- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന യുവതി ഉണർന്നപ്പോൾ ഉടുപ്പിന്റെ കുടുക്കുകൾ അഴിഞ്ഞ നിലയിൽ; വിൻഡോ സീറ്റിലിരുന്ന തന്നെ തൊട്ടടുത്തിരുന്ന യാത്രക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രികയുടെ പരാതി; യുഎസ് വിമാനയാത്രയ്ക്കിടെ ഉണ്ടായ പരാതിയിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ
ലാസ്‌വെഗസ്സ്: വിമാന യാത്രയ്ക്കിടെ യുവതി അൽപസമയം ഉറങ്ങിപ്പോയി. ഇടയ്‌ക്കെന്തോ അസ്വസ്ഥത തോന്നി ഉണർന്നപ്പോൾ ഉടുപ്പിന്റെ കുടുക്കുകൾ അഴിഞ്ഞ നിലയിൽ. തൊട്ടടുത്തിരുന്ന യുവാവ് കൈ പിൻവലിക്കുന്നത് കണ്ടെന്നു തോന്നിയതോടെ യാത്രക്കാരി പരാതി നൽകി. ഭാര്യയ്‌ക്കൊപ്പം സഞ്ചരിച്ച ഇന്ത്യക്കാരനായ യുവാവിനെ യുഎസ് പൊലീസ് അറസ്റ്റുചെയ്തു. യുഎസിൽ ഭാര്യക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. താൽക്കാലിക വിസയിൽ യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രഭു രാമമൂർത്തിയാണ് (34) അറസ്റ്റിലായത്. ഇയാളെ മിഷിഗണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കി. സ്പിരിറ്റ് എയർലൈൻസിലെ യാത്രക്കാരിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ലാസ് വേഗസ്സിൽനിന്നും ഡിട്രോയിറ്റിലേക്കു പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. ജനാലയ്ക്കരുകിൽ ഇരിക്കുകയായിരുന്ന യുവതിയെ സമീത്തിരുന്ന പ്രഭു രാമമൂർത്തി ശല്യപ്പെടുത്തിയെന്നാണ് പരാതി. ഉറങ്ങുകയായിരുന്ന യുവതി അസ്വാഭാവികത അനുഭവപ്പെട്ട്
ലാസ്‌വെഗസ്സ്: വിമാന യാത്രയ്ക്കിടെ യുവതി അൽപസമയം ഉറങ്ങിപ്പോയി. ഇടയ്‌ക്കെന്തോ അസ്വസ്ഥത തോന്നി ഉണർന്നപ്പോൾ ഉടുപ്പിന്റെ കുടുക്കുകൾ അഴിഞ്ഞ നിലയിൽ. തൊട്ടടുത്തിരുന്ന യുവാവ് കൈ പിൻവലിക്കുന്നത് കണ്ടെന്നു തോന്നിയതോടെ യാത്രക്കാരി പരാതി നൽകി. ഭാര്യയ്‌ക്കൊപ്പം സഞ്ചരിച്ച ഇന്ത്യക്കാരനായ യുവാവിനെ യുഎസ് പൊലീസ് അറസ്റ്റുചെയ്തു.
യുഎസിൽ ഭാര്യക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. താൽക്കാലിക വിസയിൽ യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രഭു രാമമൂർത്തിയാണ് (34) അറസ്റ്റിലായത്. ഇയാളെ മിഷിഗണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കി. സ്പിരിറ്റ് എയർലൈൻസിലെ യാത്രക്കാരിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ലാസ് വേഗസ്സിൽനിന്നും ഡിട്രോയിറ്റിലേക്കു പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. ജനാലയ്ക്കരുകിൽ ഇരിക്കുകയായിരുന്ന യുവതിയെ സമീത്തിരുന്ന പ്രഭു രാമമൂർത്തി ശല്യപ്പെടുത്തിയെന്നാണ് പരാതി. ഉറങ്ങുകയായിരുന്ന യുവതി അസ്വാഭാവികത അനുഭവപ്പെട്ട് ഉണർന്നപ്പോൾ തന്റെ ഉടുപ്പിന്റെ കുടുക്കുകൾ അഴിഞ്ഞു കിടക്കുകയായിരുന്നു. യുവതി ഉണർന്നതോടെ ഇയാൾ കൈകൾ പിൻവലിക്കുകയും ചെയ്തു. ഉടൻ തന്നെ യുവതി വിമാനത്തിന്റെ പിൻഭാഗത്തേക്കുപോയി ഫ്‌ളൈറ്റ് അറ്റൻഡന്റിനെ വിവരം അറിയിച്ചു.
പുലർച്ചെ 5.30 നായിരുന്നു സംഭവം. പെൺകുട്ടി കരഞ്ഞുകൊണ്ടാണ് പരാതി പറഞ്ഞതെന്ന് ഫ്‌ളൈറ്റ് അറ്റൻഡന്റ് ഫെഡറൽ പൊലീസിന് മൊഴി നൽകി. സംഭവം ഉണ്ടായതോടെ യുവതിക്ക് പിന്നിൽ പ്രത്യേക സീറ്റ് നൽകി. ഡിട്രോയിറ്റിൽ വിമാനം ഇറങ്ങിയ ശേഷം ഫെഡറൽ പൊലീസ് രാമമൂർത്തിയെ അറസ്റ്റ് ചെയ്തു.
എന്നാൽ രാമമൂർത്തി പറയുന്നത് താൻ ഒരു ഗുളിക കഴിക്കുകയും ഇതോടെ ഗാഢനിദ്രയിലാകുകയും ചെയ്തുവെന്നാണ്. അടുത്ത സീറ്റിലിരുന്ന സ്ത്രീ തന്റെ മുട്ടിൽ തലചായ്ച്ച് കിടന്നുറങ്ങിയതായി തന്റെ ഭാര്യ പറഞ്ഞാണ് അറിഞ്ഞതെന്നും ഇയാൾ പറയുന്നു. രാമമൂർത്തിയുടെ ഭാര്യയും സമാനമായ മൊഴിയാണ് പൊലീസിൽ നൽകിയത്.