- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി ബസ്സിൽ യാത്ര ചെയ്യവെ ശല്യപ്പെടുത്തിയ യാത്രക്കാരനെ 'കൈകാര്യം' ചെയ്ത ശേഷം നിയമ വിദ്യാർത്ഥിനി; സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയില്ലെന്ന് അറിയിച്ച് സ്ഥലം വിട്ടു
കോതമംഗലം: കെ എസ് ആർ ടി ബസ്സിൽ യാത്ര ചെയ്യവെ ശല്യപ്പെടുത്തിയ യാത്രക്കാരനെ 'കൈകാര്യം' ചെയ്ത ശേഷം നിയമവിദ്യാർത്ഥിനി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് രാവിലെ 9.30 തോടടുത്താണ് സംഭവം. രാവിലെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസ്സിലെ യാത്രക്കാരിയായിരുന്നു നിയമ വിദ്യാർത്ഥിനി. നേര്യമംഗലം റാണിക്കല്ലിൽ എത്തിയപ്പോൾ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചു.
തിരിഞ്ഞുനോക്കിയപ്പോൾ അറിയാതെ പറ്റിയതാണെന്നും പറഞ്ഞ് യുവാവ് തടിതപ്പി. വീണ്ടും സ്പർശനം നേരിട്ടപ്പോൾ യുവതി യുവാവുമായി ഇതെച്ചൊല്ലി തർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ കരണത്തടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിക്കണമെന്നുള്ള നിലപാടിലായിരുന്നു യുവതി.
ഊന്നുകൽ പൊലീസ് സ്റ്റേഷൻ കവാടത്തിന് മുന്നിൽ ബസ് നിർത്തിയതിന് പിന്നാലെ എസ് ഐ ശരത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു.സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയില്ലെന്നും നിയമനടപടി വേണ്ടെന്നും അറിയിച്ച് യുവതി സ്ഥലം വിട്ടു.
സംഭവുമായി ബന്ധപ്പെട്ട് ചാറ്റുപാറ സ്വദേശി അരുണിന്റെ പേരിൽ പൊതുശല്യത്തിന് കേസെടുത്ത്, ജാമ്യത്തിൽ വിട്ടതായി സി ഐ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ