പട്ടികജാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപിച്ചിട്ടും പാർട്ടി സംരക്ഷിക്കാൻ ശ്രമിച്ച സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഐ എം മണലൂർ മുൻ ലോക്കൽ സെക്രട്ടറിയും മണലൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ ആർ പ്രവിലിനെതിരെയാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്. ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് േകസെടുത്തിരിക്കുന്നത്. പ്രവിൽ വിവാഹ വാഗ്ദാനം നൽകി 2015 മുതൽ 2017 വരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്.

സിപിഎം നേതാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പൊലീസിൽ പരാതി നൽിയത്. ഇഴവ സമുദായംഗമായ സിപിഎം നേതാവ് പട്ടിക ജാതിക്കാരിയായ വനിതാ േനതാവിനെ ഒഴിവാക്കി മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. േനതാവിന്റെ വിവാഹ നി്ശ്ചയം അറിഞ്ഞ വനിതാ നേതാവ് പാർട്ടിക്കാണ് ആദ്യം പരാതി നൽകിയത്. പാർട്ടിയുടെ ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും യുവതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ഇരുവരുടെയും വിവാഹം നടത്തികൊടുക്കാമെന്ന് പാർട്ടി യുവതിക്ക് ഉറപ്പുകൊടുത്തതായും പറയുന്നു. അതിനിടെ പ്രവിൽ രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. വിവാദം പുറത്തായതോടെ പ്രവിലിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നൊഴിവാക്കി പാർട്ടി മുഖം രക്ഷിച്ചു. തൃശൂർ ജില്ലയിൽ ഡിവൈഎഫ്‌ഐ വനിതാ നേതാക്കൾക്കെതിരെ തുടർച്ചയായി ഉണ്ടായ ലൈംഗികാതിക്രമങ്ങൾ സിപിഎമിനകത്ത് വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ കാട്ടൂർ സ്വദേശിയായ ഡിവൈഎഫ്‌ഐ വനിതാ പ്രവർത്തകയെ എംഎൽഎ േഹാസ്റ്റലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇരിങ്ങാലക്കുട ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ എൽ ജീവൻലാലിനെതിരെ േകസെടുത്തിരുന്നു. ഈ സംഭവത്തിലും പീഡന പരാതി പാർട്ടിക്ക് നൽകിയിട്ടും നടപടിയെടുക്കതായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് കേസെടുത്തിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുവരെ ജീവൻലാലിനെ അറസ്റ്റ് ചെയ്യാത്തത് പാർട്ടി സമർദം കൊണ്ടാണെന്ന് യുവതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.