തൊടുപുഴ: സിനിമ ചിത്രീകരണതത്തിനിടെ നായികയുടെ സമ്മതമില്ലാതെ വസ്ത്രം വസ്ത്രം വലിച്ചു കിറിയ സംവിധായകൻ കൂടിയായ നായകനെതിരെ നായികയുടെ പരാതി. തൃശൂർ സ്വദേശിയും സീരിയൽ നടിയും ചെന്നൈ കലാക്ഷേത്ര യിൽ അദ്ധ്യാപികയുമായ നടിയാണ് തന്റെ ആദ്യ ചിത്രമായ ദൈവം സാക്ഷി എന്ന ചിത്രത്തിന്റെ സംവിധായകൻ സ്നേഹജിത്തിനെതിരെ തൊടുപുഴ കാളിയാർ പൊലീസിൽ പരാതി കൊടുത്തത്.

സ്ത്രീപീഡന കേസ് ചാർത്തി പൊലീസ് ഇതിന് അന്വേഷണം ആരംഭിച്ചു. സിനിമയുടെ പൂജ കഴിഞ്ഞു രണ്ടു വർഷമായിട്ടും പൂർത്തിയവാത്ത ചിത്രം വീണ്ടും ചിത്രീകരണം ആരംഭിച്ചപ്പോഴാണ് പുതിയ പൊല്ലാപ്പ്.

എട്ടാം തീയതിയാണ് സംഭവം നടക്കുന്നത് പടിഞ്ഞാറേ കോടികുളത്തുള്ള വിദേശിയായ മലയാളിയുടെ വീട്ടിൽ രാത്രി നടന്ന ചിത്രീകരണത്തിന്റെ ഇടയിൽ പർദ്ദ ഇട്ടു വന്ന നടിയുടെ പർദ്ദയും ഒപ്പം ബ്ലൗസും നായകൻ ആയ സ്‌നേഹജിത്ത് വലിച്ചു കീറി. എന്നാൽ ഈ സീൻ സ്‌ക്രിപ്റ്റിൽ ഇല്ലായിരുന്നു. റിയാലിറ്റിക്കു വേണ്ടി ആയിരുന്നു ഇത് ചിത്രീകരിച്ചത് എന്നാണ് സംവിധായകന്റെ വാദം. പക്ഷെ പെട്ടെന്നുള്ള ആക്രമണത്തിൽ ഭയന്നത്തിനെ തുടർന്ന് നടി സിനിമയുടെ നായകൻ കൂടിയായ സംവിധായകനുമായ സ്‌നഹജിത്തിന് എതിരെ തൊടുപുഴ വനിതാ സെല്ലിൽ പരാതി കൊടുത്തു.

വസ്ത്രം വലിച്ചു കീറുന്ന സീൻ തിരക്കഥ പറഞ്ഞു കൊടുത്തപ്പോൾ ഇല്ലായിരുന്നെന്നും വസ്ത്രം വലിച്ചു കീറുന്ന വിവരം തന്നോട് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നുമാണ് നടി പരാതിപ്പെട്ടത്. നിരവധി പേരുടെ മുന്നിൽ വച്ചു വസ്ത്രം വലിച്ചു കീറി തന്നെ അപമാനിച്ചുവെന്ന് കാണിച്ചു കാളിയാർ പൊലീസിലും ഇന്നലെ രാത്രി നടി പരാതി കൊടുത്തു. ഇതേ തുടർന്നു കാളിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീപീഡനത്തിനാണ് പൊലീസ് സംവിധായകനെതിരെ ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്.

രണ്ടു വർഷം മുൻപ് കലാഭവൻ മണിയെ നായകൻ ആക്കിയാണ് ദൈവം സാക്ഷി എന്ന സിനിമ സ്‌നേഹജിത്ത് ആരംഭിച്ചത്. സിനിമയുടെ പൂജയും നടത്തിയിരുന്നു. പക്ഷെ സിനിമയുടെ ചിത്രീകരണം ഇത് വരെ പൂർത്തിയായിട്ടില്ല. സിനിമയിൽ കലാഭവൻ മണിയും അഭിനയിച്ചിട്ടില്ല എന്നാണ് സൂചന. സ്‌നേഹജിത്തിന്റെ രണ്ടാമത്തെ സിനിമയാണ് ദൈവം സാക്ഷി.