിമറ്റം കുറുങ്കുളം നെടുമ്പാറ സ്വദേശിയും മരപ്പണിക്കാരനുമായ മോളയിൽ അശോകനെ കണ്ടെത്തുന്നതിനാണ് പൊലീസ് നീക്കം ഊർജ്ജിതപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ മാസം 21-നാണ് ഭാര്യ ജോബിയെ ഉളിക്ക് കുത്തി വീഴ്‌ത്തിയ ശേഷം അശോകൻ സ്‌കൂട്ടറിൽ രക്ഷപെട്ടത്.നിസ്സാര കാര്യങ്ങൾക്കുപോലും വീട്ടിൽ വഴക്ക് പതിവായിരുന്നു.കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി ആശോകൻ ആക്രമിക്കാൻ എത്തിയതോടെ ഭയപ്പാടിലായ ജോബി മക്കളെയും കൂട്ടി മാറിതാമസം ആരംഭിച്ചിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് ലുക്കൗട്ട്് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വ്യാപകമായി നടത്തിയ തിരച്ചിലിൽ ഇയാളുടെ സ്‌കൂട്ടർ ചാത്തമറ്റത്ത് വനമേഖലക്ക് അടുത്തുനിന്നും കണ്ടെത്തിയിരുന്നു.

ഇതെത്തുടർന്ന് വനമേഖലയാകെ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വാഹനം ഇവിടെ ഉപേക്ഷിച്ചതാവാമെന്നും ഇതിന് ശേഷം അശോകൻ ഇവിടെ നിന്നും രക്ഷപെട്ടിക്കാമെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.
പ്രധാന കേന്ദ്രങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് പതിച്ചിരുന്നെങ്കിലും ആശാവഹമായ വിവരമൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.രാവിലെ 8 മണിയോടുത്ത് കുറുങ്കുളം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച് ഭാര്യ ജോബിയെ അശോകൻ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.ആളുകൾ ഓടിക്കൂടുന്നത് കണ്ട് ഉടൻ ഇയാൾ ഇവിടെ നിന്നും സ്‌കൂട്ടറിൽ രക്ഷപെട്ടു.

കുത്തേറ്റ ജോബിയെ കൂടെയുണ്ടായിരുന്ന ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.നില ഗുരുതരമാതിനാൽ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇവിടെ തീവ്രപരിചരണ വിഭാഗത്തിക്കഴിയുന്ന ജോബി അപകടനില തരണം ചെയ്തെന്നാണ് സൂചന.ജോലിക്ക് പോകാൻ തയ്യാറായി റോഡിലെത്തിയ ജോബി ,വാഹനം കാത്തുനിൽക്കെയാണ് അശോകൻ ആക്രമിച്ചത്.