- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസിനുള്ളിൽ ശുചീകരണത്തൊഴിലാളിയെ കടന്നു പിടിക്കാൻ ശ്രമിച്ചു; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: ശുചീകരണത്തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഓഫീസിനുള്ളിൽ ശുചീകരണത്തൊഴിലാളിയെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിനു പിന്നാലെ അജിയെ സസ്പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു.
Next Story